സ്പെഷ്യല്‍
പ്രഭാതത്തില്‍ പശുവിനെ കണികണ്ടാല്‍

പ്രഭാതത്തില്‍ പശുവിനെ കണി കാണുന്നത് ഐശ്വര്യപ്രദമാണ്. ദീപത്തോട് കൂടിയ നിലവിളക്ക്, സ്വര്‍ണ്ണം, കൊന്നപ്പൂക്കള്‍, വലംപിരിശംഖ്, ഗ്രന്ഥം തുടങ്ങിയവയും മംഗളപ്രദങ്ങളായ കണികളായി കരുതി വരുന്നു.

പൂര്‍ണ്ണ കുംഭം, വാല്‍ക്കണ്ണാടി തുടങ്ങിയവയും നല്ല കണികാഴ്ചകളാണ്. സംക്രമം തുടങ്ങിയ പുണ്യദിവസങ്ങളില്‍ മനസ്സില്‍ നന്മയും ഈശ്വരഭാവവും വളര്‍ത്തുക എന്നതാണ് കണികാണല്‍ തുടങ്ങിയ ചടങ്ങുകളുടെ ലക്ഷ്യം. അന്ന് മനസ്സില്‍ നിറയുന്ന നന്മയും വിശുദ്ധിയും ഈശ്വരഭാവവും എന്നും നിലനിര്‍ത്തുക എന്നത് നമ്മുടെ കടമ ആയിരിക്കണം.

Related Posts