സ്പെഷ്യല്‍
തലവരതന്നെ മാറ്റും ക്ഷേത്രം; കേരളത്തിലെ അത്യപൂര്‍വ ക്ഷേത്രം

എറണാകുളം കോട്ടയം ജില്ലകളുടെ സംഗമസ്ഥാനത്താണ് കളമ്പൂക്കാവ് ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാദേവന്റെ മൂന്നാം കണ്ണില്‍നിന്നും പിറവിയെടുത്ത ശ്രീഭദ്രകളിയാണ് ഭക്തര്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിഞ്ഞുകൊണ്ട് കളമ്പൂക്കാവില്‍ വാണരുളുന്നത്.

കേരളത്തിന്റെ വടക്കന്‍ ദിക്കുകളില്‍ നിന്നും എന്തോ കാരണത്താല്‍ പാലായനം ചെയ്ത് ഇവിടെ എത്തിയ ബ്രഹ്‌മണകുടുംബം തങ്ങളുടെ ആരാധന മൂര്‍ത്തിയായ തിരുമാന്ധാം കുന്നിലമ്മയെ ഇവിടെ പ്രതിഷ്ഠിച്ചതാണെന്നാണ് ഐതിഹ്യം. സാധാരണ ഭദ്രകാളി ക്ഷേത്രത്തിലുള്ളതു പോലെയല്ല ഇവിടത്തെ പ്രതിഷ്ഠ. ഒഴുക്ക് ശിലയോ കണ്ണാടി ബിംബമോ അല്ല മറിച്ച് അഷ്ടബാഹുവായ ശ്രീഭദ്രകളിയുടെ പഞ്ചലോഹ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒന്നരയടിയോളം ഉയരമുണ്ട് ഇവിടത്തെ പ്രതിഷ്ഠയ്ക്ക്. വേതാള കണ്ഠസ്ഥിതയായ അഷ്ടബാഹുക്കളോടുകൂടിയ ശ്രീഭദ്രകാളിയാണ് കളമ്പൂക്കാവിലമ്മ. തൃപ്പൂണിത്തുറയിലെ ശ്രീപൂര്‍ണത്രയീശന്റെ വിഗ്രഹവും കളമ്പൂക്കാവിലമ്മയുടെ വിഗ്രഹവും ഓരേ കാലത്ത് നിര്‍മിച്ചതാണെന്ന് പറയുന്നുണ്ടെങ്കിലും അതിന് തെളിവുകളൊന്നുമില്ല. നൂറ്റാണ്ടുകള്‍ മുമ്പുതന്നെ കളമ്പൂര്‍ പോലെ ഒരു ഗ്രമത്തില്‍ പഞ്ചലോഹ വിഗ്രഹം നിര്‍മിച്ച് പ്രതിഷ്ഠിച്ചുവെന്നു പറയുമ്പോള്‍ തന്നെ അത്ഭുതം തോന്നും. കാവ് ഇന്നുകാണുന്ന നിലയിലേക്ക് എത്തിയത് എന്നാണെന്നും നിശ്ചയമില്ല. ആദ്യകാലത്ത് പനയോലയും വൈക്കോലും മേഞ്ഞതായിരുന്നു ക്ഷേത്രസമുച്ചയം. പിന്നീടാണ് ശ്രീകോവിലും നാലമ്പലവും കൂരോട് മേഞ്ഞത്.

ആദ്യകാലത്ത് കാടുപിടിച്ച് കിടന്നിരുന്ന ഒരു തറയും ദേവീസാന്നിധ്യം പ്രകടമായ ഒരുശിലയും മാത്രമാണ് ഉണ്ടായിരുന്നത്്. പിന്നീടാണ് ശ്രീകോവില്‍ ശരിയാംവണ്ണം നിര്‍മ്മിച്ച് അമ്മയുടെ പ്രതിഷ്ഠ നടത്തിയത്. ശ്രീകോവില്‍ പണി തുടങ്ങിയപ്പോഴുണ്ടായ അത്ഭുതകരമായ ഒരു സംഭവം ഇങ്ങനെയാണ്. ശ്രീകോവിലിന്റെ പണി ആരംഭിക്കുന്ന സമയത്ത് നാട്ടുകാരനായ ഒരാള്‍ ശ്രീകോവിലിന്റെ അടിത്തറ ഒന്നോ രണ്ടോ വലിയ കരിങ്കലുകളാല്‍ തീര്‍ത്താല്‍ കൊള്ളാമെന്ന് അഭിപ്രായപ്പെട്ടു. സംഗതിയുടെ ഗൗരവം മനസിലാക്കി എമ്പ്രാന്തിരി അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. അതിനായി ഗണപതിപാറയില്‍ നിന്നും രണ്ടു കൂറ്റന്‍ കരിങ്കല്ലുകള്‍ പുഴയിലൂടെ എത്തിക്കുന്നതിനിടെ ചങ്ങാടം മുങ്ങിപ്പോയി. കയത്തില്‍ മുങ്ങിപ്പോയ കല്ലുകള്‍ എങ്ങനെ കാവില്‍ എത്തിക്കാമെന്ന ചിന്തയില്‍ മനം നൊന്ത എമ്പ്രാന്തിരിക്ക് രാത്രിയില്‍ ഒരു സ്വപ്ന ദര്‍ശനമുണ്ടായി. കരിങ്കല്ലുകള്‍ മണപ്പുറത്ത് കയറ്റിവച്ചിട്ടുണ്ടെന്നും ആളെ അയച്ച് കൊണ്ടുവന്നാല്‍ മതിയെന്നുമായിരുന്നു കണ്ടത്. പിറ്റേന്ന് മണപ്പുറത്തെത്തിയ എമ്പ്രാന്തിരി കണ്ടത് മണപ്പുറത്ത് കയറ്റിവച്ചിരിക്കുന്ന കല്ലുകളാണ്. അങ്ങനെ കൊണ്ടുവന്ന കല്ലുകള്‍ ഉപയോഗിച്ചാണ് ഈ കാവിന്റെ അടിത്തറ നിര്‍മിച്ചത്. ഇത്തരത്തില്‍ നിരവധി അത്ഭുതങ്ങളാണ് കളമ്പൂക്കാവിലമ്മയുടെ അനുഗ്രഹം കൊണ്ട് ഉണ്ടായിരിക്കുന്നത്.

ഇവിടത്തെ പാനമഹോത്സവം പ്രശസ്തമാണ്. കുംഭമാസത്തിലാണ് പാനമഹോത്സവം നടക്കുന്നത്. ഭദ്രകാളി പ്രീതിക്കായി പതിറ്റാണ്ടുകളായി നടത്തുന്ന പാനമഹോത്സവത്തിന് നാടിന്റെ നാനാദിക്കുകളില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്.

കളമ്പൂക്കാവിലമ്മയുടെ ശക്തിവിശേഷം വിളിച്ചറിയിക്കുന്ന നിരവധി കഥകളുണ്ട്. അമ്മയെ പ്രാര്‍ഥിച്ച് ഉദ്ദിഷ്ട കാര്യങ്ങള്‍ നടപ്പായതാണ് ഏറെയും. പാനക്കഞ്ഞി വഴിപാട് നേര്‍ന്ന് സന്താനഭാഗ്യം നേടിയതാണ് അതില്‍ പ്രധാനം. ദേവിയുടെ അനുഗ്രഹത്താല്‍ കര്‍മ്മരംഗത്തും വിദ്യാഭ്യാസ രംഗത്തു മികച്ച നേട്ടങ്ങള്‍ കൊയ്തവരുണ്ടെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്.

പുലര്‍ച്ചെ നാലേമുക്കാലിനാണ് അമ്മയെ പളളിയുണര്‍ത്തുന്നത്. അഞ്ചുമണിക്ക് നട തുറക്കും. നിര്‍മാല്യം കഴിഞ്ഞാല്‍ ഉഷപൂജയായി. പത്തുമണിയോടെ ഉച്ചപൂജയാണ്. വൈകുന്നേരം അഞ്ചിന് നട തുറക്കും. ആറരയ്ക്കാണ് ദീപാരാധന. ഏഴേകാലോടെ അത്താഴപൂജയും കഴിഞ്ഞ് നട അടയ്ക്കും. കാവിലെ പ്രധാന വഴിപാട് അറുനാഴി പായസമാണ്. കടുംപായസം, വിളക്ക്, മാല, ഗുരുതി പുഷ്പാഞ്ജലി എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട വഴിപാടുകള്‍. പാന നാളില്‍ പാനക്കഞ്ഞിയാണ് പ്രധാനം. 2030 വരെയുള്ള പാനക്കഞ്ഞി ബുക്ക് ചെയ്തു കഴിഞ്ഞു.

മൂവാറ്റുപുഴയാറിന്റെ പടിഞ്ഞാറേ കരയിലാണ് കാവ്് സ്ഥിതി ചെയ്യുന്നത്. പിറവത്ത് നിന്നുവരുന്നവര്‍ക്ക് പിറവം എറണാകുളം റൂട്ടില്‍ മുല്ലൂര്‍പ്പടിയില്‍ നിന്നും ആറു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാവിലെത്താം. കാവിന്റെ റൂട്ട് മാപ്പിന്റെ ലിങ്ക് ഈ വീഡിയോയുടെ ഡിസ്‌ക്രപ്ഷനില്‍ ചേര്‍ക്കുന്നുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറടക്കമുളള കാര്യങ്ങള്‍ ഡിസ്‌ക്രപ്ഷനില്‍ ചേര്‍ക്കുന്നുണ്ട്.

കളമ്പുക്കാവ് അമ്മയുടെ മണ്ണില്‍ നിക്കുമ്പോള്‍ ദേവിയുടെ സാന്നിധ്യം നമ്മുക്ക് അറിയാം. ഒരമ്മയുടെ കരുതലെന്ന പോലെ ഭഗവതി നമ്മളെ കാത്തുരക്ഷിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നമ്മള്‍ യാത്ര തുടരുകയാണ്. അടുത്ത ക്ഷേത്രസന്നിധിയിലേക്ക്. ഞങ്ങളുടെ യാത്രയ്ക്കൊപ്പം ചേരാന്‍ ജ്യോതിഷവാര്‍ത്താ യുട്യൂബ് ചാനല്‍ സബ്ക്രൈബ് ചെയ്യൂ. കളമ്പൂക്കാവിലമ്മയുടെ ശക്തിവിശേഷം മറ്റുളളവരുമറിയാല്‍ സുഹൃത്തുക്കള്‍ക്ക് ഈ വീഡിയോ ഷെയര്‍ ചെയ്യു. നമ്മള്‍ യാത്ര തുടരുകയാണ്. അടുത്ത ഭവഗവല്‍ സന്നിധിയിലേക്ക്..

Related Posts