നക്ഷത്രവിചാരം
വ്യാഴം മകരം രാശിയില്‍; ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കുക

ജനുവരി 17 ന് മകരം രാശിയില്‍ വ്യാഴം അസ്തമിക്കുകയും ഫെബ്രുവരി 14 ന് വ്യാഴം ഈ മാറ്റത്തില്‍ നിന്ന് കരകയറുകയും ചെയ്യും. ഈ മാറ്റം ഓരോ നക്ഷത്രക്കാരെയും എങ്ങനെ ബാധിക്കുമെന്നു നോക്കാം.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. തൊഴില്‍മേഖലയില്‍ ചില പ്രശ്‌നങ്ങളുണ്ടാകാന്‍ ഇടയുണ്ട്. സാമ്പത്തികമായി ചില ബുദ്ധിമുട്ടുകള്‍ വന്നുചേരാം.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. സാമ്പത്തികമായി അത്ര നല്ല കാലമല്ല. വിവേകത്തോടെ പ്രവര്‍ത്തിച്ചാല്‍ ചില ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

അനാവശ്യ ചെലവുകള്‍ ഒഴിവാക്കേണ്ടതാണ്. നിക്ഷേപം നടത്തുന്നതിനു മുമ്പ് വിദഗ്ദ്ധാഭിപ്രായം തേടേണ്ടത് ആവശ്യമാണ്. വായ്പ ഇടപാടുകളില്‍ ജാഗ്രത പാലിക്കുക.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ചെലവ് വര്‍ധിക്കാനുളള യോഗം. വരുമാനത്തില്‍ കാര്യമായ കുറവുണ്ടാകാനുള്ള സാധ്യത. തിടുക്കത്തില്‍ തീരുമാനങ്ങളെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

നിക്ഷേപത്തിന് അനുകൂലമായ സമയം അല്ല. പുതിയ തൊഴില്‍ അവസരങ്ങള്‍ വന്നുചേരും. ചെറിയ യാത്രകള്‍ ഗുണം ചെയ്യും. ജാഗ്രത ഏറെ വേണ്ട കാലം കൂടിയാണിത്.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

പണം ലഭിക്കാന്‍ വൈകും. ചിലപ്പോള്‍ കിട്ടാനുള്ള പണം ലഭിച്ചെന്നും വരില്ല. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കുക.

തുലാക്കൂറ് (ചിത്തിര1/2,ചോതി, വിശാഖം3/4)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. തൊഴില്‍പരമായി ചില പ്രശ്‌നങ്ങളുണ്ടാകും. വീട്, വാഹനം മുതലായ കാര്യങ്ങള്‍ സ്വന്തമാക്കുന്നതിന് സമയം നല്ലതല്ല. മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

പങ്കാളിത്തത്തില്‍ ബിസിനസില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പങ്കാളിയുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം.  സ്വന്തം കുറവുകള്‍ കാണാനും മനസിലാക്കാനും നിങ്ങള്‍ക്ക് അവസരം ലഭിക്കും

ധനുക്കൂറ് (മൂലം, പൂരാടം,ഉത്രാടം 1/4)

മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. ആരോടും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കരുത്. ശത്രുക്കളെ കരുതിയിരിക്കണം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

വിദ്യാര്‍ഥികള്‍ പഠന കാര്യത്തില്‍ ശ്രദ്ധിക്കണം. ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കും. ശത്രുക്കളെ കരുതിയിരിക്കണം. അതുകൊണ്ടുതന്നെ ജാഗ്രത ആവശ്യമാണ്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. ബിസിനസിലെ വലിയ ഇടപാടുകള്‍ ഒഴിവാക്കുക. ക്ഷമയോടെ കാത്തിരിക്കേണ്ട സമയമാണിത്. അലസത തോന്നും.

Related Posts