സ്പെഷ്യല്‍
ഞായറാഴ്ച 5 നെയ് വിളക്കുതെളിയിച്ച് പ്രാര്‍ഥിച്ചാല്‍

ജ്യോതിഷപ്രകാരം സൂര്യന്‍ അച്ഛനാണ്. എന്നുവച്ചാല്‍, പിതൃബന്ധങ്ങളില്‍ ഉണ്ടാകുന്ന എല്ലാ മാറ്റങ്ങള്‍ക്കും ഹേതുവായ ഗ്രഹമാണ് സൂര്യന്‍. ജാതകപ്രകാരം സൂര്യന്‍ ദോഷസ്ഥാനത്ത് വരികയാണെങ്കില്‍ പിതൃവഴിയുളള ബന്ധുക്കളുമായി പല പ്രശ്‌നങ്ങളും വന്നുചേരാം.ഇതിനുപുറമെ സൂര്യദോഷത്താല്‍ വിവാഹ തടസ്സം, ഉദരരോഗമുള്‍പ്പടെ പല ദോഷങ്ങളും വന്നുചേരാം.

ഇങ്ങനെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കു കാരണമായ സൂര്യദോഷം മാറ്റാന്‍ ഹനുമദ്‌സേവ ഉത്തമായി കരുതുന്നു. ഹനുമാനെ ഭക്തിയോടെ പ്രാര്‍ത്ഥിക്കുകയും പൂജകള്‍ നടത്തുകയും ചെയ്യുന്നത് ഉത്തമമാണെന്ന് ആചാര്യന്‍മാര്‍ പറയുന്നു.

ഇടക്കെങ്കിലും ഹനുമദ്‌ക്ഷേത്രത്തിലും സൂര്യപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി പ്രാര്‍ഥിക്കുന്നതും ഞായറാഴ്ച വെളുപ്പിനെ എഴുന്നേറ്റ് അഞ്ച് നെയ് വിളക്കുകള്‍ കത്തിച്ചു പ്രാര്‍ത്ഥിക്കുകന്നതും സൂര്യദോഷമകലുവാന്‍ ഉത്തമമാണെന്ന് പറയുന്നു. മാണിക്യകല്ല് മാലയാക്കിയോ,മോതിരമാക്കിയോ ധരിക്കുന്നത് ഉത്തമമാണ്.

പശുപരിപാലനം ഐശ്വര്യം പകരും. പശുവിന് ഗോതമ്പോ, ഗോതമ്പ് തവിടോ കൊടുക്കുന്നത് ഐശ്വര്യം നല്കുന്ന ഒന്നാണ്. ആദിത്യ ഹൃദയം, ഹനുമാന്‍ സ്തുതികള്‍ എന്നിവ നിത്യവും പ്രാര്‍ത്ഥനാ സമയങ്ങളില്‍ പാരായണം ചെയ്യുന്നത് സൂര്യദോഷമകറ്റാന്‍ ഉത്തമമാണ്.

ആദിത്യ ഹൃദയം

സന്താപ നാശകരായ നമോ നമ :
അന്താ:കാരന്തകാരായ നമോ നമ:
ചിന്താമണെ, ചിദാനന്ദയതേ നമ:
നിഹാര നാശകരായ നമോ നമ:
മോഹ വിനാശകരായ നമോ നമ:
ശാന്തായ രൗദ്രായ, സൗമ്യായ, ഘോരായ
കാന്തിമതാം, കാന്തിരൂപായതേ നമോ നമ :
സ്ഥാവര ജംഗമാചര്യയതേ നമ :
ദേവായ വിശ്വൈക സാക്ഷിണെ തേ നമ :
സത്യ പ്രാധാനായ തത്ത്വായ നമോ നമ :
സത്യ സ്വരൂപയായ നിത്യം നമോ നമ :

Related Posts