സ്പെഷ്യല്‍
ഉദ്ദിഷ്ടകാര്യസാധ്യത്തിന് ഗുരുവായൂരപ്പനെ ഇങ്ങനെ ഭജിക്കാം

മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയാണ് തന്റെ രോഗപീഡകള്‍ വകവയ്ക്കാതെ ഭഗവാനെ സ്തുതിച്ചുകൊണ്ടുള്ള നാരായണീയം എഴുതിയത്. മഹാവിഷ്ണുവിന്റെ മത്സ്യാവതാരം മുതല്‍ കേശാദിപാദ വര്‍ണ്ണയോടെ അവസാനിക്കുന്നതാണ് നാരായണീയം.

നാരായണീയ സ്‌തോത്രം ഭട്ടതിരിയെ സകല രോഗങ്ങളില്‍നിന്നും മുക്തിനല്‍കിയെന്നു വിശ്വസിക്കപ്പെടുന്നു. നാരായണീയ പാരായണം ഭക്തവത്സലനായ ഗൂരുവായൂരപ്പന്റെ പ്രീതിക്ക് കാരണമാകുന്നു. ആദ്യശ്ലോകം ‘സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം’ എന്നു തുടങ്ങി  ‘തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ, ഹന്ത! ഭാഗ്യം ജനാനാം’എന്ന വരിയോടെ അവസാനിക്കുന്നു. നാരായണീയത്തിന്റെ ഓരോ ദശകം പാരായണം ചെയ്യുമ്പോഴും വിത്യസ്ത ഫലങ്ങളാണ്. അവ ഏതെല്ലാമാണെന്നു നോക്കാം;

സവിശേഷ ഫലപ്രാപ്തി നല്‍കുന്ന നാരായണീയ ദശകങ്ങള്‍: ദശകം 12 (വരാഹാവതാരം) -നാരായണപ്രീതി., ഉന്നത സ്ഥാനലബ്ധി, ദശകം 13 (ഹിരണ്യാക്ഷ വധം)- സല്‍കീര്‍ത്തി, ധനലാഭം, ദീര്‍ഘായുസ്സ്., ദശകം 16 (നരനാരായണ ചരിതവും ദക്ഷ യാഗവും)- പാപമോചനം.

ദശകം 18 (പൃഥു ചക്രവര്‍ത്തി ചരിതം)-ഐശ്വര്യം, സന്താന സൗഭാഗ്യം, വിജയലബ്ധി., ദശകം 27 (പാലാഴി മഥനവും, കൂര്‍മ്മാവതാരവും), ദശകം 28  (ലക്ഷ്മീ സ്വയംവരവും അമൃതോല്‍പ്പത്തിയും)- ഉദ്ദിഷ്ട ഫലപ്രാപ്തി.

ദശകം 32 (മത്സ്യാവതാരം), ദശകം 51 (അഘാസുര വധവും വനഭോജനവും), ദശകം 52 (വത്സാപഹരണവും, ബ്രഹ്മ ഗര്‍വു ശമനവും)- ആഗ്രഹപൂര്‍ത്തീകരണം.

ദശകം 82 (ബാണയുദ്ധവും, നൃഗമോക്ഷവും)- സര്‍വ്വ വിജയ പ്രാപ്തി., ദശകം 87 (കുചേലവൃത്തം)- ഐശ്വര്യം, കര്‍മ്മബന്ധ നിര്‍മ്മുക്തി.,ദശകം 88 (സന്താനഗോപാലം)- ദുഃഖ നിവാരണം, മുക്തി പ്രാപ്തി., ദശകം 100 (ഭഗവാന്റെ കേശാദിപാദ വര്‍ണ്ണനം)- ദീര്‍ഘായുസ്സ്, ആരോഗ്യം, സന്തുഷ്ടി.

Related Posts