സ്പെഷ്യല്‍
കാമിക ഏകാദശി വ്രതമെടുക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്

വിഷ്ണുഭക്തരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് ഓഗസ്റ്റ് 4. കാമിക ഏകാദശി.ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിനൊന്നാം ദിവസമാണ് വൈഷ്ണവ കാമിക ഏകാദശി.ഈ ദിവസം ഭക്തര്‍ വിഷ്ണുവിനെ ഭജിക്കുന്നു. ഏറ്റവും ഉത്തമമായ ഏകാദശിയായാണ് കാമിക ഏകാദശി കണക്കാക്കപ്പെടുന്നത്.

ഓഗസ്റ്റ് 3 ചൊവ്വാഴ്ച പകല്‍ 12.59ന് തുടങ്ങി ഓഗസ്റ്റ് 4 ബുധനാഴ്ച വൈകീട്ട് 3.17നാണ് ഈ വര്‍ഷത്തെ ഏകാദശി തിതി അവസാനിക്കുന്നത്. പാരണവീടല്‍, അതായത് വ്രതം അവസാനിക്കുന്നത് വ്യാഴാഴ്ച കാലത്ത് 6.15 മുതല്‍ 8.51 വരെയുള്ള സമയത്താണ്.

കാമിക ഏകാദശി വ്രതമെടുക്കുന്നവര്‍ ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി ധ്യാനിക്കും. മഹാവിഷ്ണുവിന്റെ ഭക്തര്‍ ഉപവാസംഅനുഷ്ഠിക്കുകയും ഭഗവാന്റെ അനുഗ്രഹത്തിനായി ‘ഓം നമോ ഭഗവതേ വാസുദേവായ’ മന്ത്രം ജപിക്കുകയും ചെയ്യുന്നു. ആളുകള്‍ വിഷ്ണുഭഗവാനെ ശോഭയുള്ള മഞ്ഞ വസ്ത്രത്തില്‍ അലങ്കരിക്കുകയും തുളസി, വെള്ളം, പൂക്കള്‍, നൈവേദ്യം എന്നിവ ഉപയോഗിച്ച് പൂജിക്കുകയും ചെയ്യുന്നു. ഇങ്ങനെ പൂജിക്കുന്നത് അത്യുത്തമമാണെന്നാണ് വിശ്വാസം. കാമിക ഏകാദശിയില്‍ വ്രതമെടുത്ത് വിഷ്ണു പൂജ ചെയ്യുന്നതിലൂടെ സ്വന്തം പാപങ്ങളും പിതൃക്കളുടെ പാപങ്ങളും തീരുമെന്നാണ് കരുതപ്പെടുന്നത്.

 

Related Posts