നക്ഷത്രവിചാരം
കന്നിമാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

(സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 16വരെ)

അശ്വതി

പൊതുപ്രവര്‍ത്തകര്‍ക്കിത് നല്ലകാലമാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കു യോഗമുണ്ട്. സ്വത്തുവകകള്‍ വന്നുചേരാന്‍ ഇടയുണ്ട്. കര്‍ഷര്‍ക്കിത് ദുരിതകാലമാണ്. സന്താനങ്ങളെ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലകാലമാണ്.

ഭരണി

തൊഴില്‍നേട്ടത്തിന് യോഗമുണ്ട്. സന്താനങ്ങളെ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലകാലമാണ്. മറ്റുള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചെന്നുവരില്ല. ഇത് കലഹങ്ങള്‍ക്കിടയാക്കും.

കാര്‍ത്തിക

വിദ്യാഭ്യാസപരമായി നേട്ടത്തിനു യോഗം. കടബാധ്യതകള്‍ തീരാനുള്ള ശ്രമം നടത്തും. സ്ത്രീകള്‍ മുഖേന സഹായം ലഭിക്കും. പിതൃസ്വത്തുക്കള്‍ വന്നുചേരാന്‍ യോഗം.

രോഹിണി

ബിസിനസുകാര്‍ക്ക് നേട്ടങ്ങളുടെ കാലം. പ്രേമകാര്യം വിജയിക്കാന്‍ സാധ്യതയില്ല. കുട്ടികളുടെ വിഭ്യാഭ്യാസകാര്യത്തില്‍ പുരോഗതി. വ്യവാഹരത്തില്‍ വിജയത്തിനു യോഗം.

മകയിരം

സാമ്പത്തിക നേട്ടത്തിനു യോഗമുളള കാലം. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ യോഗം. മനസിന് ഉന്‍മേഷം ലഭിക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ നടക്കും. കാര്‍ഷികമേഖലയില്‍ നഷ്ടത്തിന് സാധ്യത. അകാരണമായ മനോവിഷമത്തിനു യോഗം.

തിരുവാതിര

ഭൂമിയോ മറ്റ് വിലപ്പെട്ട വസ്തുക്കളോ വന്നുചേരാനുള്ള യോഗമുണ്ട്. വിവിധ മാര്‍ഗങ്ങളിലൂടെയുളള ആദായം വര്‍ധിക്കും. യാത്രകള്‍ സുഖകരമായിരിക്കും. വീടുമാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും.

പുണര്‍തം

പണച്ചെലവിന് സാധ്യതയുളള കാലം. വിവിധ മത്സരങ്ങളില്‍ വിജയിക്കാന്‍ യോഗം. കുടുംബത്തിനായി സ്വന്തം താല്‍പ്പര്യങ്ങള്‍ വേണ്ടെന്നുവയ്ക്കും. പിതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

പൂയം

സാമ്പത്തിക നേട്ടത്തിനു യോഗമുള്ള കാലം. ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലകാലം. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതി. പുതിയ വ്യാപാര സംരംഭങ്ങളില്‍ ഏര്‍പ്പെടും.

ആയില്യം

ഭൂമി വാങ്ങാന്‍ യോഗം. ഏതു രംഗത്തിറങ്ങിയാലും മികച്ച വിജയത്തു യോഗം. വീടു മോടിപടിപ്പിക്കാന്‍ യോഗം. വിവിധ മത്സരങ്ങളില്‍ വിജയിക്കാന്‍ യോഗം.

മകം

ഊഹക്കച്ചവടത്തില്‍നിന്നും ആദായം പ്രതീക്ഷിക്കാം. പുതിയ തൊഴില്‍ സാധ്യകള്‍ക്കു യോഗം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റത്തിന് യോഗമുണ്ട്. പുതിയ കരാറുകള്‍ ഏറ്റെടുക്കും.

പൂരം

ശത്രുക്കളെ വിജയിക്കും. ഏതു രംഗത്തിറങ്ങിയാലും നേട്ടം. അധ്യാപനം – എഴുത്ത് രംഗങ്ങൡ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം. സാമ്പത്തിക നില പൊതുവേ നല്ലതാണ്.

ഉത്രം

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍ ജോലി കാത്തിരിക്കുന്നവര്‍ക്ക് അതിനു യോഗം. പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടത്തിനു യോഗം. ബിസിനസ് രംഗത്തുള്ളവര്‍ക്ക് നേട്ടത്തിന് സാധ്യതയില്ല.

അത്തം

വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായകാലം. ബിസിനസ് വിപുലീകരിക്കും. വീട്ടില്‍നിന്നും മാറിനില്‍ക്കാനുളളയോഗം. ശത്രുശല്യം സൂക്ഷിക്കണം.

ചിത്തിര

സര്‍ക്കാര്‍ ജോലി കാത്തിരിക്കുന്നവര്‍ക്ക് അനുകൂലകാലം. വീട്ടില്‍നിന്നും മാറിനില്‍ക്കാനുളളയോഗം. കൂട്ടുകച്ചവടത്തില്‍ ശ്രദ്ധിക്കണം.

ചോതി

ജീവിത രീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതരാകും. എല്ലാകാര്യത്തിലും ശരിയായ തീരുമാനമെടുത്തു പ്രവര്‍ത്തിക്കും. ഏറ്റെടുത്ത ചുമതലകള്‍ പൂര്‍ത്തീകരിക്കും. തൊഴില്‍ അന്വേഷകര്‍ക്ക് അനുകൂലമായ കാലം.

വിശാഖം

പണം കൈയിലുണ്ടെങ്കിലും വേണ്ടസമയത്ത് പ്രയോജനം ചെയ്യില്ല. സര്‍ക്കാരില്‍നിന്നും ബുദ്ധിമുട്ടുകളുണ്ടാകും. സ്ത്രീകള്‍ നിമിത്തം അപമാനം നേരിടാന്‍ യോഗം.

അനിഴം

ചെലവുകള്‍ വര്‍ധിക്കും. തീരുമാനങ്ങളില്‍ ഉറച്ചുനിന്ന് അതിന് അനുസരിച്ച് പ്രവര്‍ത്തിക്കും. മധ്യസ്ഥര്‍ മുഖേന പ്രശ്‌നങ്ങള്‍ പരിഹരിക്കും. ബിസിനസ് രംഗത്ത് നേട്ടത്തിന് യോഗം.

തൃക്കേട്ട

തൊഴില്‍രംഗത്ത് നേട്ടത്തിന്റെ കാലം. സാമ്പത്തിക നേട്ടത്തിന് യോഗം. ഊഹകച്ചവടത്തില്‍നിന്ന് ആദായം. സ്ത്രീകള്‍ക്ക് രോഗദുരിതങ്ങള്‍ക്കു യോഗം.

മൂലം

ഭൂമി വാങ്ങാന്‍ യോഗം. ജോലിയില്‍ ഉയര്‍ച്ച. സ്വന്തം വീട്ടിലേക്ക് താമസം മാറാന്‍ യോഗം. പൂര്‍വിക സ്വത്ത് ലഭിക്കാന്‍ യോഗം.

പൂരാടം

ഉന്നതരുമായി മികച്ച ബന്ധം സ്ഥാപിക്കും. സാമ്പത്തിക ദുരിതത്തിന് യോഗം. കുടുംബസുഖം കുറയും. വിദ്യാഭ്യാസ രംഗത്ത് നേട്ടത്തിന് യോഗം.

ഉത്രാടം

സര്‍ക്കാരില്‍നിന്ന് നേട്ടങ്ങള്‍ക്ക് യോഗം. മറ്റുളളവരുമായി കലഹത്തില്‍ ഏര്‍പ്പെടാതെ ശ്രദ്ധിക്കുക. പ്രതീകൂലാന്തരീക്ഷത്തിലും ജോലി ഉപേക്ഷിക്കരുത്.

തിരുവോണം

തൊഴില്‍പരമായി തടസങ്ങള്‍ക്കു യോഗം. ഇതു മൂലം മനസമാധാനം കുറയും. സര്‍ക്കാരില്‍നിന്നും അനുകൂലമായ ഫലങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബത്തില്‍നിന്നും വിട്ടുനില്‍ക്കാന്‍ യോഗം.

അവിട്ടം

ബിസിനസ് രംഗത്ത് നേട്ടം. ഉന്നതരുമായി മികച്ച ബന്ധം സ്ഥാപിക്കും. സഹോദരങ്ങള്‍ അനുകൂലമായി പെരുമാറും. സാമ്പത്തിക നേട്ടത്തിന് യോഗം.

ചതയം

പണം വന്നുചേരാനുള്ള യോഗമുണ്ട്. വിദേശത്തുള്ളവര്‍ക്കും നോട്ടങ്ങളുടെ കാലം. ചില വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും. ദൂരെ യാത്രകള്‍ക്കു യോഗമുണ്ട്.

പുരുരുട്ടാതി

ചെലവ് വര്‍ധിക്കും. സാമ്പത്തിക ദുരിതത്തിനു യോഗം. ഭക്ഷണത്തിലും വസ്ത്രധാരണത്തിലും ശ്രദ്ധചലുത്തും.

ഉത്രട്ടാതി

സഹോദരങ്ങളും സുഹൃത്തുക്കളും ഉദാരമായി പെരുമാറും. ഏതുരംഗത്തിറങ്ങിയാലും നേട്ടത്തിനു യോഗം. ബിസിനസില്‍ പുരോഗതിയുണ്ടാകാം.

രേവതി

സാമ്പത്തിക ദുരിതത്തിനു യോഗം. ഗുരുസ്ഥാനീയര്‍ക്ക് രോഗദുരിതങ്ങള്‍ക്കു യോഗം. സ്വന്തക്കാര്‍ അന്യരെപ്പോലെ പെരുമാറും. ചെറുയാത്രകള്‍ ഗുണം ചെയ്യും.

 

Related Posts