സ്പെഷ്യല്‍
ഈ ചൊവ്വാഴ്ച കാളി ഭഗവതിയെ ഇങ്ങനെ ഭജിച്ചാല്‍

മകരമാസത്തിലെ ആദ്യം വരുന്ന ചൊവ്വാഴ്ച്ചയാണ് മകരച്ചൊവ്വയായി ആഘോഷിക്കുന്നത്. നവഗ്രഹങ്ങളില്‍ ഒന്നായ ചൊവ്വ ബലവാനാകുന്ന രാശിയാണ് മകരം. അതിനാല്‍ മകരമാസം ചൊവ്വയുടെ ഉച്ചക്ഷേത്രമെന്നാണ് അറിയപ്പെടുന്നത്. ചൊവ്വയുടെ അധിദേവതകള്‍ സുബ്രഹ്മണ്യസ്വാമിയും ഭദ്രകാളീയുമാണ്. യുഗ്മരാശി ഭദ്രകാളിയേയും ഓജ രാശി സുബ്രഹ്മണ്യനേയും ചൊവ്വയാല്‍ ചിന്തിക്കപ്പൊടുന്നു. ഈ ദിനത്തില്‍ ഭദ്രകാളീ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും മറ്റും നടത്താറുണ്ട്. അന്നേദിവസം ഭക്തിയോടെ ഭദ്രകാളീ ക്ഷേത്ര ദര്‍ശനവും കടുംപായസ വഴിപാടുസമര്‍പ്പണവും കുടുംബൈശ്വര്യത്തിനു കാരണമാകും എന്നാണു വിശ്വാസം.

ജാതക പ്രകാരം യുഗ്മരാശികളായ ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം ഇവയില്‍ ചൊവ്വ നില്ക്കുന്നവര്‍ , ചൊവ്വ ദശാ കാലമുള്ളവര്‍ , അവിട്ടം, ചിത്തിര , മകയിരം നക്ഷത്രക്കാര്‍ ഭദ്രകാളിയെ ഭജിക്കണം. ചൊവ്വ ലഗ്‌നം നാല് അഞ്ച് ഒന്‍പത് ഇവ കളിലുള്ളവര്‍ സൗമ്യമൂര്‍ത്തിയായ ഭദ്രകാളിയെ ഭജിക്കുന്നതുത്തമം. രണ്ട്, ഏഴ്, പത്ത് പതിനൊന്ന് ഇവകളില്‍ ചൊവ്വ നില്ക്കുന്നവര്‍ സുമുഖി കാളി അല്ലെങ്കില്‍ അഞ്ജലചല നിഭാ എന്ന ധ്യാനത്തിലുള്ള ഭഗവതിയെ ഭജിക്കുന്നതു നന്നായിരിക്കും. മൂന്ന്, ആറ്, എട്ട് ഇവയിലുള്ളവര്‍ കൊടുങ്കാളി ,കരിങ്കാളി ഇത്യാദികളേയും തമോഗുണാധിക്യമുള്ള പ്രതിഷ്ഠാ മൂര്‍ത്തികളേയും ഭജിക്കുന്നതുത്തമം.

ഭദ്രകാളീക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജയോടെ മകരമാസത്തിലെ മുപ്പെട്ടുചൊവ്വ ആചരിയ്ക്കും. ചിലക്ഷേത്രങ്ങളില്‍ ഇന്നേദിവസമായിരിയ്ക്കും താലപ്പൊലി ആഘോഷം. ദേവിയുടെ കളം വരച്ച് പൂജനടത്തുകയും, ക്ഷേത്രം തന്ത്രി വന്ന് നവകം മുതലായവ ഭഗവതിയ്ക്ക് ആടിചൈതന്യത്തെ ശക്തിപ്പെടുത്തുകയുംചെയ്യുന്നു. പൊങ്കാല ഉത്സവമായും ചിലയിടത്ത് നടത്തിവരുന്നുണ്ട്.

Related Posts