സ്പെഷ്യല്‍
അതിവിശേഷപ്പെട്ട ജയ ഏകാദശി; ഇന്ന് മുതല്‍ വിഷ്ണുഭഗവാനെ ഇങ്ങനെ ഭജിച്ചാല്‍

വിശ്വനാഥന്‍ തിരുമേനി

നമ്മള്‍, എല്ലാ ഏകാദശിയെക്കുറിച്ചും അതിന്റെ പ്രധാന്യത്തെയും വ്രതമെടുക്കേണ്ടതിനെക്കുറിച്ചുമുള്ള അറിവുകള്‍ ഇവിടെ പങ്കുവയ്ക്കാറുണ്ട്. വര്‍ഷത്തില്‍ 24 ഏകാദശികളുളളതിനാല്‍ ഒരുമാസം രണ്ട് ഏകാദശിവീതം വരുന്നുണ്ട്. ചിലപ്പോള്‍ വര്‍ഷത്തില്‍ 26 ഏകാദശികളും വരാറുണ്ട്. ഇത് വായിക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും ഏകാദശിയുടെ പ്രധാന്യത്തെയും വ്രതമെടുക്കേണ്ടതിനെക്കുറിച്ചും നന്നായി അറിയാമെന്ന് എനിക്ക് അറിയാം. എന്നാല്‍, ഇതേ കുറിച്ച് അറിയാത്തെ ചില ആളുകളെങ്കിലും ഇതു വായിക്കുന്നുണ്ടെങ്കില്‍
അവര്‍ക്കുവേണ്ടിയും ചില കാര്യങ്ങള്‍ ഞാന്‍ പറയുന്നുണ്ട്.

ഇത്തവണത്തെ ഏകാദശി ഫെബ്രുവരി 12 ശനിയാഴ്ചയാണ്. ഏല്ലാ ഏകാദശികളും ഭഗവാന്‍ മഹാവിഷ്ണുവിന് ഏറെ പ്രിയപ്പെട്ടതാണ്. ഏകാദശിവ്രതമെടുത്താല്‍ നമ്മുടെ സകലപാപങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം. ഇവിടെ
ഞാന്‍ പ്രധാനമായും പറയുന്നത്, ജയ ഏകാദശിയുടെ പ്രധാന്യവും ഹരിവാസര സമയവും ആ സമയം ജപിക്കേണ്ട നാമങ്ങളെക്കുറിച്ചും വ്രതമെടുക്കാന്‍ സാധിക്കാത്തവര്‍ എന്തുചെയ്യണമെന്നുമാണ്. ഇന്നത്തെ ജീവിത സാഹചര്യത്തില്‍ പലര്‍ക്കും ചിലപ്പോള്‍ വ്രതമെടുക്കാന്‍ കഴിഞ്ഞെന്നു വരില്ലല്ലേ.

വ്രതമെടുക്കാന്‍ സാധിത്താക്കവരും വിഷമിക്കേണ്ടതില്ല. വ്രതമെടുക്കാന്‍ കഴിയാത്തവര്‍ എന്തുചെയ്യണമെന്നും ഞാന്‍ പറയാം. അതിനു മുമ്പ് ഏകാദശിവ്രതം എങ്ങനെയെടുക്കണമെന്ന് അറില്ലാത്തവര്‍ക്കായി ചില കാര്യങ്ങള്‍ പറയാം. അതിനു ശേഷം ജപിക്കേണ്ട നാമങ്ങളെക്കുറിച്ചും ജയ ഏകാദശിയുടെ പ്രധാന്യത്തെക്കുറിച്ചും പറഞ്ഞുതരാം. വ്രതമെടുക്കുന്നതിനെക്കുറിച്ച് പറഞ്ഞില്ലെങ്കില്‍ അറിയില്ലാത്തവര്‍ക്ക് അതൊരു ബുദ്ധിമുട്ടാകില്ലേ. അതുകൊണ്ടാണ് വ്രതമെടുക്കുന്നതിനെക്കുറിച്ച് പറയുന്നത്. വീഡിയോ കണ്ടു നോക്കൂ:

Related Posts