
കാനാടിമഠം തറവാട് ക്ഷേത്രത്തില്‍ പാട്ടുല്‍സവം ജൂലൈ 12 ന്
കാനാടിമഠം തറവാട് ക്ഷേത്രത്തില്‍ കോന്നാചാര്യന്‍ പഞ്ചോഹ വിഗ്രഹം പ്രതിഷ്ഠിച്ചതിന്റെ ഓര്‍മയ്ക്കായി നടത്തുന്ന വര്‍ഷംതോറും മിഥുനമാസം 24,25 തീയതികളില്‍ പാട്ടുല്‍സവം നടത്തു. മിഥുന മാസത്തിലെ പാട്ടുത്സവം ജൂലൈ 12 ഞയറാഴ്ച നടക്കും. തുടര്‍ന്ന് മണ്ഡലകാലത്തിനു മുമ്പായി തുലാമാസം 24,25 തീയതികളില്‍ രണ്ടാമത്തെ പാട്ടുല്‍സവം നടത്തിവരുന്നു. രണ്ടു പാട്ടുത്സവങ്ങള്‍ക്കും ഭഗവാന്റെ വിഗ്രഹം പുറത്തേക്ക് എഴുന്നെള്ളിക്കുന്നതിനോടൊപ്പം ഗുരുകാരണവന്‍മാര്‍ക്കുള്ള കളങ്ങളും ഭഗവാനുള്ള രൂപക്കളവും പ്രത്യേക ഗുരുതി പൂജയും നടത്താറുണ്ട്.
ഭക്തജനങ്ങള്‍ക്ക് സങ്കടമുണര്‍ത്തിക്കാനുള്ള ഭഗവാന്‍ ശ്രീ വിഷ്ണുമായ ചാത്തന്‍സ്വാമിയുടെ ദര്‍ശനം (നിത്യകലശം) എല്ലാ ദിവസവും ഉച്ചയ്ക്ക് ഉണ്ടായിരിക്കുന്നതാണ്. ദര്‍ശന സമയത്ത് അനേകം ഭക്തജനങ്ങള്‍ സമസ്തദോഷ ദുരിതങ്ങള്‍ക്കും ശാശ്വത പരിഹാരത്തിനും ഉദ്ദിഷ്ടകാര്യ സിദ്ധിക്കും ശാക്തേയ രക്ഷകള്‍ സ്വീകരിച്ചുപോരുന്നു.
ഭഗവാന്‍ ശ്രീ വിഷ്ണുമായ ചാത്തന്‍സ്വാമിയുടെ പ്രധാന വഴിപാടാണ് രൂപക്കളം. രൂപക്കളം സമര്‍പ്പണത്തിലൂടെ അനേകം ഭക്തര്‍ ഭഗവാന്റെ ക്ഷിപ്ര പ്രസാദത്തിനും അത്ഭുത ഫലസിദ്ധിക്കും പാത്രീഭവിച്ചിട്ടുണ്ട്.
പ്രകൃതിദത്തമായ ബഹുവര്‍ണപൊടികളാല്‍ വരക്കപ്പെടുന്ന രൂപക്കളം താന്ത്രീക വിധികളാല്‍ പൂജ ചെയ്ത് ഭഗവാന്റെ ചൈതന്യത്തെ ആവാഹിച്ച് മായാകഥകള്‍ പാടി പുകഴ്ത്തി പ്രീതിപ്പെടുത്തുന്ന ഭക്തനില്‍ ശ്രീ വിഷ്ണുമായ ചാത്തന്‍സ്വാമി അത്ഭുതാവഹമായ അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് സകല ഐശ്വര്യ സമ്പല്‍സമൃദ്ധിയും ഉദ്ദിഷ്ടകാര്യ വിജയവും നേടിത്തരുന്നതോടൊപ്പം ത്രികാല ദോഷങ്ങളകറ്റി സകല ദുരിതഹരനായി ആപത്ഘട്ടങ്ങളില്‍ രക്ഷാകവചം തീര്‍ത്ത് കാത്തുരക്ഷിക്കുന്നതാണെന്നാണ് വിശ്വാസം.
ഭഗവാന്‍ ശ്രീ വിഷ്ണുമായ ചാത്തന്‍സ്വാമിയുടെ സര്‍വസൈന്യാധിപനായ കരിങ്കുട്ടി ചാത്തന്‍ സ്വാമിക്ക് നടത്തുന്ന വിശേഷാല്‍ ഗുരുതിപൂജയില്‍ പങ്കെടുക്കുന്നത് ശത്രുനിഗ്രഹത്തിന് സഹായകമാണ്. രൂപക്കളം വഴിപാട് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0487-2272244, 2272255, 980989900.