സ്പെഷ്യല്‍
ദേവിയെ ഇങ്ങനെ ഭജിച്ചാല്‍; സാമ്പത്തിക തടസം നീക്കും വെള്ളിയാഴ്ച!

മലയാളമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച മുപ്പെട്ടുവെള്ളിയെന്നാണ് അറിയപ്പെടുന്നത്. കന്നി
മാസത്തെ ആദ്യത്തെ വെള്ളിയാഴ്ച ഇന്നാണ്.

ലക്ഷ്മീദേവിക്ക് പ്രാധാന്യമുള്ള ദിവസമാണിത്. ഈ ദിവസം ലക്ഷ്മിദേവിയേയും ഗണേശ ഭഗവാനെയും ഭജിക്കുകവഴി സാമ്പത്തിക ദുരിതങ്ങള്‍ ഒഴിയുമെന്നാണ് വിശ്വാസം.

രാവിലെയും വൈകുന്നേരവും ദേവീക്ഷേത്രദര്‍ശനം നടത്തുന്നതും ലളിതാസഹസ്രനാമം, മഹാലക്ഷ്മീ അഷ്ടകം എന്നിവ ജപിക്കുന്നതും ഉത്തമമാണ്. ഗണേശ ഭഗവാനെ പ്രാര്‍ഥിച്ചുകൊണ്ടു ഗണേശ അഷ്ടോത്തരം ജപിക്കുന്നത് ഗുണകരമാണ്. സാമ്പത്തിക ദുരിതങ്ങളില്‍ നിന്നു മോചനം നേടാന്‍ ഋണമോചക ഗണപതിയെ പ്രാര്‍ഥിക്കാവുന്നതാണ്.

ദേവിക്ക് വെളുത്ത പൂക്കള്‍ സമര്‍പ്പിക്കുന്നതും പുഷ്പാഞ്ജലി, പാല്‍പ്പായസം എന്നിവ വഴിപാടായി ഈദിവസം സമര്‍പ്പിക്കുന്നതും ഉത്തമമാണ്. വെള്ളി ആഭരണങ്ങള്‍, വെളുത്ത വസ്ത്രങ്ങള്‍ എന്നിവ ധരിക്കുന്നതും നല്ലതാണ്. രാഹുദോഷ പരിഹാരാര്‍ഥം ദേവീക്ഷേത്രത്തില്‍ നാരങ്ങാവിളക്ക് സമര്‍പ്പിക്കുന്നത് ഉത്തമമാണ്.

ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീര്‍ത്തിലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി എന്നീ എട്ടു ലക്ഷ്മിമാര്‍ക്കും തുല്യപ്രാധാന്യത്തോടെ മഹാലക്ഷ്മ്യഷ്ടകം ജപിച്ചാല്‍ സാമ്പത്തിക ദുരിതങ്ങളില്‍നിന്നും കരകയറുമെന്നാണ് വിശ്വാസം.
ധനലക്ഷ്മിയാല്‍ ഐശ്വര്യവും ധാന്യലക്ഷ്മിയാല്‍ ദാരിദ്ര്യമോചനവും ധൈര്യലക്ഷ്മിയാല്‍ അംഗീകാരവും ശൗര്യലക്ഷ്മിയാല്‍ ആത്മവിശ്വാസവും വിദ്യാലക്ഷ്മിയാല്‍ അറിവും കീര്‍ത്തിലക്ഷ്മിയാല്‍ സമൃദ്ധിയും വിജയലക്ഷ്മിയാല്‍ ലക്ഷ്യപ്രാപ്തിയും രാജലക്ഷ്മിയാല്‍ സ്ഥാനമാനവും ലഭിക്കുമെന്നാണ് വിശ്വാസം.

മഹാലക്ഷ്മ്യഷ്ടകം

‘നമസ്‌തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!
ശംഖചക്രഗദാഹസ്‌തേ മഹാലക്ഷ്മി നമോസ്തുതേ!’

‘നമസ്‌തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി
സര്‍വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ!’

‘സര്‍വജ്ഞേ സര്‍വവരദേ, സര്‍വദുഷ്ടഭയങ്കരീ
സര്‍വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ’

‘സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി
മന്ത്രമൂര്‍ത്തേ സദാ ദേവീ മഹാലക്ഷ്മീ നമോസ്തു തേ’

‘ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ
യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ’

‘സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ’

‘പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ’

‘ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാതര്‍ മഹാലക്ഷ്മീ നമോസ്തുതേ’

Related Posts