സ്പെഷ്യല്‍
അത്യപൂര്‍വ കാലാഷ്ടമി; ഇന്ന് കാലഭൈരവനെ ഇങ്ങനെ പ്രാര്‍ഥിച്ചാല്‍

ശിവന്റെ 8 ഉഗ്ര രൂപങ്ങളില്‍ ഒന്നാണ് കാലഭൈരവന്‍. വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമാണ് കാലഭൈരവന്‍ എന്നാണ് വിശ്വാസം. സംഹാരരുദ്രനായിട്ടാണ് കാലഭൈരവനെ പൊതുവേ ചിത്രീകരിക്കാറുള്ളത്. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ ആരാധിക്കാറുണ്ട്.

പ്രപഞ്ചത്തിന്റെ സമയത്തിന്റെ മുന്നോട്ടുള്ള പ്രയാണം നിര്‍ണ്ണയിക്കുന്നവനാണ് ഭൈരവന്‍. എല്ലാ മാസവും കൃഷ്ണ പക്ഷ അഷ്ടമിയില്‍ ശിവന്റെ കാലഭൈരവ രുദ്ര രൂപത്തെ ആരാധിക്കുന്നു. ഈ വര്‍ഷത്തെ ആദ്യ കാലാഷ്ടമിയുടെ വ്രതാനുഷ്ഠാനവും ആരാധനയും ജനുവരി 25ന് അതായത് ഇന്നാണ് നടക്കുക.

പുരാണ വിശ്വാസമനുസരിച്ച്, കാലാഷ്ടമി നാളില്‍ ഭഗവാന്‍ ഭൈരവനെ ആരാധിക്കുന്നതിലൂടെ, ഒരു വ്യക്തി ഭയത്തില്‍ നിന്ന് മുക്തനാകുകയും അവന്റെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും നീങ്ങുകയും ചെയ്യുമെന്നാണ് വിശ്വാസം. ഭഗവാനെ എങ്ങനെ പ്രാര്‍ഥിക്കണമെന്നുംമറ്റുമുള്ള കാര്യങ്ങള്‍ അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts