സ്പെഷ്യല്‍
അഭീഷ്ടകാര്യത്തിന് കരുവന്നൂര്‍ കാരണയില്‍ ദേവസ്ഥാനം

വിളിച്ചാല്‍ വിളിപ്പുറത്തുള്ള, അനുഗ്രഹങ്ങള്‍ വാരികോരി ചൊരിയുന്ന ദേവചൈതന്യം നിറഞ്ഞ ഇടം. ഇത് കാരണയില്‍ ദേവസ്ഥാനമെന്ന ശ്രീ വീഷ്ണുമായ കുട്ടിച്ചാത്തന്‍ സേവാമാന്ത്രിക ക്ഷേത്രം.

വിശ്വാസവും ഭക്തിയും തുളുമ്പുന്ന മനസും മിഴികളുമായി കൈകൂപ്പിയെത്തുന്ന ആയിരങ്ങളെ നെഞ്ചോടുചേര്‍ക്കുന്ന സ്വാമി വാഴും ദേവസ്ഥാനം.
നൂറ്റാണ്ടുകളുടെ പ്രതാപവും ഐശ്വര്യവും അത്ഭുതസിദ്ധികളും വിളങ്ങുന്ന കേരളത്തിലെ അതിപുരാതനമായ ശ്രീവിഷ്ണുമായ കുട്ടിച്ചാത്തന്‍ സേവാമാന്ത്രിക ക്ഷേത്രമാണ് കാരണയില്‍ ദേവസ്ഥാനം.

ആത്മീയ ചൈതന്യത്തിന്റെ കലവറയായ ഇവിടേക്ക് ദര്‍ശനത്തിനായി എത്തുന്നവര്‍ ഒരിക്കലും നിരാശരായിട്ടില്ല. അഭീഷ്ടകാര്യങ്ങളെല്ലാം നടത്തികൊടുക്കുന്ന ഇഷ്ടദേവനും കുട്ടിചാത്തന്‍മാരും സകല ദുംഃഖങ്ങളില്‍നിന്നും പാപങ്ങളില്‍നിന്നും മോചനം നല്‍കുന്നു എന്നാണ് വിശ്വാസം. അനുഭവകഥകള്‍, സത്യാവസ്ഥ വിരല്‍ചൂണ്ടുന്ന അത്ഭുതങ്ങള്‍ എന്നിവകൊണ്ട് സമ്പന്നമാണ് ഈ കാരണയില്‍ ദേവസ്ഥാനം.

തൃശൂര്‍ജില്ലയിലെ കരുവന്നൂരില്‍

ഐശ്വര്യം തുളുമ്പുന്ന, അമൃതായി നിലകൊള്ളുന്ന , മന്ത്രമുഖരിതമായ അന്തരീക്ഷമുള്ള കാരണയില്‍ ദേവസ്ഥാനം കേരളത്തിലെ തൃശൂര്‍ ജില്ലയിലാണ്. തൃശൂര്‍ നഗരത്തില്‍ നിന്നും ഇരിങ്ങാലക്കുട -കൊടുങ്ങല്ലൂര്‍ റൂട്ടിലൂടെയാണ് ഇവിടേക്കുള്ള യാത്ര തുടരുക. കരുവന്നൂര്‍ ചെറിയപാലം സ്റ്റോപ്പിലെത്തിയാല്‍ വലത്തോട്ട് ഒരു കിലോമീറ്റര്‍ കൂടി മാറി സഞ്ചരിക്കണം. ഇവിടെ കരുവന്നൂര്‍ പുഴയുടെ തീരത്താണ് പ്രസിദ്ധവും അതി പുരാതന തറവാടുമായ കാരണയില്‍ ദേവസ്ഥാനം സ്ഥിതിചെയ്യുന്നത്.

ആദ്യ കാഴ്ചയില്‍തന്നെ വിശ്വാസത്തിന്റെ ഭക്തിയുടെയും പുളകംജനിപ്പിക്കുന്ന ആത്മീയ ചൈതന്യം നിറഞ്ഞ സ്ഥലം.
ശ്രീ വിഷ്ണുമായ സ്വാമിയുടെയും കുട്ടിചാത്തന്‍മാരുടെയും പ്രത്യക്ഷ സിദ്ധികള്‍ വിളങ്ങുന്ന ഇവിടെ വന്ന് ദര്‍ശനം നടത്തുക എന്നത് ഏതൊരു ഭക്തന്റെയും അഭിലാഷമാണ്. സുഖവും ദുഃഖവും സമ്മിശ്രമായ ജീവിതത്തില്‍ ദുഃഖത്തില്‍നിന്നുള്ള മോചനമാണല്ലോ അത്യന്തികമായി മനുഷ്യന്‍ തേടുന്നത്.

ആ ദുഃഖങ്ങള്‍ക്കുള്ള പരിഹാരവും മറ്റ് അഭീഷ്ട കാര്യങ്ങള്‍ക്കുള്ള അനുഗ്രഹവും വിഷ്ണുമായ സാനിധ്യത്തിലെത്തിയുള്ള പ്രാര്‍ഥനയാല്‍ നടക്കുമെന്നാണ് വിശ്വാസം. ദുരിതങ്ങളില്‍നിന്നുള്ള ശാന്തി, ഒരിക്കലും നടക്കില്ല എന്ന് കരുതിയിരുന്ന സംഭവങ്ങള്‍ പോലും സ്വാമിയുടെ അനുഗ്രഹത്താല്‍ നടന്നിട്ടുള്ളതിന് ജീവിക്കുന്ന അനവധി ഭക്തരുടെ അനുഭവങ്ങള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ലോകമാകെ പടര്‍ന്ന പ്രസിദ്ധി

കരുവന്നൂര്‍ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കാരണയില്‍ ദേവസ്ഥാനത്തിന്റെ പ്രസിദ്ധി തൃശൂരിന്റെ അതിര്‍ത്തിവിട്ട് മലകളും കടലുകളുംതാണ്ടി ലോകരാജ്യങ്ങള്‍വരെ എത്തിച്ചേര്‍ന്നു. അഭീഷ്ട കാര്യങ്ങള്‍ക്കും പ്രശ്നപരിഹാരങ്ങള്‍ക്കും വിഷ്ണുമായയുടെ സാനിധ്യംകൊണ്ടുലഭിച്ച അനുഗ്രഹങ്ങളായിരുന്നു ഈ പ്രസിദ്ധിയുടെ കാരണം.

400 വര്‍ഷത്തിലേറെയായി വിഷ്ണുമായ സാന്നിധ്യം കൊണ്ട് പാവനമായ ഇടമാണ് കാരണയില്‍ ദേവസ്ഥാനം. ഇന്നത്തെ ദേവസ്ഥാനാധിപതി കെ.എം വിമോദാണ് തന്റെ കുടുംബത്തില്‍ ആരൂഢമായ വിഷ്ണുമായയുടെ ദേവ ചൈതന്യം കണ്ടറിഞ്ഞത്. കുടുംബ ഐശ്വര്യത്തിനുമാത്രമല്ല, നാടിന്റെയും ലോകരുടെയും സേവനത്തിനും ഐശ്വര്യത്തിനും വിഷ്ണുമായ ചൈതന്യം വഴിതിരിച്ചുവിടുക എന്ന വിശാലവും മഹത്വപരവുമായ കര്‍മമാണ് അദ്ദേഹം നടത്തിയത്.

ഇത് കാരണയില്‍ ദേവസ്ഥാനത്തെ ലോക പ്രസിദ്ധമാക്കി. കേരളത്തിന് പുറത്തുനിന്നുള്ള സംസ്ഥാനങ്ങളിലുള്ളവരും മറ്റ രാജ്യങ്ങളില്‍നിന്നുള്ളവരെല്ലാം കാരണയില്‍ ദേവസ്ഥാനത്തിന്റെ പാവനഇടങ്ങളില്‍ കൂപ്പുകൈകളുമായെത്തി. അനുഗ്രഹങ്ങള്‍ക്കായി കാത്തുനിന്നു. തമിഴ്നാട്, ആന്ധ്ര തുടങ്ങി വിവിധ ഇടങ്ങളില്‍ നിന്നും മലേഷ്യ, ശ്രീലങ്ക പോലുള്ള രാജ്യങ്ങളില്‍ നിന്നും ആയിരകണക്കിന് ഭക്തജനങ്ങളാണ് വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം തേടാന്‍ ഇവിടെ എല്ലാകൊല്ലവും എത്തിച്ചേരുന്നത്.

എന്തുകൊണ്ട് കാരണയില്‍ ദേവസ്ഥാനം

ദേവ ചൈതന്യം വിളങ്ങുന്ന കാരണയില്‍ ദേവസ്ഥാനത്തേക്ക് ഇടമുറിയാതെ ഭക്തരുടെ ഒഴുക്ക് അത്ഭുതകരമായ കാഴ്ചയാണ്. ആ സന്നിധി അണയാനും ദര്‍ശനം തേടുവരുടെയും തിരക്ക്. വിഷ്ണുമായ സ്വാമിയെ ദര്‍ശിച്ച് പ്രശ്നപരിഹാര പൂജകള്‍ നടത്തി കാര്യസാധ്യം നേടിയെടുക്കാനാണ് ഭക്തജനങ്ങള്‍ ഇവിടെ വരുന്നത്. അതെ, അഭീഷ്ട കാര്യങ്ങള്‍ സാധിക്കാനുള്ള ആദ്യത്തേയും അവസാനത്തെയും വാക്കും ഇടവുമായാണ് കാരണയില്‍ ദേവസ്ഥാനത്തെ ഭക്തര്‍ കാണുന്നത്.

ഏതൊരു ഭക്തനും ആഗ്രഹിക്കുന്നതുപോലെ ജീവിത വിജയത്തിനും സാമ്പത്തിക ഉന്നതിക്കുമെല്ലാം കുടുംബപ്രശ്നങ്ങള്‍ക്കുമെവ്വാം വിഷ്ണുമായ സ്വാമി പരിഹാരമുണ്ടാക്കുന്നു. എന്തിനേറെ, പ്രണയത്തിനുവരെ വിഷ്ണുമായയെ ഉപാസിക്കുന്നവരുണ്ട്. ഇവിടെ എത്തി പ്രാര്‍ഥിക്കുന്നവര്‍ക്കും വഴിപാടുകള്‍ നടത്തുന്നവര്‍ക്കും നിരാശരാകേണ്ടിവന്നിട്ടില്ലെന്നാണ് അത്ഭുതകഥകള്‍. ക്ഷിപ്രപ്രസാദകനായ ഭഗവാന്‍ അതിവേഗത്തിലുള്ള കര്‍മ്മഫലമാണ് വിഷ്ണുമായ ഉപാസകര്‍ക്ക് ലഭിക്കുന്നത്.

നൂറ്റാണ്ടുകളായ വിഷ്ണുമായ ഉപാസകരാണ് കാരണയില്‍ ദേവസ്ഥാനം. അതുകൊണ്ട് തന്നെ മായികമായ ഒരു ദേവചൈതന്യം ഈ പുണ്യഭൂമിയില്‍ നിറഞ്ഞുനില്‍ക്കുന്നു. കാരുണ്യമയനായ വിഷ്ണുമായ ഭക്തന്റെ ഇഷ്ടം എന്ത് തന്നെയായാലും സാധിപ്പിച്ച് നല്‍കുന്നു എന്നതും ഇവിടുത്തെ അപൂര്‍വ്വതയാണ്. ഇതുകൊണ്ടെല്ലാംതന്നെ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വിഷ്ണുമായ ആരാധന വേറിട്ട ഭാവത്തിലും മാര്‍ഗത്തിലുമാണ് ഇവിടെ നിലകാള്ളുന്നത്. അതിന്റെ എല്ലാ പൂര്‍ണതയോടും കൂടിയാണ് കാരണയില്‍ ദേവസ്ഥാനത്ത് അനുഷ്ഠിച്ച് വരുന്നതെന്ന പ്രത്യേകതയുമുണ്ട്.

അനുഗ്രഹമായി കുട്ടിച്ചാത്തനും
മുത്തപ്പനും മച്ചില്‍ ഭഗവതിയും

ദേവചൈതന്യംനിറഞ്ഞ കാരണയില്‍ ദേവസ്ഥാനത്ത് വിഷ്ണുമായ സ്വാമിക്ക് പുറമെ ഭക്തര്‍ക്ക് അനുഗ്രഹംചൊരിയുന്ന മറ്റ് പ്രതിഷ്ഠകളുമുണ്ട്.
കുട്ടിച്ചാത്തനും ഗുരു മുത്തപ്പനും മച്ചില്‍ ഭഗവതി എന്ന ഭുവനേശ്വരി ദേവിയുമാണ് ഇവിടെയുള്ളത്. 390 കുട്ടിച്ചാത്തന്‍മാരും പലരീതിയില്‍ ഇരിക്കുന്ന സങ്കല്‍പമായാണ് കുട്ടിച്ചാത്തന്റെ പ്രതിഷ്ഠ. മച്ചില്‍ ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്നത് വീടിന്റെ മച്ചിലാണ്. തിറവെള്ളാട്ട് ദിവസം മാത്രമാണ് ദേവിയെ താഴേയ്ക്ക് എഴുന്നള്ളിച്ച് ദര്‍ശനം നല്‍കുകയുള്ളു എന്ന പ്രത്യേകതയുമുണ്ട്.

തിറവെള്ളാട്ട് മഹോത്സവത്തില്‍ തിറമണ്ണാര്‍ക്കും മലനായാടികള്‍ക്കും വരവേല്‍പ്പ് നല്‍കും. അവര്‍ ഭക്തജനങ്ങളുടെ എല്ലാ ദോഷങ്ങളും ദുരിതങ്ങളും ആവാഹിച്ച് അവരെ ദൈവങ്ങളുടെ അടുത്തേക്ക് കൊണ്ടുപോകുമെന്നാണ് സങ്കല്‍പം. തുടര്‍ന്ന് ദര്‍ശനത്തിന് ശേഷം അവര്‍ക്ക് യാത്രയയപ്പ് നല്‍കും. കുട്ടിച്ചാത്തനെ ഉപവസിക്കുന്നതിലൂടെ ശത്രുദോഷം, കുടുംബപ്രശ്നങ്ങള്‍, തൊഴില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവക്കെല്ലാം ശാശ്വത പരിഹാരമാണ് ലഭിക്കുന്നതെന്നാണ് വിശ്വാസം. കുട്ടിച്ചാത്തന്‍ സ്വാമിയെ സേവിക്കുന്ന അതിപുരാതനമായ ക്ഷേത്രങ്ങളില്‍ ഒന്നാണിത്.

തന്നെ ആശ്രയിച്ച് എത്തുന്നവര്‍ക്കെല്ലാം അനുഗ്രഹവും ശാന്തിയും നല്‍കുന്ന ശിവസ്തുതനായ വിഷ്ണുമായ സ്വാമിക്ക് ഒപ്പം അനുഗ്രഹംചൊരിഞ്ഞ് കുട്ടിച്ചാത്തനും മുത്തപ്പനും മച്ചില്‍ ഭഗവതിയുമെല്ലാം കാരണയില്‍ ദേവസ്ഥാനത്തെ പ്രഭാപൂരിതമാക്കുന്നു.

വിഷ്ണുമായ സ്വാമിയും തിറവെള്ളാട്ട് മഹോത്സവവും

കേരളത്തിലെ വിഷ്ണുമായ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്ന് കൂടിയാണ് കാരണയില്‍ ദേവസ്ഥാനം. ആളും ആചാരങ്ങളും വഴിപാടുകളും വിശിഷ്ട പൂജകളുമായി കാരണയില്‍ ദേവസ്ഥാനവും ഓരോവര്‍ഷവും ഉത്സവം ആഘോഷിക്കാറുണ്ട്. ഇവിടുത്തെ അതിവിശിഷ്ടമായ മഹോത്സവം തിറവെള്ളാട്ടാണ്.ഒരു ദേശത്തിന്റെ ഉത്സവംപോലെയാണ് ഇത് കൊണ്ടാടുന്നത്.

വിഷ്ണുമായ സ്വാമിയുടെ പിറന്നാള്‍ ദിനത്തെയാണ് തിറവെള്ളാട്ട് മഹോത്സവമായി ആഘോഷിക്കുന്നത്. പ്രത്യേക വഴിപാടുകള്‍ അന്നത്തെ പ്രത്യേകതയാണ്.
അന്നേദിവസം രൂപക്കളം ദര്‍ശിച്ച് വഴിപാട് സമര്‍പ്പിച്ച് ദര്‍ശനത്തില്‍ പങ്കെടുത്താല്‍ സകല ദോഷങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് വിശ്വാസം. കൂടാതെ രൂപക്കളത്തിന്റെ പൊടി വീട്ടിലെ വെള്ളത്തില്‍ കലക്കി തെളിച്ചാല്‍ ദോഷങ്ങളും ദുരിതങ്ങളും മാറി സുരക്ഷ ലഭിക്കുമെന്നും സങ്കല്‍പമുണ്ട്. ഇതുകൊണ്ടുതന്നെ രൂപകളത്തിലെ പൊടി വീട്ടിലെ വെള്ളത്തില്‍ കലക്കി തെളിക്കുന്ന വിശ്വാസികള്‍ ഏറെയാണ്.

എല്ലാ ദിവസവും ദര്‍ശനം,
ഫലംതരുന്ന കര്‍മ്മങ്ങളും

ദര്‍ശനം തേടിയെത്തുന്ന ഭക്തരുടെ വഴിപാടില്‍ നൂറ് ശതമാനം ഫലം ഉറപ്പ് നല്‍കുന്ന കര്‍മ്മങ്ങളാണ് കാരണയില്‍ ദേവസ്ഥാനത്ത് പ്രാവര്‍ത്തികമാക്കുന്നത്. ഇതുകൊണ്ടുതന്നെ ഓരോ ഭക്തന്റെയും മനസ്സില്‍ ആ ദേവചൈതന്യം സമ്മാനിക്കുന്നത് അനര്‍വചനീയമായ ശാന്തിയും സമാധാനവുമാണ്. എല്ലാ ദിവസവും രാവിലെ 7 മണി മുതല്‍ 12 മണിവരെയും വൈകിട്ട് 5 മുതല്‍ 7 വരെയുമാണ് ഇവിടുത്തെ ദര്‍ശനസമയം.
ശത്രുദോഷം, സാമ്പത്തിക പ്രശ്നങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍ എന്നിവയ്ക്കെല്ലാം വിഷ്ണുമായ ക്ഷേത്രത്തില്‍ സമ്പൂര്‍ണ പരിഹാരം ലഭിക്കുമെന്നാണ് വിശ്വസം. 336 ദേവശക്തികളുടെ സമന്വയമാണ് വിഷ്ണുമായ. ശിവന്റെ പുത്രനായ കലിയുഗവരദന്റെ തേജസ്വരൂപമാണ് വിഷ്ണുമായ. ആഗ്രഹിച്ച കാര്യങ്ങള്‍ക്ക് അതിവേഗത്തിലുള്ള ഫലമാണ് ഭക്തജനങ്ങള്‍ക്ക് വിഷ്ണുമായ ഉറപ്പ് നല്‍കുന്നത്. പാവനമായ ഈ സന്നിധിയിലേക്ക് ഇതിനാല്‍തന്നെ ഭക്തര്‍ ദര്‍ശനസായൂജ്യത്തിനും വഴിപാടുകള്‍ക്കുമായി ഓരോദിനവും എത്തിച്ചേരുന്നു.

പുണ്യ ഭൂമിയായ്

ദേവചൈതന്യംനിറഞ്ഞുനില്‍ത്തുന്ന കാരണയില്‍ ദേവസ്ഥാനം ഹൈന്ദവ പാരമ്പര്യത്തിന്റെയും ദ്രാവിഡ സംസ്‌കാരത്തിന്റെയും പാരമ്പര്യമായി കൈമാറിവന്ന ആരാധന സമ്പ്രദായങ്ങളുടെ ഒരു അനശ്വര സമാഗമ ഭൂമികൂടിയാണ്. പൂജകളും വഴിപാടുകളും വേദമന്ത്രങ്ങളും ഉരുത്തിരിയുന്ന കരുവന്നൂര്‍ പുഴയുടെ ഈ പുണ്യ ഭൂമിയില്‍ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് ദേവപ്രതിഷ്ഠകളും നിലകൊള്ളുന്നു.
ഈ മണ്ണില്‍ ശാന്തിയും സമാധാനവും തേടി എത്തുന്നവരെ വിഷ്ണുമായ സ്വാമി കൈവിടാതെ ചേര്‍ത്തുപിടിക്കുന്നു. ശാന്തി നല്‍കി തിരിച്ചയക്കുന്നു.
ഇതുകൊണ്ടെല്ലാംതന്നെ തൃശൂര്‍ ജില്ലയിലെ ഈ കൊച്ചുഗ്രാമത്തിലേക്ക് ആയിരകണക്കിന് വിഷ്ണുമായ ഭക്തജനങ്ങളാണ് ദിവസവും എത്തിചേര്‍ന്നുകൊണ്ടിരിക്കുന്നത്. ഓരോ ഭക്തനുംപുതിയ അനുഭവവേദ്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ കാരണയില്‍ ദേവസ്ഥാനത്തെ അത്ഭുത സിദ്ധികള്‍ മന്തോച്ചാരണങ്ങളാല്‍ വിളങ്ങിനില്‍ക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 960 553 5555
http://kuttichathan.com

Related Posts