സ്പെഷ്യല്‍
കന്നി സംക്രമം; നാളെ ഈ സമയം വീട്ടില്‍ വിളക്ക് തെളിയിച്ച് പ്രാര്‍ഥിച്ചാല്‍

2022 സെപ്റ്റംബര്‍ 17 ശനിയാഴ്ച കന്നിസംക്രമം ആണ്. രാവിലെ 7 മണി 21 മിനിറ്റിനാണ് കന്നിസംക്രമം നടക്കുന്നത്. സൂര്യഭഗവാന്‍ ഈ സമയം ചിങ്ങംരാശിയില്‍നിന്ന് കന്നി രാശിയിലേക്ക് മാറുന്നു. ഈ സമയം അതിവിശേഷപ്പെട്ട സമയമാണ്. ഈ സമയം വീട്ടില്‍ വിളക്ക് തെളിയിച്ച് നാമം ജപിക്കുന്നത് അത്യുത്തമമാണ്. നിങ്ങളുടെ ഇഷ്ടദേവതകളുടെ നാമം ജപിച്ച് മാസം മുഴുവന്‍ ഐശ്വര്യത്തിനായി പ്രാര്‍ഥിക്കാം.

ഇത്തവണത്തെ കന്നിസംക്രമം വരുന്നത് മുപ്പെട്ടു ശനിയാഴ്ചകൂടിയാണ്. അതുകൊണ്ടുതന്നെ, ശനിദോഷമുള്ളവര്‍ ശാസ്താക്ഷേത്രങ്ങളിലോ ഹനുമാന്‍ ക്ഷേത്രങ്ങളിലോ ദര്‍ശനം നടത്തുകയോ വീട്ടില്‍ വിളക്ക് തെളിയിച്ച് ഈ ദേവതകളുടെ നാമം ജപിക്കുകയോ ചെയ്യുന്നത് ഉത്തമമാണ്. രാവിലെ 7.21 ന് സംക്രമമെന്നത് ഇന്ത്യന്‍ സമയത്തെ അടിസ്ഥാനമാക്കിയാണ്. വിദേശത്തുള്ളവര്‍ ഇതിന് അനുസരിച്ചുള്ള പ്രാദേശിക സമയം കണക്കാക്കിവേണം വിളക്ക് തെളിയിച്ച് നാമം ജപിക്കേണ്ടത്.

Related Posts