സ്പെഷ്യല്‍
ശ്രീ വിഷ്ണുമായ ചാത്തന്‍സ്വാമി അവതാര ഇതിഹാസവും കാനാടി മഠം (തറവാട്) ക്ഷ്രേത്ര ചരിത്രവും

ദക്ഷിണഭാരത തീര്‍ഥാടന കേന്ദ്രമായി പെരിങ്ങോട്ടുകരയില്‍ നിലകൊള്ളുന്ന കാനാടി മഠം തറവാട് ക്ഷേത്രം പൗരാണിക ശാക്തേയ മാന്ത്രിക കര്‍മങ്ങളുടെയും ഭഗവാന്‍ ശ്രീ വിഷ്ണുമായ ചാത്തന്‍സ്വാമ ചൈതന്യം നിറഞ്ഞുനില്‍ക്കുന്നതുമായ ലോകത്തിലെ പ്രഥമ സ്ഥാനമാണ്.
പ്രാവഞ്ചിക ശക്തിയില്‍ നിന്നും ഏകദേശം 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോനാചാരി യോഗി വര്യന്റെ കഠിന തപസ്യയാല്‍ ആവാഹിച്ചെടുത്ത ഭഗവാന്‍ ശ്രീ വിഷ്ണുമായ ചാത്തന്‍സ്വാമിയുടെ ചൈതന്യത്തെ അനുദിനം വര്‍ധിപ്പിക്കുന്നതിനും കലിയുഗത്തില്‍ ജനനന്മയ്ക്കായി പൂര്‍ണമായി ഉപകാപ്രദമാക്കാനും ലഭിച്ച ജന്മ നിയോഗം സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെയും പാരമ്പര്യ സേവാശക്തിയിലൂടെയും അനുവര്‍ത്തിച്ചുപോരുന്നതിന് ഭക്തജനങ്ങളുടെ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഭഗവാന്‍ ശ്രീവിഷ്ണുമായ ചാത്തന്‍ സ്വാമിയുടെ അവതാര ഇതിഹാസവും കാനാടി മഠം തറവാട് ക്ഷേത്രത്തിന്റെ ചരിത്രവും ലഘുവിവരണത്തില്‍ ഒതുങ്ങുന്നതല്ലെങ്കിലും പരിചയപ്പെടുത്തുന്നതിനായി ഈ ലഘു വിവരണം ഭക്തജനങ്ങള്‍ക്കും ഉപകാരപ്രദമാകുന്നു.

ട്രസ്്റ്റീസ് കെ.എസ്. കൃഷ്ണകുമാര്‍,
കെവി. ശൈലേഷ്,
അഡ്വ.കെ.എസ്. സുജിത് ലാല്‍ (എസ് സി എസ് എം ട്രസ്റ്റി)

——————

ശ്രീ വിഷ്ണുമായ ചാത്തന്‍സ്വാമിയുടെ
അവതാരേതിഹാസം

ഭഗവാന്‍ ശ്രീ വിഷ്ണുമായ ചാത്തന്‍സ്വാമിയുടെ ജനനം ഭൃംഗാസുര നിഗ്രഹത്തിനായിട്ടായിരുന്നു. ക്രൂരനും ശക്തനുമായ ഭൃംഗാസുരന്‍ കഠിനതപസ് ചെയ്ത് ബ്രഹ്മാവില്‍ നിന്ന് പലവരങ്ങളും വാങ്ങി. ഒടുവില്‍ അജയ്യനെന്ന് അഹങ്കരിച്ചു. തനിക്കു മരണമുണ്ടെങ്കില്‍ അത് ശിവബീജത്തില്‍ പിറന്ന് ചണ്ഡാലകുലത്തില്‍പ്പെട്ട കന്യകയുടെ മുലപ്പാല്‍ കുടിച്ചുവളര്‍ന്ന ഏഴു വയസുമാത്രം പ്രായമുള്ള ബാലനില്‍ നിന്നായിരിക്കും. ഈ പ്രവഞ്ചത്തില്‍ ഒന്നിനും തന്നെ തോല്‍പ്പിക്കാനാവില്ല. തനിക്കു രണ്ട് ജീവനുണ്ടായിരിക്കും, അത് നെഞ്ചില്‍ വലതും ഇടതുമായി സ്ഥാപിച്ചുകിട്ടണം.
ഭൃംഗന്‍ ആവശ്യപ്പെട്ട വരത്തിനുപുറമെ പത്ത് ബ്രഹ്മാസ്ത്ര മന്ത്രംകൂടിബ്രഹ്മാവ് നല്‍കി. ദേവന്‍മാരും താപസന്‍മാരും ദേവസ്ത്രീകളും മനുഷ്യരും ഭൃംഗന്റെ തേര്‍വാഴ്ചയില്‍പൊറുതിമുട്ടി. ഒടുവിലവര്‍ ശ്രീപരമേശ്വരന്റെ അടുത്ത് അഭയംതേടി സങ്കടമുണര്‍ത്തിച്ചു. ത്രികാലജ്ഞാനിയും ലോകനാഥനുമായ ഭഗവാന്‍ ഭൃംഗാസുര വധത്തിനായുള്ള സമയമായെന്നും അതിനായി മായാശക്തിയില്‍ വിലയംകൊള്ളുന്ന ഒരവതാരം ഉടനെ സംഭവ്യമാകുമെന്നും പറഞ്ഞ് എല്ലാവരേയും സമാധാനിപ്പിച്ചയച്ചു. ലോകനാഥനായ ഭഗവാന്‍ശ്രീ പരമേശ്വരന്‍ പള്ളിവേട്ടയ്ക്കായി കൂളികുന്നന്‍ കാനനത്തിലെത്തിയപ്പോള്‍ കൂളിക്കുന്നന്‍ കാനനത്തിലെ കൂളിയാറില്‍ നീരാടുകയായിരുന്ന മലയസുന്ദരി കൂളിവാകയുടെ സൗന്ദര്യം ദര്‍ശിച്ച് മഹാദേവന് അനുരാഗം തോന്നുകയും പള്ളിവേട്ട കഴിഞ്ഞ് തിരികെ വരുന്നതുവരെ കാത്തുനില്‍ക്കാന്‍ കല്‍പ്പനയുണ്ടായി. മഹാദേവന്റെ കല്‍പ്പനയില്‍ ഭയചകിതയായ കൂളിവാക പാര്‍വതീ ദേവിയുടെ പരമഭക്തയായ തനിക്ക് നേരിട്ട കഠിനപരീക്ഷണത്തില്‍ മനമുരുകി പ്രാര്‍ഥിക്കുകയും പ്രത്യക്ഷയായ ശ്രീ പാര്‍വതീദേവിയോട് വിഷമാവസ്ഥ വിശദീകരിക്കുകയും ചെയ്തു. അപ്പോള്‍ ദേവ ഋഷി നാരദന്‍ പ്രത്യക്ഷനായി. സംഭവ്യമായതെല്ലാം തന്നെ ലോകത്തിന്റെ നന്മയ്ക്കായി കൊണ്ടാണെന്നം വഴിയെ എല്ലാവര്‍ക്കും മനസിലായി കൊള്ളുമെന്നും അറിയിച്ച് ദേവിയെ വണങ്ങികൊണ്ട് അപ്രത്യക്ഷനായി.
കൂളിവാകയെ ആശ്വസിപ്പിച്ച് മലയസുന്ദരിയുടെ രൂപം സ്വീകരിച്ച് ശ്രീപാര്‍വതി ശ്രീപരമേശ്വര രതിസംഗമത്തില്‍ ആ ദിവ്യ തേജസ്സ് മൂന്നേമുക്കാല്‍ നാഴികയ്ക്കകം ഒരു കാട്ടുകിഴങ്ങില്‍ നിക്ഷേപിച്ചു. കൂളിവാകയുടെ മുന്നില്‍ അന്നുരാത്രി പ്രത്യക്ഷയായ പാര്‍വതീദേവി കാട്ടുകിഴങ്ങ് കൂളിവാകയ്ക്ക് നല്‍കാന്‍ നല്‍കാന്‍ കൈനീട്ടിയതും അത് തേജസ്വിയായ ഒരു ശിശുവായ് രൂപാന്തരപ്പെട്ടു. അങ്ങനെ ഭഗവാന്‍ ചാത്തന്‍സ്വാമിയുടെ അവതാരം സംഭവ്യമായി.
ശിശുവിനെ കൂളിവാകയെ ഏല്‍പ്പിച്ചുകൊണ്ട് പൂര്‍വജന്മത്തില്‍ കൈലാസത്തിലെ പരിചാരിണിയായിരുന്ന മനസ്വിനി എന്ന പരിചാരിണിയായിരുന്നു അവളെന്നും കൈലാസത്തിലെ നിയമലംഘനത്തിനുള്ള ശാപം കാരണത്താലാണ് ഈ വിധമെല്ലാം സംഭവിച്ചതെന്നും ഈ ശിശുവിനെ കൊണ്ട് അസാധ്യമായി ഭൂലോകത്തൊന്നുംതന്നെയില്ലെന്നും ശിശുവിനാല്‍ നീയും ലോകാരാധ്യപാത്രമാകട്ടെ എന്ന് അനുഗ്രഹിച്ചു. തുടര്‍ന്ന് കൈലാസത്തിന്റെ മുദ്രയും ആടയാഭരണങ്ങളും നല്‍കി. ഇരുവരേയും അനുഗ്രഹിച്ച് യാത്രയായി.
ഭഗവാന്‍ ശ്രീ ചാത്തന്‍ കാനനകന്യകയായ കൂളിവാകയുടെ സംരക്ഷണയില്‍ കാട്ടില്‍തന്നെ വളര്‍ന്നു. ഒരിക്കല്‍ ഒരുശക്തനായ കാട്ടുപോത്ത് കൂളികുന്നന്‍ കാനനത്തില്‍ വന്നുപെട്ടു. ഭീതിയില്ലാതെ യഥേഷ്ടം വിഹരിക്കുന്ന കാട്ടുപോത്ത് ഒരുപാട് നാശനഷ്ടങ്ങള്‍ വരുത്തി. പോത്തിനെ പേടിച്ച് മലയന്‍മാര്‍ പുറത്തിറങ്ങാതായി. ഒരുദിവസം കൂളിവാകയെ ആക്രമിക്കുന്നതിനായി കാട്ടുപോത്ത് പാഞ്ഞടുത്തു. തന്റെ വളര്‍ത്തമ്മയായ കൂളിവാകയെ ഉപദ്രവിക്കാന്‍വന്ന മഹിഷത്തെ തളയ്ക്കാതെ വിശ്രമമില്ലെന്നും പറഞ്ഞ് ശ്രീചാത്തന്‍ സ്വാമിയും സന്തതസഹചാരിയായ കരിങ്കുട്ടിയും ചേര്‍ന്ന് രുദ്രവനത്തില്‍വച്ച് നടന്ന ഘോരസംഘട്ടനത്തിനുശേഷം പോത്തിനെ കീഴ്പ്പെടുത്തി. തന്റെ വാഹനമാക്കി അതിന്റെ പുറത്തുകയറി വളര്‍ത്തമ്മയുടെ അരികിലെത്തിചേര്‍ന്നു. ഇതോടുകൂടി ഭഗവാന്‍ ശ്രീ ചാത്തന്‍സ്വാമി കാട്ടിലെല്ലാവരുടെയും ആരാധനാപാത്രമായി. കാട്ടിലെ ഗുരുഭൂതന്‍മാരില്‍നിന്നും ആയോധനവിദ്യയുംമായാവിദ്യയും പഠിച്ചു. വളര്‍ത്തമ്മയുടെ കരലാളനമേറ്റ് ഏഴാംവയസിനകംതന്നെ എല്ലാം തികഞ്ഞ യോദ്ധാവായി ആ കൈലാസപുത്രന്‍ വളര്‍ന്നുകഴിഞ്ഞു.

ചാത്തന്‍സ്വാമിയുടെ കൈലാസയാത്ര

ഇഷ്ടവാദ്യമായ ഈഴാറ മൂളിച്ചുകൊണ്ട് പോത്തിന്‍പുറത്തേറി കാനനഭംഗി ആസ്വദിച്ചുനടക്കുമ്പോള്‍ കൂളിയാറിന്‍ തീരത്തുവച്ച് വീണാപാണിനിയായ നാരദമുനി പ്രത്യക്ഷപ്പെട്ടു. അമ്മയായ പാര്‍വതീദേവി കൈലാസത്തില്‍ മകനെ കാണുവാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ചാത്തന്റെ അവതാരോദ്ദേശ്യം ഭൂലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന ഭൃംഗാസുര വധമാണെന്നും ആ അസുരനെ വധിച്ച് ഭൂലോകത്ത് ശാശ്വത സമാധാനം പുനസ്ഥാപിക്കേണ്ട സമയമായെന്നും പറഞ്ഞ് മുനി അപ്രത്യക്ഷനായി. ഇതുകേട്ട ഭഗവാന്‍ ചാത്തന്‍സ്വാമി വളര്‍ത്തമ്മ കൂളിവാകയുടെ അടുത്തുചെന്ന് യാത്രാനുമതിയും അനുഗ്രഹവും വാങ്ങി പോത്തിന്‍പുറത്തേറി മായാവിദ്യകൊണ്ട് ക്ഷണമാത്രയില്‍ വായുമാര്‍ഗം കൈലാസത്തിനടുത്തെത്തി.
ഈ രൂപത്തില്‍ തനിക്ക് പിതാവിന്റെ അരികിലെത്തുവാന്‍ നന്ദികേശന്‍ തുടങ്ങിയവര്‍ അനുവദിക്കില്ലെന്നറിയാവുന്ന ഭഗവാന്‍ നാലു കൈകളോടുകൂടി ശംഖ്, ഗദ, ചക്രം, പത്മം വനമാല ചാര്‍ത്തി മഹാവിഷ്ണുവായി മാറി കൈലാസത്തിന്റെ പ്രവേശനകവാടത്തിലിറങ്ങി. ആകാശമാര്‍ഗത്തിലൂടെ ഒരു ഉജ്വല തേജസ്സ് പോത്തിന്‍പുറത്തുവരുന്നതും മഹാവിഷ്ണുവിന്റെ രൂപം കൈകൊണ്ട് താഴെയിറങ്ങുന്നതും ധ്യാനനിമഗ്‌നനായ പരമശിവന്‍ കണ്ടുവെങ്കിലും എല്ലാമറിയാവുന്ന മഹാദേവന്‍ മൗനംപൂണ്ടു. സാക്ഷാല്‍ മഹാവിഷ്ണുവാണെന്ന് തെറ്റിദ്ധരിച്ച് ഭഗവാന്‍ ശ്രീ വിഷ്ണുമായ ചാത്തനെ നന്ദികേശന്‍ ഭക്തിപൂര്‍വം സ്വീകരിച്ചു.
മഹാവിഷ്ണുരൂപം ധരിച്ച മായാചാത്തന്‍ പിതാവിനെ സ്രാഷ്ഠാംഗം നമസ്‌കരിച്ചു. ധ്യാനവിമുക്തനായ പരമശിവന്‍ മകനെ അനുഗ്രഹിച്ചു. മടിയില്‍പിടിച്ചിരുത്തി തലയില്‍ തലോടി. മായാശക്തികൊണ്ട് വിഷ്ണുരൂപം ധരിക്കയാല്‍ വിഷ്ണുമായ എന്ന നാമത്താല്‍ പ്രവഞ്ചംമുഴുവന്‍ ഇനിമേലില്‍ അറിയപ്പെടും എന്നുപറഞ്ഞ് അനുഗ്രഹിച്ചു. ലോകപരിപാലത്തിനുവേണ്ടിയുള്ള മന്ത്രോപദേശങ്ങള്‍ നല്‍കി.

ശിവപാര്‍വതിമാരുടെ ഉപദേശം

കലികാലധര്‍മ്മങ്ങളെപ്പറ്റിയാണ് പരമശിവന്‍ മകനെ ഉപദേശിച്ചത്. കലികാലത്തില്‍ ധര്‍മം ക്ഷയിക്കുകയും അധര്‍മം വര്‍ധിക്കുകയും ചെയ്യും. ആ ഘട്ടത്തില്‍ എന്റെ സൂക്ഷ്മഭൂത സഞ്ചയങ്ങളുടെ ആധിപത്യം നിന്നില്‍ നിക്ഷിപ്തമായതുകൊണ്ട് ശക്തിയുക്തം ലോകത്രാണനം ചെയ്യണം. ഭൂതപ്രേതപിശാചാദികള്‍കൊണ്ടോ മാരണാദി ദുഷ്‌കര്‍മങ്ങള്‍കൊണ്ടോ വിഷമിക്കുന്നവരെ പരിരക്ഷിക്കണം. ത്രേതായുഗത്തില്‍ സൂര്യവംശജനായ ദശരഥമഹാരാജാവിന്റെ പുത്രന്‍ ശ്രീരാമനായിമഹാവിഷ്ണു അവതരിക്കും. എന്റെ ശിഷ്യനായ രാവണന്‍ കര്‍മഗതി അനുസരിച്ച് അഹങ്കാരിയായി തീരും ധര്‍മത്തെ നശിപ്പിക്കാന്‍ അഹങ്കാരത്തെപോലെ മറ്റൊന്നിനും കഴിയുകയില്ല. അഹങ്കാരം വര്‍ധിച്ച് മറ്റുള്ളവര്‍ക്ക് നാശംചെയ്യാന്‍ തുടങ്ങുന്ന രാവണനെ നിഗ്രഹിക്കാന്‍ മായാശക്തിയോടുകൂടി ശ്രീരാമന്റെ ചാപരൂപം കൈകൊണ്ട് ദുഷ്ടനിഗ്രഹം ചെയ്ത് പ്രവഞ്ചത്തെ രക്ഷിക്കണം. അതുപോലെ ദ്വാപരയുഗത്തില്‍ ദുഷ്ടനിഗ്രഹംചെയ്ത് ശിഷ്ടപരിപാലനത്തിനായി മഹാവിഷ്ണു കൃഷ്ണനായി അവതരിക്കുമ്പോള്‍ യഥാസമയം സുദര്‍ശന രൂപത്തില്‍ചെന്ന് സംഹാരക്രിയ നടത്തണം.
മകനെ, ശക്തിസ്വരൂപിണിയായ നിന്റെ അമ്മയുടെ അടുത്തുപോയി നമസ്‌കരിക്കൂ. നിനക്ക് തിരിച്ചുപോകേണ്ട സമയം ആസന്നമായി എന്നുകൂടി ഓര്‍മപ്പെടുത്തി മകനെ പാര്‍വതീസന്നിധിയിലേക്ക് പറഞ്ഞയച്ചു. പാര്‍വതീദേവിയുടെ സന്നിധിയിലെത്തിയ മകനെ വാല്‍സല്യപൂര്‍വം ദേവി സ്വീകരിച്ചു. ഭഗവാന്‍ ചാത്തന്‍സ്വാമി ലോകമാതാവിന്റെ പാദങ്ങളില്‍ സ്രാഷ്ഠാംഗം പ്രണമിച്ചു. സര്‍വശക്തിസ്വരൂപിണിയായ അമ്മ മകനെ ആപാദചൂഢം തഴുകി മടിയിലിരുത്തി ഉപദേശിച്ചു. ഞാന്‍ അനേകം അസുരന്‍മാരെ ഒറ്റയ്ക്ക് നിഗ്രഹിച്ചിട്ടുണ്ട്. അതെല്ലാം നിന്റെ പിതാവിന്റെ സംഹാരശക്തി ഉള്‍കൊണ്ടുമാത്രമാണ്. എന്നാല്‍ ഇന്ന് ഭൃംഗാസുരന്‍ ലോകത്തില്‍ ഉപദ്രവകാരിയായി വളര്‍ന്നിരിക്കുന്നു. അവനെ നിഗ്രഹിക്കുന്നതിനുവേണ്ടിയാണ് നീ അവതരിച്ചിരിക്കുന്നത്. അതുകൊണ്ട് എന്റെ ഉല്‍ക്കഠമായ ശക്തി നിനക്ക് നല്‍കിയിരിക്കുന്നു. മായാതന്ത്രം, യുദ്ധതന്ത്രം എന്നീ വിദ്യകളെപ്പറ്റി ദേവി വിശദമായി മകനെ ഉപദേശിച്ചു. പിന്നീട് ഭൃംഗാസുരവധത്തിനുള്ള രണ്ടു കുറുവടികള്‍ നല്‍കി ലോകജനനി മകനെ അനുഗ്രഹിച്ച് യാത്രയാക്കി.

ഭൃംഗാസുരവധം

ഭൃംഗാസുരനിഗ്രഹത്തിനായുള്ള അതിഘോരയുദ്ധം നടക്കുകയുണ്ടായി. മഹാമായാവിയായ ഭൃംഗാസുരന്‍ ഭഗവാന്‍ വിഷ്ണുമായ ചാത്തന്‍സ്വാമിയ്ക്കു മുന്നില്‍ മായാവിദ്യകളില്‍ പരാജയപ്പെടുകയുണ്ടായി. ആയുധാഭ്യാസത്തിന് നിര്‍ബന്ധിതനായ ഭൃംഗാസുരന്‍ ദിവ്യബാലന് മുന്നില്‍ നിഷ്പ്രഭനായി. അവസാനത്തെ ശരം പെരുവിരല്‍കൊണ്ട് തടുത്ത ഭഗവാന്റെ മുന്നില്‍നിന്നും പ്രവഹിച്ച ദിവ്യരക്തത്തില്‍ നിന്നും 400 കുട്ടിചാത്തന്‍മാര്‍ ജന്മമെടുത്തു. ഭഗവാന്റെ രക്ഷയ്ക്കായി അണിനിരന്ന കുട്ടിചാത്തന്‍മാര്‍ക്കുനേരെ ബ്രഹ്മാസ്ത്രം പ്രയോഗിക്കാതെ മറ്റുമാര്‍ഗമില്ലെന്ന് മനസിലാക്കിയ ഭൃംഗാസുരന്‍ അസ്ത്രമെടുത്ത് ബ്രഹ്മാസ്ത്ര പ്രഹരമന്ത്രം ചൊല്ലി അയച്ചു. ലോകസംഹാരശേഷിയുള്ള പത്ത് അസ്ത്രങ്ങളെ അതിശക്തന്‍മാരായ 400 കുട്ടിചാത്തന്‍മാര്‍ ലോകരക്ഷയ്ക്കായി പ്രതിരോധിച്ച് നിര്‍വീര്യമാക്കി. നിരായുധനായ ഭൃംഗാസുരന്‍ ഭഗവന്‍ ശ്രീവിഷ്ണുമായ ചാത്തന്‍സ്വാമിയുടെ സംഹാരശക്തിയെ സമ്മതിച്ചുകൊണ്ട് ജീവരക്ഷയ്്ക്കായി കൈകൂപ്പി വണങ്ങി. തുടര്‍ന്ന് ലോകമാതാവ് ഭൃംഗാസുരവധത്തിനായി നല്‍കിയ കുറുവടികളിലൊന്ന് വലംകൈയിലും ഒന്ന് ഇടംകൈയിലുംപിടിച്ച് ഭൃംഗന്റെ മാറിടംലക്ഷ്യമാക്കി പായിച്ചു. ഇരുനെഞ്ചിലേയും ജീവന്‍ പിടഞ്ഞ് ഭൃംഗാസുരന്‍ കാലഗതനായി. ഭഗവാന്റെ ശിരസ്സില്‍ മുപ്പത്തിമുക്കോടി ദേവകള്‍ പുഷ്പവൃഷ്ടി നടത്തി. മഹാഋഷിമാര്‍ ഘോഷങ്ങള്‍ മുഴക്കി. യക്ഷകിന്നരഗന്ധര്‍വ്വാദികള്‍ ആനന്ദനൃത്തം ചവിട്ടി. ലോകമെങ്ങും ഭൃംഗാസുരവധം ആഘോഷമായി.
വളര്‍ത്തമ്മയായ കൂളിവാകയുടെയും ഭഗവാന്‍ ശ്രീവിഷ്ണുമായയുടെയും മുമ്പില്‍ ബ്രഹ്മ,വിഷ്ണു, മഹേശ്വരന്‍മാര്‍ ശ്രീപാര്‍വതി, ലക്ഷ്മി സരസ്വതിമാരോടൊത്ത് പ്രത്യക്ഷരായി. രാമാവതാരത്തില്‍ ചാപമായും കൃഷ്ണാവതാരത്തില്‍ ചക്രമായും കലിയുഗത്തില്‍ ശാക്തേയകര്‍മ്മങ്ങള്‍ക്ക് നാഥനായും ധര്‍മ്മത്തെ കാത്തുരക്ഷിക്കാനുള്ള വരം നല്‍കി അനുഗ്രഹിക്കുകയുണ്ടായി. കലിയുഗത്തില്‍ ലോകപരിരക്ഷയ്ക്കായ് ശിവനും വിഷ്ണുവും ചേര്‍ന്ന ഭഗവാന്‍ ശ്രീ വിഷ്ണുമായ ചാത്തന്‍സ്വാമി പ്രകൃതിയില്‍ ധര്‍മ്മശാസ്താവായി നിലകൊള്ളുന്നു.

കാനാടി മഠം തറവാട് ചരിത്രം

തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകര എന്ന ഗ്രാമത്തിലെ പ്രമുഖ തറവാട്ടുകാരായ കാനാടി മഠം തറവാട്ടിലെ മുന്‍തലമുറക്കാര്‍ വടക്കുദിക്കില്‍ നിന്നും സരസ്വതി,ലക്ഷ്മി, ദുര്‍ഗ്ഗ സംയുക്തമായ ധര്‍മ്മദേവതയുമായി വന്ന്, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം ദേവസ്വംവക കൊച്ചി രാജകുടുംബമായ പാഴൂര്‍ കോവിലകത്തിന്റെ അധീനതയിലുള്ള പുണ്യഭൂമിയിലാണ് ഗൃഹസ്ഥാശ്രമം നിര്‍മിച്ച് താമസമാരംഭിച്ചതെന്ന് ഇവിടുത്തെ ചരിത്ര താളിയോലകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഭൂതക്കുളവും ഭൂതപ്പാറയും അരിവിളയുന്ന കണ്ണെത്താത്ത പാടനിലങ്ങളും തുടങ്ങി ഭൂമിശാസ്ത്രപരമായ അനവധി സവിശേഷതകള്‍ ഈ പുണ്യനിദാനവുമായി ബന്ധപ്പെട്ട് കിടന്നിരുന്നു.
ചരിത്രകഥകളില്‍ ഈ പുണ്യഭൂമി ഭൂതത്താന്‍മാരുടെ വിളയാട്ട ഭൂമിയായിരുന്നുവെന്നും ഭൂതത്താന്‍മാര്‍ അരി ഇടിച്ചിരുന്ന ഭൂതപ്പാറയിലെ ഉരലും ഭൂതക്കുളത്തിലെ അഞ്ച് കുഴികളില്‍ അഞ്ച് രത്നങ്ങള്‍ക്ക് കാവലിരിക്കുന്ന ഭൂതത്താന്‍മാരെക്കുറിച്ചും ചരിത്രങ്ങളില്‍ പറയുന്നുണ്ട്. പണ്ടുകാലങ്ങളില്‍ സ്വര്‍ണം പായയിലിട്ടു ചിക്കിയിരുന്ന സല്‍ഭൂതത്താന്‍മാരെക്കുറിച്ച് ഇവിടുത്തെ പഴമക്കാര്‍ക്ക് ആയിരമായിരം പഴങ്കഥകള്‍ പറയുവാനുണ്ട്.
പണ്ടുകാലത്ത് ഇവിടെ തെക്കുമാറി അധിവസിച്ചിരുന്ന പറയ,പുലയ ഊരുകള്‍ ഉണ്ടായിരുന്നുവത്രെ. സ്വര്‍ണം ചിക്കുന്ന ഭൂതത്താനെ ഏന് വേളിക്ക് അണിയുവാന്‍ പൊന്നുവേണം , നാളെ തിരിച്ചുതന്നീടാം എന്ന് കന്യകമാര്‍ ഭൂതക്കുളത്തിന്റെ കരയില്‍ വെറ്റിലയും അടക്കയും ദക്ഷിണയായി വെച്ച് കണ്ണടച്ച് ഉറക്കെ ചൊല്ലിയാല്‍ അല്‍പ്പനേരം കഴിഞ്ഞ് കണ്ണുതുറന്നാല്‍ വേളിക്കുള്ള മാലയും കമ്മലും വളകളും വെറ്റിലയിലുണ്ടാകും എന്നു തുടങ്ങി അതിശയോക്തി കലര്‍ന്ന അനേകം കഥകള്‍ പഴമക്കാര്‍ ഈ പ്രദേശത്തെ ബന്ധപ്പെടുത്തി പറഞ്ഞുവരുന്നു.
ഒരേക്കറില്‍ കവിഞ്ഞ വിസ്താരമുള്ള ഭൂതക്കുളം കാനാടി മഠം ക്ഷേത്രത്തിന്റെ കന്നിമൂലയിലും കല്ലേത്തറ എന്ന ഭൂതപ്പാറ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തും ഇന്നും ചരിത്രസത്യമായി നിലകൊള്ളുന്നു. എന്നാല്‍ ഈ പ്രദേശം വാസയോഗ്യമായത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ കാനാടി മഠം തറവാട്ടുകാരുടെ ആഗമനത്തോടെയാണെന്ന് ചരിത്രരേഖകള്‍ പറയുന്നു. എന്നാല്‍ ഈ പ്രദേശം വാസയോഗ്യമായത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ കാനാടിമഠം തറവാട്ടുകാരുടെ ആഗമനത്തോടെയാണെന്ന് ചരിത്രരേഖകള്‍ പറയുന്നു.
കളരിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രഗത്ഭരായിരുന്ന കാനാടിമഠം തറവാട്ടിലെ കാരണവന്‍മാര്‍ കാളി സേവക്കാരും ശാക്തേയ കര്‍മങ്ങളില്‍ വ്യാപൃതരായിരുന്നു. എങ്കിലും കേരളത്തിലെ മഹാക്ഷേത്രങ്ങളില്‍ പ്രമുഖമായ തൃപ്രയാര്‍ തേവരുടെ ഇഷ്ടഭക്തരായിരുന്നു. അതുകൊണ്ടുതന്നെ തൃപ്രയാര്‍ ക്ഷേത്രത്തിന്റെ ഊരാളന്‍മാരായിരുന്ന ബ്ലാഹയില്‍ തറവാട്ടുകാരുമായി ഉറ്റസൗഹൃദം പുലര്‍ത്തിപോന്നുവന്നിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അങ്ങനെയാണ് ബ്ലാഹയില്‍ തറവാട്ടുകാരെ ബാധിച്ച തൃപ്രയാര്‍ ചാത്തന്റെ അതിശക്തമായ ബാധാദോഷത്തെ കാനാടിമഠം തറവാട് ക്ഷേത്രത്തിലേക്ക് ആവാഹിച്ച് പ്രതിഷ്ഠിക്കപ്പെട്ടത്. ഇന്നും ആ ദിവ്യശക്തിക്ക് കാനാടിമഠം തറവാട് ക്ഷേത്രത്തിന്റെ കന്നിമൂലയില്‍ തൃപ്രയാര്‍ ചാത്തന്‍ എന്ന നാമത്തില്‍ ശാക്തേയ പൂജകള്‍ നല്‍കിവരുന്നു.
5000 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ദേവമേളയായ ആറാട്ടുപുഴ പൂരം പറയെടുപ്പിന് തൃപ്രയാര്‍ തേവര്‍ എഴുന്നള്ളി വരുന്ന ഏക വിഷ്മുമായ ചാത്തന്‍സ്വാമി ക്ഷേത്രമാണ് കാനാടിമഠം തറവാട് ക്ഷേത്രം.

കോന്നാചാര്യയോഗി

മന്ത്രതന്ത്രാദികള്‍കൊണ്ട് ഏത് മാറാരോഗങ്ങളും തീരാവ്യാധികളും തീര്‍ത്ത് മലയാളക്കരയില്‍ അത്ഭുതങ്ങള്‍ പ്രസരിപ്പിച്ചുകൊണ്ട് ജീവിച്ചിരുന്ന മഹാമാന്ത്രികരുടെ നൂറ്റാണ്ടിലായിരുന്നു കോന്നാചാര്യയോഗിയുടെ ജനനം.
മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീപരശുരാമന്‍ മാലോകരുടെ സുരക്ഷയ്ക്കായി മന്ത്രതന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ അനുഗ്രഹിച്ചു അവകാശം നല്‍കിയ വടക്കേമലബാറിലെ ഒരു പ്രശസ്ത മനയില്‍നിന്നുമാണ് ആചാര്യന്‍ മന്ത്രവാദത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. തന്റെ യൗവനത്തില്‍ സ്വപ്രയത്നംകൊണ്ട് മാന്ത്രിക താന്ത്രീക വിഷയങ്ങളിലൂടെ കാളീ ചൈതന്യം സ്വായക്തമാക്കി അക്കാലത്ത് ശക്തിയാര്‍ജിച്ചു നിന്നിരുന്ന യക്ഷി, രക്തരക്ഷസ്സ് ശക്തികളെ വരുതിയില്‍ നിര്‍ത്താന്‍ കോന്നാചാര്യര്‍ക്കു കഴിഞ്ഞു.മാലോകരുടെ രക്ഷകനായി കാനാടിമഠം തറവാട്ടില്‍ മാന്ത്രീക-താന്ത്രീക കര്‍മങ്ങളില്‍ ആചാര്യന്‍ മുഴുകിയിരുന്ന കാലഘട്ടത്തിലാണ് മലയാളക്കരയാകെ കടല്‍ക്ഷോഭം, പ്രളയം, മാറാവ്യാധികള്‍കൊണ്ട് വ്യാപകമായ ജീവനാശം ഉണ്ടായത്. നാടുവാഴികള്‍ പോലും പലദേശങ്ങളിലേക്കും പാലായനം ചെയ്തു. രോഗപീഡകള്‍കൊണ്ടും ഭൂതപ്രേതപിശാചുക്കളുടെ തേര്‍വാഴ്ചകൊണ്ടും ബാധദോഷങ്ങള്‍കൊണ്ടും വലഞ്ഞ പ്രജകള്‍ തങ്ങളുടെ സങ്കടം ഉണര്‍ത്തിക്കാന്‍ മഹാമാന്ത്രികനായ കോന്നാചാര്യ യോഗിയുടെ അരികിലെത്തി. അനേകം ജനങ്ങളെ ആധി,വ്യാധി , ബാധദോഷങ്ങളില്‍ നിന്നും മുക്തനാക്കാന്‍ ആചാര്യര്‍ക്ക് കഴിഞ്ഞെങ്കിലും ചില ദുര്‍മൂര്‍ത്തി ശക്തികളെ കീഴ്പ്പെടുത്താന്‍ കോന്നാചാര്യര്‍ക്ക് കഴിഞ്ഞില്ല. അതിനുള്ള ശക്തി വീണ്ടെടുക്കാനായി 41 ദിവസത്തെ കരിങ്കാളി സേവ അനുഷ്ഠിച്ചപ്പോള്‍ കരിങ്കാളി പ്രത്യക്ഷയായി. ശൈവചൈതന്യത്തില്‍ ജനിച്ച ഭഗവാന്‍ ശ്രീ വിഷ്ണുമായചാത്തന്‍ സ്വാമിയെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി അനുഗ്രഹം വാങ്ങാന്‍ ഉപദേശിച്ചു.
തുടര്‍ന്ന് ഹിമാലയ സാനുക്കളില്‍ ചെന്ന് നാഗസന്യാസിനിമാരില്‍ നിന്നും ഭഗവാന്‍ ശ്രീ വിഷ്ണുമായയുടെ ശക്തിയെ ക്കുറിച്ച് കൂടുതല്‍ മനനം ചെയ്ത് കോന്നാചാര്യര്‍ ഭഗവാനെ പ്രത്യക്ഷപ്പെടുത്താനുള്ള നീണ്ട കാലത്തെ തപസില്‍ മുഴുകി. ആയിരം ചന്ദ്രോദയത്തിനുശേഷം ഭഗവാനെ പ്രത്യക്ഷനാക്കിയ കോന്നാചാര്യര്‍ കലികാലലോക പരിരക്ഷയ്ക്കായി കാനാടിമഠം തറവാട്ടില്‍ കുടിയിരിക്കാനുള്ള വരം ചോദിക്കുകയും ഭഗവാന്‍ ഭദ്രപീഠത്തില്‍ ലയിച്ച് ആചാര്യന്റെകൂടെ പുറപ്പെടുകയുമുണ്ടായി.
പഞ്ചലോഹ വിഗ്രഹത്തില്‍ ആവാഹിച്ച് പ്രതിഷ്ഠിച്ച കാനാടിമഠം ക്ഷേത്രത്തിന്റെ നിത്യനിദാനപൂജാ രീതികളും വിധിപ്രകാരം കോന്നാചാര്യര്‍ തന്നെയാണ് ക്രമീകരിച്ചിട്ടുള്ളത്. സ്വാമി ചൈതന്യത്തിന് കോട്ടം തട്ടാത്തവിധം ദിവ്യസങ്കല്പത്തോടെ നിശ്ചയിച്ച പൂജാവിധികളും ചട്ടങ്ങളും കോന്നാചാര്യരുടെ തലമുറകള്‍ ആചരിച്ചുപോരുന്നു. ആചാര്യയോഗിയുടെ സമാധി മുല്ലത്തറ കുക്ഷികല്‍പ്പം എന്നറിയപ്പെടുന്നു. ഇവിടെ 390 കുട്ടിചാത്തന്‍മാരെ ആവാഹിച്ച് കുടിയിരുത്തിയിട്ടുണ്ട്. കോന്നാചാര്യയോഗിയുടെ ആത്മാവ് കുട്ടിചാത്തന്‍മാരും ഒന്നിച്ച് കുക്ഷികല്‍പ്പസമാധിയില്‍ ജീവിക്കുന്നു. ഇരുശക്തികളുടെ സംഗമം കാനാടിമഠം ക്ഷേത്രത്തിന്റെമഹിമ വര്‍ധിപ്പിക്കുന്നു.

കാനാടിമഠം തറവാട് ക്ഷേത്രം

മാന്ത്രീക-താന്ത്രീക ചൈതന്യം കുടികൊള്ളുന്ന പെരിങ്ങോട്ടുകര കാനാടിമഠം തറവാട് ക്ഷേത്രാങ്കണം പൊരിയ വേനലിലും സൂര്യരശ്മികളെ ഭൂമിയെ സ്പര്‍ശിക്കാന്‍ അനുവദിക്കാതെ വളര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ മാമരങ്ങള്‍ക്ക് നടുവില്‍ ഒരു വിഷ്ണുമായാ സന്നിധാനം. നൂറ്റാണ്ടുകളുടെ പുണ്യവും പ്രസരിപ്പിച്ചുകൊണ്ട് നാലുപാടും ശാഖകള്‍ വിടര്‍ത്തി ക്ഷേത്രപാലകനെപോലെ പന്തലിച്ച് കാവല്‍ നില്‍ക്കുന്ന അരയാല്‍മരം, ഗന്ധര്‍വയക്ഷിക്കഥകളെ ഓര്‍മിപ്പിക്കുമാറ് ക്ഷേത്രസമീപത്ത് അംബരചുംബിയായി നില്‍ക്കുന്ന പാലമരങ്ങള്‍ തുടങ്ങി നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും കോട്ടം തട്ടാത്ത പൗരാണികതയുടെ നേര്‍കാഴ്ചകള്‍ പ്രതിഫലിക്കുന്ന അന്തരീക്ഷത്തില്‍ ഒരുനിമിഷം താങ്കള്‍ കണ്ണടച്ചാല്‍ ശ്രവിക്കാം. കാതുകളില്‍ പ്രകൃതിയുടെ നാദമായ ഓംകാരം.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മഹാമാന്ത്രികനായ കോന്നാചാര്യ യോഗിയാല്‍ പ്രതിഷ്ഠിക്കപ്പെട്ട കാനാടി മഠം തറവാട്ടിലെ മൂലവിഗ്രഹം പ്രഥമ ദര്‍ശനത്തില്‍തന്നെ മനസില്‍ നിറയ്ക്കുന്ന ദിവ്യനുഭൂതി അവര്‍ണനീയമാണ്. തേജോമയനായി അഷ്ടദിക്കുകളില്‍ ചൈതന്യം സ്ഫുരിപ്പിച്ചുകൊണ്ട് കലികാലലോക പരിരക്ഷയ്ക്കായി ലോകത്തെ ഭരിക്കാന്‍ വലതുകൈയില്‍ ചെങ്കോലുമേന്തി ലോകത്തെ പകുത്തും പാതിയും ഇടംകൈയില്‍വച്ചും (ഭൂമിയുടെ മൂന്നിലൊന്ന് കര), കരികന്നിന്‍ ചുമലിലേറി വരുന്ന സാക്ഷാല്‍ ശ്രീവിഷ്മുമായ ചാത്തന്‍ സ്വാമിയെ നേരില്‍ദര്‍ശിച്ച് ആത്മനിര്‍വൃതി പൂകാനും ഭഗവത് കല്‍പ്പന ശിരസാവഹിച്ച് ദോഷമുക്തരാകാനും ലോകമെമ്പാടുമുള്ള ഭക്തര്‍ കാനാടിമഠം തറവാട് ശ്രീ വിഷ്ണുമായ ചാത്തന്‍ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
കുക്ഷികല്‍പ്പ ഗുരുതി തറയുടെ കീഴെ സമാധിയിരുന്ന് നൂറ്റാണ്ടുകള്‍ പിന്നിട്ടുകൊണ്ട് ജീവിക്കുന്ന മഹാമാന്ത്രികനായ കോന്നാചാര്യയോഗി 390 കുട്ടിചാത്തന്‍മൊരുമൊത്ത് ചേര്‍ന്ന് കുടിയിരുന്ന് ഭക്തര്‍ക്ക് അത്യത്ഭുത സിദ്ധികള്‍ നേടികൊടുത്തുകൊണ്ടിരിക്കുന്നു.
പ്രഗത്ഭരായ ഗുരുകാരണവന്‍മാര്‍ അനുഗ്രഹിച്ച് തന്ന ശാക്തേയ ചൈതന്യം ഒരു കെടാവിളക്കുപോലെ ഭക്തരുടെ സമസ്തദോഷനിവാരണത്തിനായി കാനാടിമഠം തറവാട് ക്ഷേത്രതന്ത്രിമാര്‍ മാന്ത്രീക-താന്ത്രീക പ്രയോഗങ്ങളിലൂടെ അഹോരാത്രം അനുഷ്ഠിച്ചുപോരുന്നു.
ഇന്ന് കാനാടിമഠം തറവാട് ക്ഷേത്രത്തിന്റെ താന്ത്രീക-ധാര്‍മീക പ്രവൃത്തികള്‍ നടത്തികൊണ്ടു പോരുന്നത് മുന്‍തലമുറക്കാര്‍ രൂപീകരിച്ച സാക്ഷാല്‍ ചാത്തന്‍ സേവാമഠം ട്രസ്റ്റ് ( എസ് സി എസ് എം ട്രസ്റ്റ്) അധികാരപ്പെടുത്തിയ ജോയിന്റ് ട്രസ്റ്റിമാരാണ്. പൊതുജനോപകാരപ്രവര്‍ത്തനമാണ് ട്രസ്റ്റിന്റെ മുഖമുദ്ര.

കാനാടിമഠം തറവാട് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍

കാനാടിമഠം തറവാട് ക്ഷേത്രത്തില്‍ കോന്നാചാര്യന്‍ പഞ്ചോഹ വിഗ്രഹം പ്രതിഷ്ഠിച്ചതിന്റെ ഓര്‍മയ്ക്കായിട്ടാണ് വര്‍ഷംതോറും മിഥുനമാസം 24,25 തീയതികളില്‍ പാട്ടുല്‍സവം നടത്തുന്നത്.
തുടര്‍ന്ന് മണ്ഡലകാലത്തിനു മുമ്പായി തുലാമാസം 24,25 തീയതികളില്‍ രണ്ടാമത്തെ പാട്ടുല്‍സവം നടത്തിവരുന്നു. രണ്ടു പാട്ടുത്സവങ്ങള്‍ക്കും ഭഗവാന്റെ വിഗ്രഹം പുറത്തേക്ക് എഴുന്നെള്ളിക്കുന്നതിനോടൊപ്പം ഗുരുകാരണവന്‍മാര്‍ക്കുള്ള കളങ്ങളും ഭഗവാനുള്ള രൂപക്കളവും പ്രത്യേക ഗുരുതി പൂജയും നടത്താറുണ്ട്.
കാനാടിമഠം തറവാട് വിഷ്ണുമായ ചാത്തന്‍സ്വാമി ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ തിറവെള്ളാട്ട് മഹോത്സവം എല്ലാ വര്‍ഷവും കുംഭം ഒന്ന്, രണ്ട് തീയതികളില്‍ നടത്തിവരുന്നു. വിവിധ കലാസാംസ്‌കാരിക പരിപാടികളും നാടന്‍ കലാരൂപങ്ങളും ഇതിനോടൊപ്പം അരങ്ങേറിവരുന്നു.
തിറവെള്ളാട്ടിനു പുറത്തേക്ക് എഴുന്നള്ളിവരുന്ന ഭഗവാന്റെ വിഗ്രഹം രഥത്തിലേറ്റി ക്ഷേത്രാങ്കണത്തിലുള്ള അരയാലിനു സമീപം എത്തുമ്പോള്‍ മുന്നൂറില്‍പ്പരം വാദ്യകലാകാരന്‍മാര്‍ അണിനിരക്കുന്ന ആല്‍ത്തറമേളം അരങ്ങേറുന്നു.
തുടര്‍ന്ന് ക്ഷേത്രം ശ്രീ കോവിലിനെ മൂന്നു പ്രദക്ഷിണം വെക്കുന്നു. തദവസരത്തില്‍ ആയിരങ്ങള്‍ കാണിക്കയര്‍പ്പിച്ച് ഭഗവാനെ തൊഴുത് സായൂജ്യമടയുന്നു.
തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് അനേകം ഭക്തജനങ്ങള്‍ ഈ ക്ഷേത്രത്തില്‍ എത്താറുണ്ട്. പിറ്റേന്നു നടക്കുന്ന വിശേഷാല്‍ ഗുരുതിയും രൂപക്കളത്തില്‍ പാദസ്പര്‍ശം ഏല്‍പ്പിക്കുന്നതും പ്രസാദം വാങ്ങിക്കുന്നതും സര്‍വൈശ്വര്യ സമ്പത് സമൃദ്ധിക്കും സമസ്തദോഷവിമുക്തിക്കും സഹായകമാണ്.
അന്നു വൈകുന്നേരം മലനായടിക്കുള്ള പ്രത്യേക കളവും പൂജയും നൃത്തവുമുണ്ടാകും. ഇതോടെ തിറവെള്ളാട്ട് മഹോത്സവത്തിന് പരിസമാപ്തിയായി.
ഭക്തജനങ്ങള്‍ക്ക് സങ്കടമുണര്‍ത്തിക്കാനുള്ള ഭഗവാന്‍ ശ്രീ വിഷ്ണുമായ ചാത്തന്‍സ്വാമിയുടെ ദര്‍ശനം (നിത്യകലശം) എല്ലാ ദിവസവും ഉച്ചയ്ക്ക് ഉണ്ടായിരിക്കുന്നതാണ്. ദര്‍ശന സമയത്ത് അനേകം ഭക്തജനങ്ങള്‍ സമസ്തദോഷ ദുരിതങ്ങള്‍ക്കും ശാശ്വത പരിഹാരത്തിനും ഉദ്ദിഷ്ടകാര്യ സിദ്ധിക്കും ശാക്തേയ രക്ഷകള്‍ സ്വീകരിച്ചുപോരുന്നു.
ഭഗവാന്‍ ശ്രീ വിഷ്ണുമായ ചാത്തന്‍സ്വാമിയുടെ പ്രധാന വഴിപാടാണ് രൂപക്കളം. രൂപക്കളം സമര്‍പ്പണത്തിലൂടെ അനേകം ഭക്തര്‍ ഭഗവാന്റെ ക്ഷിപ്ര പ്രസാദത്തിനും അത്ഭുത ഫലസിദ്ധിക്കും പാത്രീഭവിച്ചിട്ടുണ്ട്. പ്രകൃതിദത്തമായ ബഹുവര്‍ണപൊടികളാല്‍ വരക്കപ്പെടുന്ന രൂപക്കളം താന്ത്രീക വിധികളാല്‍ പൂജ ചെയ്ത് ഭഗവാന്റെ ചൈതന്യത്തെ ആവാഹിച്ച് മായാകഥകള്‍ പാടി പുകഴ്ത്തി പ്രീതിപ്പെടുത്തുന്ന ഭക്തനില്‍ ശ്രീ വിഷ്ണുമായ ചാത്തന്‍സ്വാമി അത്ഭുതാവഹമായ അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് സകല ഐശ്വര്യ സമ്പല്‍സമൃദ്ധിയും ഉദ്ദിഷ്ടകാര്യ വിജയവും നേടിത്തരുന്നതോടൊപ്പം ത്രികാല ദോഷങ്ങളകറ്റി സകല ദുരിതഹരനായി ആപത്ഘട്ടങ്ങളില്‍ രക്ഷാകവചം തീര്‍ത്ത് കാത്തുരക്ഷിക്കുന്നതാണ്. ഭഗവാന്‍ ശ്രീ വിഷ്ണുമായ ചാത്തന്‍സ്വാമിയുടെ സര്‍വസൈന്യാധിപനായ കരിങ്കുട്ടി ചാത്തന്‍ സ്വാമിക്ക് നടത്തുന്ന വിശേഷാല്‍ ഗുരുതിപൂജയില്‍ പങ്കെടുക്കുന്നത് ശത്രുനിഗ്രഹത്തിന് സഹായകമാണ്.
കാനാടി മഠം തറവാട് വിഷ്ണുമായ ചാത്തന്‍ സ്വാമിയുടെ പ്രധാന വഴിപാടായ രൂപക്കളം വര്‍ഷംതോറും പ്രതിഷ്ഠാദിനത്തോടൊപ്പം മിഥുനമാസം 25നും മണ്ഡലകാലത്തിന് മുമ്പായി തുലാം 25നും തിറവെള്ളാട്ട് മഹോത്സവത്തോടനുബന്ധിച്ച് കുംഭം രണ്ടിനും മൂന്നുതവണ നടത്തപ്പെടുന്നു. രൂപക്കളം വഴിപാട് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

ഉപദേവതകള്‍

കാനാടിമഠം തറവാടിന്റെ ദൃശ്യം മുഖ്യമായും ആലും ആല്‍ത്തറയും കാഴ്ചമണ്ഡപവും ചേര്‍ന്നതാണ്. പവിത്രമായ ശ്രീകോവിലിനു സമീപം കരിങ്കാളി, ഭുവനേശ്വരി, ബ്രഹ്മരക്ഷസ്സ്, മഹാവിഷ്ണു, ഗണപതി, ബ്രഹ്മരക്ഷസ്സ്, വനദുര്‍ഗ്ഗ തുടങ്ങിയ ഉപദേവതകള്‍ക്ക് പ്രത്യേക സ്ഥാനം ഒരുക്കിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ കന്നിമൂലയില്‍ തൃപ്രയാര്‍ ശ്രീരാമ സ്വാമിക്ഷേത്രത്തില്‍ നിന്ന് ആവാഹിച്ചുകൊണ്ടുവന്ന ചാത്തന്‍സ്വാമിയുടെ ചൈതന്യം തൃപ്രയാര്‍ ചാത്തന്‍ എന്ന നാമത്തില്‍ പ്രതിഷ്ഠിച്ച് ആരാധിച്ചുപോരുന്നു. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ തൃപ്രയാര്‍ ചാത്തന്‍ സ്വാമിക്ക് നിവേദ്യം അര്‍പ്പിച്ച് പ്രത്യേക പൂജയുമുണ്ട്.
പരിവര്‍ത്തന ശക്തിയുടെ വന്‍തിരകള്‍ പുറപ്പെടുന്ന ഇവിടം ഐതിഹ്യസങ്കല്‍പ്പങ്ങളാല്‍ സമൃദ്ധം.

കാനാടിമഠം തറവാട്ടിലെ ഉപദേവന്‍മാരുടെ ഉത്സവം

ഭുവനേശ്വരി ദേവിക്കുള്ള തോറ്റംപാട്ട്, കരിങ്കാളി ശക്തിക്കുള്ള കാളീപൂജ, നവഗം, പഞ്ചഗവ്യം, അഭിഷേകം, നാഗദൈവങ്ങള്‍ക്കുള്ള പാലും നൂറും കൊടുത്തുള്ള നാഗപൂജയും വര്‍ഷത്തില്‍ നടത്താറുണ്ട്.
സുബ്രമഹ്ണ്യദേവ പൂജയും ശാസ്താവ് ശ്രീ അയ്യപ്പനുമായി വര്‍ഷത്തില്‍ പാട്ടും നൃത്തവും നടത്തിവരുന്നു. നവരാത്രി ദിവസങ്ങളില്‍ പൂജയ്ക്ക് വെക്കല്‍ ചടങ്ങും എല്ലാ വെള്ളിയാഴ്ചകളിലും ശാക്തേയ ഗുരുതി പൂജയും നടത്തിവരുന്നു.

പ്രധാന വഴിപാടുകള്‍

ശ്രീ വിഷ്ണുമായ ചാത്തന്‍സ്വമിയുടെ രൂപക്കളം (5001രൂപ), സര്‍വൈശ്വര്യ പൂജ (3001), നിറമാലയും ചുറ്റുവിളക്കും (3001), ബ്രഹ്മവെള്ളാട്ടുകര്‍മം (1001), നെയ് വിളക്ക് (501), പ്രായശ്ചിത്ത കര്‍മം (301), വീത് (251), ഗുരുതിപൂജ (251), വെള്ളാട്ടുകര്‍മം (101), ബ്രഹ്മരക്ഷസ്സ് പൂജ (51), നെയ്പായസം (51), ശര്‍ക്കര പായസം (51), ശാക്തേയ പുഷ്പാഞ്ജലി (51).

നിത്യനിദാന പൂജാചടങ്ങുകള്‍

കാലത്ത് അഞ്ചുമണിക്ക് നടതുറന്ന് നിര്‍മാല്യം, അഭിഷേകം, മലര്‍ നിവേദ്യം, നിവേദ്യപൂജ, നിത്യകലശം. 2.30ന് നട അടച്ചാല്‍ വൈകീട്ട് 5.30ന് നടതുറക്കുന്നു. ദീപാരാധനയ്ക്കുശേഷം അത്താഴപൂജ. എട്ടുമണിക്ക് നട അടയ്ക്കുന്നു. വെള്ളിയാഴ്ച ദിവസങ്ങളില്‍ വൈകുന്നേരം ആറിനുശേഷം നിറമാല, ചുറ്റുവിളക്ക്, കുക്ഷികല്‍പ്പ സമാധിയില്‍ ശാക്തേയ ഗുരുതി പുഷ്പാഞ്ജലി. ഭഗവാന്‍ ശ്രീവിഷ്ണുമായ ചാത്തന്‍ സ്വാമിയ്ക്ക് മഹാനിവേദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ശാക്തേയ പൂജയും നടത്തിവരുന്നു.

(ദിവസം ഒരുമണിക്ക് നടക്കുന്ന നിത്യകലശത്തില്‍ ഭഗവത്കല്‍പ്പന കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കാലത്ത് 11ന് മുമ്പ് ക്ഷേത്രത്തില്‍ എത്തിച്ചേരണം)

——————-
വഴിപാടുകള്‍ അയക്കേണ്ട വിലാസം

ട്രസ്റ്റീസ്, കാനാടി മഠം (തറവാട് )
(എസ് സി എസ് എം ട്രസ്റ്റ്), പിഒ-കിഴക്കുംമുറി, പെരിങ്ങോട്ടുകര,തൃശൂര്‍,കേരള. 680571.

വഴിപാടുകള്‍ അയക്കേണ്ട ബാങ്ക് അക്കൗണ്ട്
1þ South Indian Bank,Peringottukara Branch.
Account No-0068053000013143.
IFSC code-SIBL 0000068.

2- Union Bank of India, Peringottukara Branch.
Account No- 551002010008861.
IFSC code-UBIN 0555100

phone no-0487-2272244, 2272255.
mob no- 980989900.
web-www.kanadymadom.in

[email protected]

Advertorial

Related Posts