സ്പെഷ്യല്‍
ഡോ. കെ.ടി.സുരേഷ് കുമാര്‍ ജ്യോതിഷവാര്‍ത്താ ഡോട്ട് കോം ചീഫ് എഡിറ്റര്‍

കൊച്ചി: മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ജ്യോതിഷ വെബ്പോര്‍ട്ടലായ ജ്യോതിഷവാര്‍ത്താ ഡോട്ട് കോമിന്റെ ചീഫ് എഡിറ്ററായി പ്രമുഖ ജ്യോതിഷപണ്ഡിതന്‍ ഡോ. കെ.ടി.സുരേഷ് കുമാര്‍ സ്ഥാനമേറ്റു. കൊല്ലം സ്വദേശിയായ ഇദ്ദേഹം കൊമേഴ്സില്‍ ബിരുദാനന്തരബിരുദത്തിനു ശേഷം ഉന്നതപഠനത്തിനായി യുകെയിലേക്ക് പോയി. തുടര്‍ന്ന് അക്കൗണ്ടിംഗ് മേഖലയില്‍ യു.കെയിലും ഗള്‍ഫിലുമായി വിവിധ കമ്പനികളില്‍ സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് ജ്യോതിഷ രംഗത്തേക്ക് എത്തുന്നത്.

തഞ്ചാവൂരിലെ PRIST യൂണിവേഴ്സിറ്റിയില്‍ നിന്നും ജ്യോതിഷത്തില്‍ ഡോക്ടറേറ്റുനേടിയ ഇദ്ദേഹം സൗത്ത് ഇന്ത്യയിലെ പ്രമുഖ വേദപണ്ഡിതനായ ഡോ. പാടൂര്‍ സുബ്രമഹ്ണ്യശാസ്ത്രികളുടെ ശിഷ്യനാണ്.

ഇന്ത്യയെക്കൂടാതെ അമേരിക്ക, കാനഡ, സിംഗപ്പൂര്‍, മലേഷ്യ, യുറോപ് തുടങ്ങി ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി 25000 ലധികം ആളുകളുടെ ജാതകം വിശകലനം ചെയ്തിട്ടുണ്ട്. ഭാരതീയ ജ്യോതിഷത്തിനൊപ്പം തന്നെ പാശ്ചാത്യ ജ്യോതിഷത്തിലും, ജെമോളജി, കൈനോട്ടം, സംഖ്യാശാസ്ത്രം, നാമശാസ്ത്രം, വാസ്തു ശാസ്ത്രം, ഫെങ് ഷൂയി തുടങ്ങിയവയിലും പാണ്ഡിത്യമുള്ളയാളാണ്.

വേദങ്ങളിലും പുരാണങ്ങളിലും അഗാതപാണ്ഡിത്യമുളള ഡോ. കെ.ടി.സുരേഷ് കുമാര്‍ വേദിക് രീതിയിലാണ് ജ്യോതിഷം ഉപയോഗിക്കുന്നത്.

Related Posts