നക്ഷത്രവിചാരം
ജനുവരി മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

തൊഴില്‍ മേഖലയിലുണ്ടായിരുന്ന അനിശ്ചിതത്വങ്ങള്‍ക്ക് പരിഹാരമാകും, സാമ്പത്തിക പ്രയാസങ്ങള്‍ നീങ്ങും, ഈ മാസം പകുതിയോടെ തൊഴില്‍ മേഖലയില്‍ വഴിത്തിരിവുകളുണ്ടാകും, അപ്രതീക്ഷിതമായി ഉന്നത സ്ഥാനങ്ങളില്‍ നിന്നുണ്ടാകുന്ന ഇടപെടലുകള്‍ നിങ്ങള്‍ക്ക് ശുഭപ്രതീക്ഷകളെ നല്‍കും. കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും, സന്താനങ്ങളുടെ വിവാഹം നടക്കും. സാമ്പത്തിക മേഖലയില്‍ പുതിയ വരുമാന സ്രോതസുകള്‍ കണ്ടെത്തും, പുത്രന്റെ കാര്യപ്രാപ്തിയില്‍ അഭിമാനം തോന്നും, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്, കാര്‍ഷിക മേഖലയില്‍ നിന്നും നേട്ടം.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിര്യം 1/2)

അപ്രതീക്ഷിതമായി ഭാഗ്യാനുഭവങ്ങളുണ്ടാകും, ദൂരയാത്രകള്‍ നടത്തേണ്ടതായി വരും, ജോലി സംബന്ധമായി വിദേശത്ത് നിന്ന് അനുകൂല അറിയിപ്പുകള്‍ ലഭിക്കും, സാമ്പത്തിക പ്രതിസന്ധികളെ പരിഹരിക്കാനാകും, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. സന്താനഭാഗ്യം ഉണ്ടാകും, വിവിധ വിഷയങ്ങളില്‍ അറിവ് വര്‍ധിക്കും, സഹായം ചെയ്തവരില്‍ നിന്നും വിപരീതാനുഭവങ്ങളുണ്ടാകും, പെണ്‍സന്താനങ്ങളുടെയൊപ്പം താമസിക്കുന്നതിനും അവധിയാഘോഷങ്ങള്‍ ഉല്ലാസപ്രദമാക്കുന്നതിനും സാധിക്കും, നാല്‍ക്കാലികള്‍ മുഖേന ലാഭമുണ്ടാകും, പിതാവിന്റെ അനാരോഗ്യത്തില്‍ ആശങ്കയുണ്ടാകും.

മിഥുനക്കൂറ് (മകയിര്യം 1/2, തിരുവാതിര, പുണര്‍തം 3/4)

പണം കൈകാര്യം ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം, അബദ്ധങ്ങള്‍ ഉണ്ടാകാം, അശ്രദ്ധയാല്‍ പണം നഷ്ടമുണ്ടാകാം, വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും, പ്രണയബന്ധങ്ങളില്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പ്രവര്‍ത്തിക്കാന്‍ തോന്നും, അനുചിതമായ കാര്യങ്ങള്‍ ഒഴിവാക്കണം, എല്ലാ കാര്യങ്ങളും സമചിത്തതയോടെ സാവധാനം ആലോചിച്ച് ചെയ്യാന്‍ ശ്രമിക്കണം, ആരോഗ്യപരമായി അനുകൂലമല്ലാത്ത അനുഭവങ്ങളുണ്ടാകും, വിദഗ്ധ ഡോക്റ്റര്‍മാരെ കണ്ട് ചികിത്സ തേടാന്‍ മടിക്കരുത്, വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കണം, ലോണ്‍, ചിട്ടി എന്നിവയില്‍ നിന്നും നേട്ടം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും, ശത്രുക്കളെ എതിര്‍ത്തു തോല്‍പ്പിക്കുമെങ്കിലും സുഹൃത്തുക്കളില്‍ നിന്നും വേണ്ടപ്പെട്ടവരില്‍ നിന്നും നിസഹകരണം ഉണ്ടാകും, സന്താനങ്ങള്‍ക്ക് തൊഴില്‍ മേന്മയുണ്ടാകും, സഹോദരങ്ങളുടെ വിവാഹം നടക്കും, കുടുംബത്തില്‍ ബന്ധുജനങ്ങള്‍ വിരുന്നു വരും, എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി ഇടപഴകുമ്പോള്‍ വിവാദങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം, ദൂരയാത്രയും ദൂരദേശവാസവും ഉണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല അനുഭവങ്ങളുണ്ടാകും, വിദേശത്ത് നിന്നും നല്ല വാര്‍ത്തകള്‍ ശ്രവിക്കും, കൂട്ടുവ്യാപാരത്തില്‍ നിന്നും പിന്മാറേണ്ട സാഹചര്യമുണ്ടാകും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

വസ്ത്ര വ്യാപാര മേഖലയില്‍ നേട്ടങ്ങളുണ്ടാകും, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും, സുഹൃത്തുക്കളില്‍ നിന്നും സഹായം ഉണ്ടാകും, സഹോദരങ്ങളുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സ്വത്ത് തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും, ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന വിദേശയാത്രകള്‍ സഫലീകരിക്കും, വിലപിടിച്ച രേഖകള്‍ മോഷണം പോകാതെ ശ്രദ്ധിക്കണം, ചില സമയങ്ങളില്‍ ഈശ്വരാനുഗ്രഹം കുറയുന്നതു പോലെ അനുഭവപ്പെടും, പൊതുപ്രവര്‍ത്തകര്‍ക്ക് ഏറെ നേട്ടങ്ങളുണ്ടാക്കുന്നതിനു സാധിക്കും, സാമ്പത്തിക നിക്ഷേപ പദ്ധതികള്‍ക്കു തുടക്കം കുറിക്കും, സന്താനഭാഗ്യമുണ്ടാകും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കാര്‍ഷിക കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, സുഹൃത്തുക്കളുടെ സഹായത്താല്‍ പുതിയ തൊഴില്‍ മേഖല കണ്ടെത്തും, അവിചാരിത സ്ഥലങ്ങളില്‍ നിന്നും ധനനേട്ടം ഉണ്ടാകും, ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും, ബന്ധുജനങ്ങളില്‍ നിന്നും സഹായം പ്രതീക്ഷിക്കാം, കലാകാരന്മാര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാകും, ദൂരസ്ഥലങ്ങളിലേക്ക് യാത്രകള്‍ വേണ്ടി വരും, സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്യാന്‍ സാധിക്കും, പുരാണ വിഷയങ്ങളില്‍ അറിവ് വര്‍ധിക്കും, കാര്‍ഷിക ഭൂമി സ്വന്തമാക്കും, കുടുംബത്തില്‍ പൂജാദി മംഗളകര്‍മങ്ങള്‍ നടക്കും, അയല്‍വാസികളുമായുണ്ടായിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

വിദേശത്ത് സ്ഥിരതാമസം, തൊഴില്‍ മേഖലയില്‍ അപ്രതീക്ഷിത സ്ഥാനചലനം, ജീവിതപങ്കാളി മുഖേന നേട്ടങ്ങള്‍, ആരോഗ്യ പ്രശ്നങ്ങളെ അതിജീവിക്കും, ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരക്കു പിടിച്ച മാസമായിരിക്കും, ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും, സഹോദരങ്ങളുടെ വിവാഹകാര്യങ്ങള്‍ക്കു നേതൃത്വം നല്‍കും, ഹോട്ടല്‍, റസ്റ്റ്റോറന്റ് മേഖലയില്‍ നേട്ടം. ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്ന സംഭവങ്ങളുണ്ടാകും, മാതാവിന്റെ ആരോഗ്യപ്രശനം ആശങ്കയ്ക്കിടയാക്കും, ഗൃഹോപകരണ ലാഭം ഉണ്ടാകും, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്, ദൂരയാത്രകള്‍ വേണ്ടതായി വരും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

സാമ്പത്തിക ഇടപാടുകളില്‍ പ്രത്യേക ശ്രദ്ധ വേണം, വ്യാപാര രംഗത്ത് നേട്ടമുണ്ടാകും, പൊതുവേയുണ്ടായിരുന്ന സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും മുക്തിയുണ്ടാകും, ആഗ്രഹിച്ച കാര്യങ്ങള്‍ സഫലീകരിക്കാന്‍ സാധിക്കും, ഈശ്വരാനുഗ്രഹത്താല്‍ എല്ലാ രംഗത്തും തിളങ്ങാന്‍ സാധിക്കും, അസാധാരണ വ്യക്തിത്വങ്ങളെ പരിചയപ്പെടുന്നതിനു സാധിക്കും, സഹോദരങ്ങളില്‍ നിന്നും സഹായങ്ങളുണ്ടാകും, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും, ബന്ധുജനങ്ങള്‍ വിരുന്നു വരും, വ്യാപാര രംഗം വിപുലീകരിക്കുന്നതിനു തീരുമാനിക്കും, പിതാവിന്റെ ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും മോചനം, തൊഴില്‍ മേഖലയില്‍ ഉന്നതിയുണ്ടാകും, ജീവിതപങ്കാളിക്ക് തൊഴില്‍ നേട്ടമുണ്ടാകും, കലാപരമായ കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും, എടുത്തുച്ചാട്ടം ഒഴിവാക്കാന്‍ ശ്രമിക്കണം, ഗൃഹത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും, വ്യാപാര രംഗത്ത് ചില അനിശ്ചാതാവസ്ഥകളുണ്ടാകും, സ്ത്രീജനങ്ങള്‍ക്ക് സന്താനങ്ങളാല്‍ ഗുണാനുഭവം ഉണ്ടാകും, അവധിസമയങ്ങള്‍ ഉല്ലാസയാത്രകള്‍ക്കായി വിനിയോഗിക്കും, വിദേശയാത്രകള്‍ക്ക് അവസരങ്ങളുണ്ടാകും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

സന്താനങ്ങളില്‍ നിന്നും നേട്ടങ്ങളുണ്ടാകും, വിദേശയാത്രകള്‍ കൊണ്ട് നേട്ടങ്ങളുണ്ടാകും, പെണ്‍സന്താനങ്ങള്‍ക്ക് സന്താനഭാഗ്യം ഉണ്ടാകും, വാഹന വിപണി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, വിവിധ വിഷയങ്ങളില്‍ അറിവ് വര്‍ധിക്കും, പൂര്‍വിക സ്വത്ത് കൈവശം വന്നു ചേരും, വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം, ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്ന അനുഭവങ്ങളുണ്ടാകും, ചെലവ് വര്‍ധിക്കും, ജീവിത പങ്കാളിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകും, ബന്ധുജനങ്ങളുമായി അഭിപ്രായ ഭിന്നതകളുണ്ടാകും, നാല്‍ക്കാലികളെ വാങ്ങുന്നതായിരിക്കും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4)

ബന്ധുബലം വര്‍ധിക്കും, പെണ്‍സന്താനങ്ങള്‍ നിമിത്തം കുടുംബത്തില്‍ ഐശ്വര്യവര്‍ധനവുണ്ടാകും, വിവിധ മേഖലകളില്‍ നിന്നും ധനവരവുണ്ടാകും, സന്താനങ്ങളുടെ വിവാഹക്കാര്യങ്ങളില്‍ തീരുമാനം, ആഡംബര വാഹനം വാങ്ങും, കാര്‍ഷിക മേഖലയില്‍ നേട്ടങ്ങളുണ്ടാകും,വസ്ത്ര വ്യാപാര രംഗത്ത് നേട്ടങ്ങളുണ്ടാകും, പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ ചില തടസങ്ങള്‍ വന്നു ചേരും, സുഹൃത്തുക്കളുടെ സഹായത്താല്‍ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാന്‍ സാധിക്കും, കര്‍മമേഖലയില്‍ അംഗീകാരം ലഭിക്കും, പൂര്‍വിക സ്വത്തില്‍ നിന്നും നേട്ടങ്ങള്‍.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി , രേവതി)

സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കരകയറും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, വിദേശത്ത് ജോലിയില്‍ നേട്ടങ്ങളുണ്ടാകും, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്, ഗൃഹനിര്‍മാണ പ്രവര്‍ത്തികളിലുണ്ടായിരുന്ന തടസങ്ങള്‍ മാറും, സന്താനഭാഗ്യം ഉണ്ടാകും, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും, വിവാഹക്കാര്യങ്ങളില്‍ തീരുമാനം, ബന്ധുബലം വര്‍ധിക്കും, വിദേശത്ത് നിന്നും നാട്ടിലെത്തുന്നതിനും ഉത്സവാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും യോഗമുണ്ട്, ഗുരു-കാരണവന്മാരുടെ അനുഗ്രഹത്താല്‍ ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങല്‍ും നേട്ടം കൈവരിക്കാന്‍ സാധിക്കും.

Related Posts