സ്പെഷ്യല്‍
വരുന്ന ആഴ്ചയില്‍ നിങ്ങള്‍ അനുഷ്ഠിക്കേണ്ട പ്രധാന വ്രതങ്ങള്‍

ത്സവത്തിന്റെയും വ്രതാനുഷ്ഠാനത്തിന്റെയും കാര്യത്തില്‍ നവംബര്‍ മാസം വളരെ പ്രത്യേകതയുള്ളതാണ്. ആത്മസമര്‍പ്പണത്തോടെ വ്രതം അനുഷ്ടിക്കുകയും ഈശ്വരാനുഗ്രഹം നേടുകയും ചെയ്യുക എന്നതാണ് ഉത്തമമായ കാര്യം. വ്രതങ്ങളും ഉത്സവങ്ങളും നേരത്തെ അറിഞ്ഞിരിക്കാന്‍ എല്ലാ ഭക്തരും ശ്രമിക്കേണ്ടതുമാണ്. നവംബര്‍ 6 മുതല്‍ 12 വരെയുള്ള ദിവസങ്ങളിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളുമാണ് ഇവിടെ പറയുന്നത്.

നവംബര്‍ 6 – വൈകുണ്ഠ ചതുര്‍ദശി

പുരാണം അനുസരിച്ച് ശിവന്‍ മഹാവിഷ്ണുവിന് സുദര്‍ശന ചക്രം നല്‍കിയ ദിവസമാണ് അന്ന്. അതുകൊണ്ട് ഈ ദിവസം ശിവനേയും മഹാവിഷ്ണുവിനേയും ആരാധിച്ചാല്‍ സകല പാപങ്ങളും ഇല്ലാതാകുമെന്നും വിശ്വസിക്കുന്നു. എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ദശി തിഥിയിലാണ് വൈകുണ്ഠ ചതുര്‍ദശി ആഘോഷിക്കുന്നത്. വിഷ്ണുവിനെയും ശിവനെയും ഒരേ ദിവസം ആരാധിക്കുന്നു എന്ന പ്രത്യേകതയും വൈകുണ്ഠ ചതുര്‍ദശി ദിവസത്തിനുണ്ട്. വിഷ്ണുവിന് ഇഷ്ടപ്പെട്ട തുളസിയിലകള്‍ ശിവനും ശിവന് ഇഷ്ടപ്പെട്ട കൂവള ഇലകള്‍ വിഷ്ണുവിനും സമര്‍പ്പിക്കുന്നു. ഈ ദിവസം ശ്രീഹരിയെ ആരാധിക്കുകയോ വ്രതം അനുഷ്ഠിക്കുകയോ ചെയ്യുന്ന വ്യക്തി മരണശേഷം വൈകുണ്ഠത്തില്‍ എത്തുന്നുവെന്ന് വിശ്വസിക്കുന്നു.

നവംബര്‍ 7 – ദേവ ദീപാവലി

എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ പൗര്‍ണമി ദിനത്തിലാണ് ദേവ ദീപാവലി ആഘോഷിക്കുന്നത്. ഈ ഉത്സവത്തെ വിളക്കുകളുടെ ഉത്സവം എന്നും വിളിക്കുന്നു. ദീപാവലി കഴിഞ്ഞ് കൃത്യം 15 ദിവസം കഴിഞ്ഞാണ് ദേവ ദീപാവലി ആഘോഷിക്കുന്നത്. ദേവ ദീപാവലി ആഘോഷിക്കാന്‍ ദേവന്മാരും ദേവതകളും സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവരുമെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. വൈകുണ്ഠ ചതുര്‍ദശിയില്‍ ഭക്തര്‍ ഗംഗയിലെ പുണ്യജലത്തില്‍ മുങ്ങി ശിവനെ ആരാധിക്കുകയും തുടര്‍ന്ന് അരുണോദയയില്‍ പൂജ നടത്തുകയും ചെയ്യുന്നു. തുടര്‍ന്ന്, അര്‍ദ്ധരാത്രി പൂജ നടത്തി അവര്‍ വിഷ്ണുവിനെ ആരാധിക്കുന്നു. ഈ ഉത്സവം അടുത്ത ദിവസത്തെ ദേവ ദീപാവലി ആഘോഷങ്ങളുമായി ലയിക്കുന്നു. വീടുകളിലും ക്ഷേത്രങ്ങളിലും ഈ ദിവസം വിളക്കുകള്‍ കത്തിച്ച് പ്രഭാപൂരിതമാക്കുന്നു. ഈ ദിനത്തില്‍ ശിവഭഗവാനെ ആരാധിച്ചാല്‍ എല്ലാ ആഗ്രഹങ്ങളും സഫലമാകും എന്ന് വിശ്വസിക്കുന്നു.

നവംബര്‍ 8 -കാര്‍ത്തിക പൂര്‍ണിമ, ചന്ദ്രഗ്രഹണം

ഈ ദിവസമാണ് ശിവന്‍ തന്റെ ഭക്തരുടെ ക്ഷേമത്തിനായി അസുരനായിരുന്ന ത്രിപുരാസുരനെ വധിച്ചത് എന്നാണ് ഐതിഹ്യം. ഈ ദിനത്തില്‍ പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തുന്നത് ജീവിതത്തില്‍ ഐശ്വര്യം വരാന്‍ ഉത്തമമാണ്. ഈ ദിനത്തല്‍ മഹാവിഷ്ണു മത്സ്യാവതാരമായി രൂപമെടുത്തു എന്നും വിശ്വസിക്കുന്നു. കാര്‍ത്തിക പൂര്‍ണ്ണിമ നാളില്‍ ചന്ദ്രോദയ സമയത്ത് മഹാദേവനെ ആരാധിച്ചാല്‍ ശിവന്‍ പ്രസാദിക്കുകയും തന്റെ ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. കാര്‍ത്തിക പൂര്‍ണിമ നാളില്‍ ഗംഗാ നദിയില്‍ സ്നാനം ചെയ്യുന്നത് വര്‍ഷം മുഴുവനും ഗംഗയില്‍ കുളിക്കുന്നതിന് തുല്യമാണെന്നാണെന്നും വിശ്വാസിക്കുന്നു.

നവംബര്‍ 12 – സങ്കഷ്ടി ചതുര്‍ത്ഥി

പഞ്ചാംഗമനുസരിച്ച്, എല്ലാ മാസത്തിലും രണ്ട് ചതുര്‍ഥികള്‍ ഉണ്ട്. ഒന്ന് ശുക്ലപക്ഷത്തിലും ഒന്ന് കൃഷ്ണ പക്ഷത്തിലും. എല്ലാ മാസവും വരുന്ന കൃഷ്ണ പക്ഷത്തിലെ ചതുര്‍ത്ഥിയെ സങ്കഷ്ടി ചതുര്‍ത്ഥി എന്നും ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥിയെ വിനായക ചതുര്‍ത്ഥി എന്നും വിളിക്കുന്നു. സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ ശ്രീ ഗണേശന്‍ ഭക്തരുടെ കഷ്ടപ്പാടുകള്‍ അകറ്റുകയും അവര്‍ക്ക് സൗഭാഗ്യം നല്‍കുകയും ചെയ്യുന്നു. കുടുംബവും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഈ ദിവസം വിവാഹിതരായ സ്ത്രീകള്‍ കഠിനമായ വ്രതം അനുഷ്ഠിക്കുന്നു. ചന്ദ്രനെ ആരാധിക്കുന്ന ഈ ഉത്സവം ചന്ദ്രോദയ സമയമനുസരിച്ചാണ് നടത്തുന്നത്.

 

Related Posts