മന്ത്രങ്ങള്‍
ഏപ്രിൽ 6 ഹനുമദ്‌ ജയന്തി; ഗ്രഹദോഷങ്ങൾ മാറാൻ ഈ മന്ത്രങ്ങള്‍ ജപിച്ചു പ്രാര്‍ഥിച്ചോളൂ

ശനിദശാകാലം, ഏഴരശനി, കണ്ടകശനി, അഷ്ടമശനി, കുജദോഷം എന്നിവ നിങ്ങളെ അലട്ടുന്നുണ്ടോ?. എങ്കില്‍ ഹനുമാനെ ഭജിക്കുന്നത് ഉത്തമമെന്നാണ് ആചാര്യാന്മാര്‍ പറയുന്നത്. ശനി, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ മൂലമുണ്ടാകുന്ന ദോഷങ്ങള്‍ക്ക് പരിഹാരമെന്നും വിശ്വാസം.  ശനിയാഴ്ചകള്‍, ജന്മനക്ഷത്രം എന്നിവയില്‍ ബാഹ്യാഭ്യന്തരശുചിത്വം പാലിച്ചുകൊണ്ട് ഹനുമാനെ ഭജിക്കുന്നതും ഹനുമദ്‌ക്ഷേത്രദര്‍ശനം നടത്തുന്നതും ഉത്തമമെന്നും പറയപ്പെടുന്നു.

പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രക്കാരും മേടം, വൃശ്ചികം, മകരം കുംഭം രാശികളില്‍ ജനിച്ചവരും പതിവായി ഹനുമാനെ ഭജിക്കുന്നതും ഉത്തമമാണ്. ഫലദാനവിഷയത്തില്‍ ശാസ്താവ്, ഗണപതി, സുബ്രഹ്മണ്യന്‍, ഹനുമാന്‍ തുടങ്ങിയദേവതകള്‍ ഒരുപടി മുന്നിലാണെന്നുമാണ് ഭക്തജനവിശ്വാസം.

ഹനുമാന്റെ ധ്യാനം

  1. ബാലാര്‍ക്കായുതതേജസം ത്രിഭുവന
    പ്രക്ഷോഭകം സുന്ദരം
    സുഗ്രീവാദി സമസ്തവാനരഗണൈ:
    സംസേവ്യപാദാംബുജം
    നാദേനൈവ സമസ്തരാക്ഷസഗണാന്‍
    സന്ത്രാസയന്തം പ്രഭും
    ശ്രീമദ്രാംപദാംബുജസ്മൃതിരതം
    ധ്യായാമി വാതാത്മജം
  2. ആഞ്ജനേയമതിപാടലാനനം കാഞ്ചനാദ്രി കമനീയവിഗ്രഹം
    പാരിജാതതരുമൂലവാസിനം ധാരയാമി പവമാനനന്ദനം

മൂലമന്ത്രം

  1. ഓം നമോ ഭഗവതേ ആഞ്ജനേയായ മഹാബലായ സ്വാഹാ
  2. ഹം ഹനുമതേ നമ:

പ്രാര്‍ത്ഥനാമന്ത്രങ്ങള്‍

  1. മനോജവം മാരുതതുല്യവേഗം
    ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
    വാതാത്മജം വാനരയൂഥമുഖ്യം
    ശ്രീരാമദുതം ശിരസാ നമാമി
  2. ഉല്ലംഘ്യസിന്ധോ സലിലം സലീലം
    യ:ശോകവഹ്നിം ജനകാത്മജായാ:
    ആദായ തേ നൈവ ദദാഹ ലങ്കാം
    നമാമി തം പ്രാഞ്ജലിരാഞ്ജനേയം

ഹനുമാന്റെ ദ്വാദശനാമങ്ങള്‍

  1. ഹനുമാന്‍ അഞ്ജനാസൂനുര്‍ വായുപുത്രോ മഹാബല:
    രാമേഷ്ട: ഫല്‍ഗുനസഖ: പിംഗാക്ഷോ അമിതവിക്രമ:
    ഉദധിക്രമണശ്ചൈവ സീതാശോകവിനാശന:
    ലക്ഷ്മണപ്രാണദാതാ ച ദശഗ്രീവസ്യ ദര്‍പഹാ

ഹനുമാന്റെ ദ്വാദശനാമങ്ങള്‍ നിത്യവും ഭജിച്ചാല്‍ സര്‍വ്വകാര്യവിജയം ഫലമെന്നാണ് വിശ്വാസം. ശങ്കരാചര്യവിരചിതമായ ശ്രീഹനുമത്പഞ്ചരത്‌നം, ഹനുമത്ഭുജംഗപ്രയാത സ്‌തോത്രം എന്നിവയും നിത്യപാരായണം ചെയ്താല്‍ ഉത്തമം.

hanuman prayer
importance of hanuman prayer
Lord Hanuman
Related Posts