മന്ത്രങ്ങള്‍
മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലിയാല്‍

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുന്നത് ഉത്തമമാണ്. കുളിച്ച് ശുദ്ധവൃത്തിയോടുകൂടിവേണം ഈ സ്‌തോത്രം ജപിക്കാന്‍.

സ്‌തോത്രം

ധനലക്ഷ്മി നമസ്‌തേസ്തു മഹാമായേ! ശ്രീ പീഠേ സുരപൂജിതേ ശംഖചക്രഗദാ ഹസ്‌തേ ! മഹാലക്ഷ്മി നമോസ്തുതേ !!

ധാന്യലക്ഷ്മി നമസ്‌തേ ഗരുഡാരൂഢേ ! കോലാസുരഭയങ്കരി ! സര്‍വ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

ധൈര്യലക്ഷ്മി സര്‍വജ്ഞേ സര്‍വവരദേ സര്‍വദുഷ്ട ഭയങ്കരീ സര്‍വദുഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

ശൗര്യലക്ഷ്മി സിദ്ധിബുദ്ധി പ്രദേ ദേവി ഭുക്തിബുദ്ധി പ്രദായിനി മന്ത്രമൂര്‍ത്തെ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

വിദ്യാലക്ഷ്മി ആദ്യന്ത രഹിതേ ദേവി ആദ്യശക്തി മഹേശ്വരി യോഗജേ യോഗ സംഭൂതെ മഹാലക്ഷ്മി നമോസ്തുതേ !!

കീര്‍ത്തിലക്ഷ്മി സ്ഥൂലസൂക്ഷ്മ മഹാരൗദ്രെ മഹാശക്തി മഹോദരേ മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

വിജയലക്ഷ്മി പത്മാസനസ്ഥിതേ ദേവി പരബ്രഹ്മ സ്വരൂപിണി പരമേശി ജഗന്മാത മഹാലക്ഷ്മി നമോസ്തുതേ !!

രാജലക്ഷ്മി ശ്വേതാംബരധരേ ദേവി നാനാലങ്കാര ഭൂഷിതേ ജഗല്‍സ്ഥിതേ ജഗന്മാതര്‍— മഹാലക്ഷ്മി നമോസ്തുതേ !!

Related Posts