സ്പെഷ്യല്‍
മഹാഗണപതി മന്ത്രം ദിവസവും ജപിച്ചാല്‍

ഒരു മനുഷ്യ ജന്മത്തില്‍ നമുക്കേറ്റവും അനിവാര്യമായ ഒന്നാണ് സത്സ്വഭാവം. ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ നമുക്ക് കാത്തുസൂക്ഷിക്കാന്‍ ഏറ്റവും പ്രയാസമേറിയ മൂല്യങ്ങളിലൊന്നായി അതുകൊണ്ടുതന്നെ നല്ല സ്വഭാവം മാറിക്കഴിഞ്ഞിരിക്കുന്നു.

ധാര്‍മിക ജീവിതത്തിന്റെ അടിസ്ഥാന ഗുണങ്ങളിലൊന്നായ സത്സ്വഭാവത്തെ ജീവിതത്തില്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള വഴികളിലൊന്നാണു മഹാഗണപതിയെ ആരാധിക്കുക എന്നത്. മഹാഗണപതി മന്ത്രജപമാണ് സത്സ്വഭാവം സിദ്ധിക്കുന്നതിനുള്ള അനുയോജ്യവഴിയെന്നു പുരാണങ്ങള്‍ പറയുന്നു.

സ്വഭാവ വൈകല്യങ്ങളുള്ള ജാതകന്റെ പേരും നക്ഷത്രവും കൊണ്ട്, സത്സ്വഭാവത്തിനെന്ന സങ്കല്‍പ്പത്തില്‍ മഹാഗണപതി മന്ത്രസഹിതം പുഷ്പാര്‍ച്ചനയോടെ നടത്തുന്ന ഗണപതിഹോമം അതീവ ഗുണപ്രദവം ഫലദായകവുമാണ്. മഹാഗണപതി മന്ത്രത്തിന്റെ സ്ഥിരമായുള്ള ജപം മറ്റുള്ളവരെ തന്നിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ശക്തി നല്‍കുമെന്നു വിശ്വസിക്കപ്പെടുന്നു. ആര്‍ക്കും ബഹുമാനിക്കാന്‍ തോന്നലുളവാക്കുന്ന വ്യക്തിത്വം ഈ മന്ത്രജപം നല്‍കും. ഉത്തമനായ ആചാര്യന്റെ ഉപദേശപ്രകാരം മാത്രമേ ഈ മന്ത്രം ജപിക്കാവൂ.

മന്ത്രം

ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൌം ഗം ഗണപതയേ
വര വരദ സര്‍വ്വജനം മേ വശമാനയ സ്വാഹാ

സര്‍വ്വ സിദ്ധികളും ലഭിക്കുന്നതിന് അത്യുത്തമമായ ഗണപതിമന്ത്രങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതാണ് മഹാഗണപതി മന്ത്രം. അതോടെപ്പം സാധാരണക്കാര്‍ക്ക് പോലും ജപം നടത്താവുന്ന ഫലപ്രാപ്തി നല്‍കുന്ന മന്ത്രവുമാണിത്. പ്രഭാതത്തില്‍ സ്നാനശേഷം 108 തവണ മന്ത്രജപം എന്നതാണ് സാധാരണവിധി. ഗണപതി ക്ഷേത്ര ദര്‍ശനം, യഥാവിധി ദേവതാ വഴിപാടുകള്‍ എന്നിവയും മന്ത്രജപത്തിനൊപ്പം നടത്താവുന്നതാണ്.

Related Posts