ജൂണ്‍മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തിക കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും, വിദേശത്തുള്ള പുത്രന്‍ നാട്ടിലെത്തും, ബന്ധുബലം കൂടും, ആഡംബര വാഹനം വാങ്ങുന്നതിനിടയുണ്ട്. തൊഴിലില്‍ പുരോഗതിയുണ്ടാകും, സാങ്കേതിക കാര്യങ്ങളില്‍ അറിവ് വര്‍ധിക്കും, മുന്‍കോപം വര്‍ധിക്കും, അയല്‍വാസികളുമായുണ്ടായിരുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കും, കുടുംബത്തില്‍ സന്തോഷാനുഭവം ഉണ്ടാകും, ദൂരയാത്രകള്‍ നടത്തേണ്ടതായി വരും.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴില്‍ മേഖലയില്‍ പുതിയ ഉത്തരവാദിത്വങ്ങളുണ്ടാകും, സന്താനഭാഗ്യത്തിന്റെ സമയമാണ്, സമ്മര്‍ദങ്ങള്‍ക്കടിപ്പെടാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ആസൂത്രണം ചെയ്ത കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിക്കും, പൂര്‍വിക സ്വത്ത് കൈവശം വന്നുചേരും, സന്താനങ്ങളുടെ കാര്യത്തില്‍ സന്തോഷാനുഭവം ഉണ്ടാകും, സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കും, വിവാദങ്ങളിലകപ്പെടാതെ ശ്രദ്ധിക്കണം. അക്കൗണ്ടിങ് മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാഹസിക പ്രവര്‍ത്തികളില്‍നിന്നു വിട്ടുനില്‍ക്കണം. മത്സരങ്ങളില്‍ വിജയിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള തടസങ്ങള്‍ നീങ്ങും. ആരോഗ്യക്കാര്യത്തില്‍ ശ്രദ്ധ വേണം. സ്വസ്ഥതക്കുറവുണ്ടാകും. വിലപിടിച്ച വസ്തുക്കള്‍ മോഷണം പോകാതെ ശ്രദ്ധിക്കണം. ദൂരയാത്രകള്‍ നടത്തേണ്ടതായി വരും, പിതൃതുല്യരായവരുടെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കയുണ്ടാകും, ദൂരസ്ഥലങ്ങളില്‍ അംഗീകാരം ലഭിക്കും, സിനിമ, സാഹിത്യ മേഖലകളില്‍ നേട്ടമുണ്ടാകും.
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
അധികാര കേന്ദ്രങ്ങളിലേക്കെത്താന്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്തും, ആത്മാര്‍ഥരായ സുഹൃത്തുക്കളെ ലഭിക്കും. ജീവിതശൈലി മാറ്റുന്നതിന്റെ ഭാഗമായി യോഗ പരിശീലനത്തിനു തയാറെടുക്കും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം, വിവിധ മേഖലകളില്‍നിന്നു വരുമാനമാര്‍ഗം ഉണ്ടാകും. സന്താനങ്ങളില്‍ നിന്നും ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പിതാവിനോട് നീരസം തോന്നാം. വിദേശ സഞ്ചാരത്തിന് സാധ്യത. പൂര്‍വിക സ്വത്ത് കൈവശം വന്നു ചേരും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ വ്യാപാര സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും, കാര്‍ഷിക മേഖലയില്‍ നിന്നു നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. സാമ്പത്തിക നിക്ഷേപ പദ്ധതികള്‍ക്കു തുടക്കം കുറിക്കും. സര്‍ക്കാരില്‍ നിന്നും ആനുകൂല്യം ലഭിക്കും, സന്താനങ്ങളുടെ ആരോഗ്യക്കാര്യങ്ങളില്‍ ചെറിയ ആശങ്കയുണ്ടാകും. ദൈവാനുഗ്രഹത്താല്‍ കുഴപ്പങ്ങളൊന്നും ഉണ്ടാകില്ല. വിവാദ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം, പിതൃതുല്യരുമായി അഭിപ്രായ ഭിന്നതയ്ക്ക് ഇടയുണ്ട്.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രതിസന്ധികളില്‍ നിന്നും കരകയറാനുള്ള ശക്തി മനസിനുണ്ടാകും. സാങ്കേതിക രംഗത്ത് പുതിയ കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിക്കും. ഓണ്‍ലൈന്‍ മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും. ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. പാരമ്പര്യ രീതിയില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള പ്രവണത സുഹൃത്തിന്റെ ഉപദേശത്താല്‍ ഉപേക്ഷിക്കും. പിതാവിന്റെയും മാതാവിന്റെയും ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. ബന്ധുഗുണം ഉണ്ടാകും.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പിതാവിനാല്‍ ഗുണാനുഭവങ്ങളുണ്ടാകും. അക്കൗണ്ടിങ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരങ്ങള്‍ നേടാന്‍ സാധിക്കും. ബന്ധുജനങ്ങളില്‍ നിന്നും സാമ്പത്തിക സഹായം ഉണ്ടാകും. വിദഗ്ധ ചികിത്സകളാല്‍ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കും. തൊഴില്‍മേഖലയിലെ അസ്ഥിരതയ്ക്ക് അവസാനം ഉണ്ടാകും. ഉന്നത വ്യക്തികളുടെ ഇടപെടലിനാല്‍ ജോലി സ്ഥിരതയുണ്ടാകും.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സുതാര്യമായ കാര്യങ്ങളില്‍ മാത്രമേ ഇടപെടാന്‍ പാടുള്ളു. ആഡംബര വസ്തുക്കള്‍ വാങ്ങുമ്പോള്‍ വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കുടുംബ ക്ഷേത്ര പുനരുദ്ധാരണത്തിനായി ശ്രമങ്ങള്‍ നടത്തും. വാക്ദോഷത്താല്‍ അടുപ്പമുള്ളവരുമായി ഭിന്നതയുണ്ടാകാന്‍ സാധ്യതയുണ്ട്. ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. വിദേശത്ത് നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിക്കും. വിദ്യാഭ്യാസ ചെലവ് വര്‍ധിക്കുന്നതിനാല്‍ വിദ്യാഭ്യാസ ലോണിനായി ശ്രമം നടത്തും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ അപഖ്യാതികളെ മറികടക്കാന്‍ സാധിക്കും. പക്വപൂര്‍ണമായ ജീവിതപങ്കാളിയുടെ ഇടപെടലുകളാല്‍ പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാന്‍ സാധിക്കും. വാഹനം വാങ്ങുന്നതിനു സാധ്യതയുണ്ട്. ബിസിനസ് സംരംഭങ്ങള്‍ക്ക് ഉത്തമ പങ്കാളിയെ ലഭിക്കും. വിവിധ ദേശങ്ങള്‍ സഞ്ചരിക്കാന്‍ ഇടയുണ്ട്. കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും കൈവരും. സാമ്പത്തിക പ്രതിസന്ധികളെ ഒരുപരിധി വരെ മറികടക്കാന്‍ കഴിയും.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതനാകും. ഭൂമി വില്‍പ്പനയില്‍ നഷ്ടം സംഭവിക്കാന്‍ ഇടയുണ്ട്. പൂര്‍വിക സ്വത്ത് ലഭിക്കും. സഹോദരങ്ങള്‍ക്കായി സാമ്പത്തിക സഹായം നല്‍കും. കാര്‍ഷിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. മാനസിക സമ്മര്‍ദത്തില്‍ നിന്നും മോചിതനാകാന്‍ സാധിക്കും. ബന്ധുജനങ്ങളില്‍ നിന്നും സഹായം ലഭിക്കും.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4)
സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. പുതിയ വ്യാപാര സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും. മാതാവിന്റെ ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും. വീട്, ഫ്ളാറ്റ് എന്നിവ വാങ്ങുന്നതിന് ഇടയുണ്ട്. ജീവിതപങ്കാളിക്കു തൊഴില്‍നേട്ടമുണ്ടാകും. സന്താനങ്ങള്‍ മുഖേന അല്‍പ്പം മാനസിക വിഷമത്തിന് ഇടയുണ്ട്. പല്ല് വേദന വരാന്‍ ഇടയുണ്ട്, കാര്‍ഷിക ഭൂമി വാങ്ങും, ദൂരദേശങ്ങളില്‍ അംഗീകാരം ലഭിക്കും, സഹോദരങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും.
മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
സഹോദരങ്ങളില്‍ നിന്നും ഗൂണാനുഭവം, അടുപ്പമുള്ളവരില്‍ നിന്നും സമ്മാനങ്ങള്‍ ലഭിക്കും, സ്വയംതീരുമാനിച്ച വിവാഹക്കാര്യങ്ങള്‍ നടപ്പാക്കാന്‍ ബന്ധുജനങ്ങളുടെ പിന്തുണ നേടിയെടുക്കും, പിതാവിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി വിദഗ്ധ ചികിത്സകരെ തേടും, പൊതുപ്രവര്‍ത്തകര്‍ക്കു നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, വാഹന വില്‍പ്പന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കും, സന്താനങ്ങളില്‍ നിന്നും സന്തോഷാനുഭവങ്ങളുണ്ടാകും.
(തയാറാക്കിയത്: ജ്യോതിഷാചാര്യ ഷാജി.പി.എ, 9995373305)