(സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 17 വരെ)
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലമാണ്, തൊഴില്‍ രംഗത്ത് ഉന്നതിയും ശമ്പളവര്‍ധനവും പ്രതീക്ഷിക്കാം, ഔദ്യോഗിക തലത്തില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ വന്നു ചേരും, സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല മാറ്റം, ബന്ധുബലം വര്‍ധിക്കും, സന്താനങ്ങളാല്‍ സന്തോഷാനുഭവം, സ്വയംതൊഴിലിലേര്പ്പെട്ടിരിക്കുന്നവര്ക്കു പ്രതീക്ഷകള്‍ നല്കുന്ന മാസം, സര്‍ക്കാര്‍ ആനുകൂല്യം, വാഹനം മാറ്റി വാങ്ങും, പൊതുപ്രവര്‍ത്തകര്‍ക്ക് ജനപിന്തുണ വര്‍ധിക്കും, കുടുംബക്ഷേത്രത്തില്‍ മുടങ്ങിക്കിടന്നിരുന്ന പ്രവര്‍ത്തികള്‍ പുനരാരംഭിക്കും.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിര്യം 1/2): തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കും മുന്‍പ് രണ്ടുവട്ടം ആലോചിക്കണം. മറ്റുള്ളവരുടെ ബാധ്യതകള്‍ സ്വന്തം ചുമലില്‍ ഏല്‍ക്കാതിരിക്കാന്‍ ജാഗ്രത കാട്ടണം. മറ്റുള്ളവരെ സഹായിക്കാനുള്ള മനഃസ്ഥിതി നല്ലതു തന്നെ. ആളും തരവും നോക്കി വേണം കാര്യങ്ങള്‍ ചെയ്യാന്‍. തൊഴിലില്‍ സമ്മര്‍ദം വര്‍ധിക്കും. തൊഴിലുമായി ബന്ധപ്പെട്ട് അടിക്കടി യാത്രകള്‍ നടത്തേണ്ടതായി വരും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. ഹോട്ടല്‍, പാചകം മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഗുണാനുഭവം. മനസംഘര്ഷമുണ്ടാകും.
മിഥുനക്കൂറ് (മകയിര്യം 1/2, തിരുവാതിര, പുണര്‍തം 3/4): മത്സരങ്ങളില്‍ ജയം, ബന്ധുഗുണം, വിവാഹക്കാര്യങ്ങളില്‍ തീരുമാനം, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും. സാഹിത്യസദസുകളില്‍ ശോഭിക്കും, ഭാഗ്യാനുഭവം, ധനപരമായുണ്ടായിരുന്ന ക്ലേശങ്ങള്‍ മാറി കിട്ടും. സഹോദരസ്ഥാനീയരില്‍ നിന്നും ഗുണാനുഭവം. സര്‍ക്കാര്‍ സര്‍വീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും. എന്‍ജിനിയറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ് ആവര്‍ത്തിക്കാന്‍ സാധിക്കും. കുടുംബത്തില്‍ മംഗളകര്‍മം നടക്കും, ആഡംബര വാഹനം വാങ്ങും, ആഭരണങ്ങളും വിശേഷപ്പെട്ട വസ്ത്രങ്ങളും വാങ്ങും.
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം): തൊഴിലില്‍ ഉന്നതി, ശത്രുനാശം, സാമ്പത്തിക കാര്യങ്ങളില്‍ ഗുണഫലം, വീട് മാറി താമസിക്കും, വീട്, ഫ്ളാറ്റ് എന്നിവ ലോണ്‍ വ്യവസ്ഥയില്‍ വാങ്ങുന്നതിനു തീരുമാനമുണ്ടാകും. മേലധികാരികളുടെ പ്രീതി നിമിത്തം തൊഴിലില്‍ സ്ഥാനക്കയറ്റം. അധികാരം നിലനിര്‍ത്താന്‍ തന്ത്രപരമായി നീങ്ങും. വാഹനം വില്‍പ്പന ചെയ്യും. പൂര്‍വിക സ്വത്ത് കൈവശം വന്നു ചേരും, സന്താനങ്ങള്‍ക്ക് ഉയര്‍ന്ന ജോലി ലഭിക്കും. യാത്രകള്‍ക്കായി പണം ചെലവഴിക്കും. ദൂരസ്ഥലങ്ങളില്‍ അംഗീകാരം, സഹോദരങ്ങളാല്‍ ഗുണാനുഭവം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4):പ്രവര്‍ത്തികളില്‍ പുരോഗതി, സര്‍ക്കാര്‍ സര്‍വീസുകളില്‍ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല അറിയിപ്പുകള് ലഭിക്കും, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും, സന്താനഭാഗ്യത്തിന്റെ സമയം. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും സഹായം, സ്വയംസംരംഭങ്ങളിലേര്പ്പെട്ടിരിക്കുന്നവര്ക്കു നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. വ്യക്തിപ്രഭാവത്താല്‍ സങ്കീര്‍ണമായ പ്രശ്നങ്ങളെ മറി കടക്കാന്‍ സാധിക്കും. വാക്ദോഷമുണ്ടാകാതെ ശ്രദ്ധിക്കണം, അന്യരെ വിഷമിപ്പിക്കുന്ന വാക്കുകള്‍ പറയുന്നതിനിട വരും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): അപ്രീതിക്ഷിത ധനലാഭം, സഹായം ചെയ്തവരില്‍ നിന്നും തിക്താനുഭവം, പുതിയ ജോലി, ഉന്നതരുമായി അടുത്ത ബന്ധം സ്ഥാപിക്കാനാകും, കുടുംബത്തില്‍ ഏവരും അംഗീകരിക്കുന്ന വ്യക്തിത്വമായി മാറും, സാമ്പത്തിക നിലയില്‍ മെച്ചം പ്രതീക്ഷിക്കാം, കുടുംബത്തില്‍ സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും, സര്‍ക്കാര്‍ കാര്യങ്ങളില്‍ ചില തടസങ്ങളുണ്ടാകും, നിസാരകാര്യങ്ങളാണെങ്കില് പോലും അശ്രന്താപരിശ്രമത്താല് മാത്രമേ അനുകൂലമാക്കാന്‍ സാധിക്കുകയുള്ളു, വാഹനം വാങ്ങുന്നതിനു സാധിക്കും.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4):സന്താനങ്ങളാല്‍ സന്തോഷാനുഭവം, സമൂഹത്തില്‍ പ്രശസ്തി വര്‍ധിക്കും, വിദ്വാന്മാരുടെ സദസുകളില്‍ ശോഭിക്കും, തൊഴിലില്‍ ഗുണകരമായ മാറ്റം, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും, സജ്ജനസംസര്‍ഗത്താല്‍ മനസന്തോഷമുണ്ടാകും, വിവാദ വിഷയങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, ലോണ്‍, ചിട്ടി എന്നിവ ലഭിക്കാം, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി, സഹപ്രവര്‍ത്തകരാല്‍ സഹായം.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം, വിവിധ മേഖലകളില്‍ നിന്നും ധനവരവ് പ്രതീക്ഷിക്കാം, ചലച്ചിത്രമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും സമയമായി കാണുന്നു. പിതൃതുല്യര്‍ക്ക് അല്‍പ്പം ദോഷാനുഭവം, മാതാവിനോട് സ്നേഹം വര്‍ധിക്കും, മാതാവിന്റെയും പിതാവിന്റെയും ആരോഗ്യക്കാര്യങ്ങള് പ്രത്യേകം ശ്രദ്ധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും. ബന്ധുബലം വര്‍ധിക്കും, യാത്രകള്‍ അടിക്കടി നടത്തേണ്ടതായി വരും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): തൊഴില്‍ രംഗത്തുണ്ടായ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും, അനുഭവസമ്പത്തിനാല്‍ ഏറ്റെടുത്ത ദുഷ്കരമായ കാര്യങ്ങള്‍ ലളിതമായി ചെയ്തു തീര്‍ക്കും, ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം, സഹപ്രവര്‍ത്തകരില്‍ നിന്നും പിന്തുണയുണ്ടാകും, ചെലവ് അധികരിക്കും, സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനാകാതെ വിഷമിക്കുന്ന ഘട്ടങ്ങളുണ്ടാകാം, ഈശ്വരാനുഗ്രഹത്താല്‍ എല്ലാ പ്രതിസന്ധികളെയും മറി കടക്കാന്‍ സാധിക്കും, വിവാഹക്കാര്യങ്ങളില്‍ അനുകൂല തീരുമാനം.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ബന്ധുജനങ്ങളുമായി അഭിപ്രായ ഭിന്നത, സ്വജനങ്ങളെ ദ്വേഷിക്കാന്‍ ഇടവരും, ജീവിതപങ്കാളിയുടെ വാക്കുകള്‍ക്ക് പ്രാമുഖ്യം നല്‍കും, സന്താനഭാഗ്യത്തിന്റെ സമയമായി കാണുന്നു, പെണ് സന്താനങ്ങളുടെ ആരോഗ്യക്കാര്യങ്ങളില്‍ പുരോഗതിയുണ്ടാകുന്നതിന് പ്രത്യേകം വഴിപാടുകള്‍ നടത്തും, ദൂരയാത്രകള് അടിക്കടി വേണ്ടതായി വരും, പിതൃതുല്യര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാകും, വ്യാപാര ബന്ധങ്ങളില്‍ നഷ്ടം സംഭവിക്കാനിടയുണ്ട്, കോടതി വ്യവഹാരങ്ങളില്‍ അനുകൂല ഉത്തരവുകള്‍ സമ്പാദിച്ചെടുക്കാനാകും.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4):സര്‍വൈശ്വര്യത്തിന്റെയും അംഗീകാരത്തിന്റെയും സമയമായി കാണുന്നു, സ്വകാര്യ സ്ഥാപനങ്ങളില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, വിദേശങ്ങളില്‍ നിന്നും ശുഭവാര്‍ത്ത ശ്രവിക്കാം, സാഹസ പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണം, വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം, സഹോദരങ്ങളുമായി പിണങ്ങുന്നതിനിട വരും, ജീവിതപങ്കാളി നിമിത്തം സന്തോഷാനുഭവങ്ങളുണ്ടാകും, സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല അറിയിപ്പുകള് ലഭിക്കും, വാക്ചാതുരിയാല്‍ ഏവരുടെയും ആദരം പിടിച്ചു പറ്റും.
മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): ധനസമ്പാദനത്തിന്റെ കാലം, ജീവിതപങ്കാളിക്ക് പുതിയ കര്‍മപഥം, തൊഴിലന്വേഷകര്‍ക്ക് അനുകൂല അറിയിപ്പ്, തൊഴിലിനോടനുബന്ധിച്ച് വിദേശ രാജ്യങ്ങളില്‍ സഞ്ചരിക്കാനിട വരും, ദൂരദേശത്ത് അംഗീകാരം, സന്താനങ്ങളില്‍ നിന്നും സന്തോഷാനുഭവം, ക്ഷേത്രകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും, ജീവിതാനുഭവങ്ങള്‍ പക്വപരമായ സമീപനങ്ങള്‍ക്ക് അടിത്തറയൊരുക്കും, പലര്‍ക്കും മാതൃകയാകുന്നുവെന്നറിയുന്നതില് അഭിമാനം തോന്നും, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം.