മന്ത്രങ്ങള്‍
ദോഷങ്ങളും ദുരിതങ്ങളും അകലാന്‍

വ്യാഴദശാകാലം ജാതകനെ സംബന്ധിച്ച് ദുരിതകാലമെന്നാണ് ആചാര്യഅഭിപ്രായം. സര്‍വ്വത്രദുരിതമെന്നും ആചാര്യന്മാര്‍ ചൂണ്ടിക്കാട്ടുന്നു.
അനിഷ്ട സ്ഥാനത്തു നില്ക്കുന്ന വ്യാഴം ആരോഗ്യഹാനി, ധനനഷ്ടം, ദൂരയാത്ര, അപവാദഭയം, സന്താന ദുരിതങ്ങള്‍ എന്നിവമൂലം ജാതകനെ അലട്ടുമെന്നും വിശ്വാസം. വ്യാഴദശാകാലത്ത് പരിഹാരമാര്‍ഗങ്ങള്‍ നിശ്ചയമായും ചെയ്യണമെന്നും ആചാര്യനിര്‍ദേശം.

ഈ കാലത്ത് ജാതകന്‍ ആത്മവിശ്വാസം കൈവിടാതെയുള്ള ജീവിതരീതിയാണ് പുലര്‍ത്തേണ്ടതെന്നും ആചാര്യന്‍മാര്‍ പറയുന്നു. തികഞ്ഞ ഈശ്വരചിന്തയുണ്ടാകണം. ഇത് ദോഷങ്ങളെയും ദുരിതങ്ങളെയും അകറ്റിനിറുത്താന്‍ ഉത്തമമെന്നും വിശ്വാസം.

മഹാവിഷ്ണുക്ഷേത്രങ്ങളില്‍ വ്യാഴാഴ്ച വ്രതാനുഷ്ഠാനത്തോടെ ദര്‍ശനം നടത്തുന്നതും ഉത്തമം. വിഷ്ണുസഹസ്രനാമം പതിവായി ജപിക്കുന്നതും ഉത്തമഫലം നല്‍കും. അശ്വതി, മകം, മൂലം, കാര്‍ത്തിക, ഉത്രാടം, മകയിരം, ചിത്തിര, അവിട്ടം, പുണര്‍തം, വിശാഖം, പൂരുട്ടാതി നക്ഷത്രക്കാര്‍ വ്യാഴ പ്രീതി കര്‍മ്മം ദശാകാലഭേദമന്യേ ചെയ്യുന്നതും ഗുണഫലങ്ങള്‍ നല്‍കും.പത്മനാഭസ്വാമി ക്ഷേത്രം, തിരുവട്ടാര്‍ ആദികേശവന്‍, ശ്രീവല്ലഭ ക്ഷേത്രം,തിരുവല്ല, മലയിന്‍കീഴ്, അനന്തായൂര്‍ എന്നീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും നല്ലതാണ്.

രക്ഷാമന്ത്രം: ബ്രഹസ്പതിയന്ത്രം

ധ്യാനമന്ത്രം: ഓം നമോനാരായണായഃ

സന്ധ്യാനാമം: വിഷ്ണുസഹസ്രനാമം

വ്യാഴസ്തുതി: ദേവാനാം ച ഋഷിനാംച
ഗുരും കാഞ്ചന സന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബ്രഹസ്പതിം.

Related Posts