മന്ത്രങ്ങള്‍
സന്ധ്യയ്ക്ക് നരസിംഹമൂര്‍ത്തി മന്ത്രം ചൊല്ലിയാല്‍

മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. സിംഹത്തിന്റെ മുഖവും മനുഷ്യന്റെ ഉടലുമാണ് ഈ അവതാരത്തിനുള്ളത്. അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാന്‍ നരസിംഹമൂര്‍ത്തിയായി അവതരിച്ചത്.

ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രമൂര്‍ത്തിയാണെങ്കിലും ഭക്തരില്‍ ക്ഷിപ്രപ്രസാദിയാണ് നരസിംഹമൂര്‍ത്തി. അകാരണഭയമകറ്റാനും ദുരിതമോചനത്തിനും നരസിംഹമൂര്‍ത്തി മന്ത്രം പതിവായി മൂന്ന് തവണയെങ്കിലും ചൊല്ലുന്നത് നല്ലതാണ്.

നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാല്‍ ആ സമയത്ത് മന്ത്രം ചൊല്ലുന്നത് ഉത്തമമാണ്. മന്ത്രജപത്തോടൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്നതും വളരയേറെ ഫലപ്രദമാണെന്നാണ് വിശ്വാസം.

നരസിംഹമൂര്‍ത്തി മന്ത്രം

ഉഗ്രവീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം.

Related Posts