
ഇങ്ങനെ ഭജിച്ചാല്‍ ഗണപതിപ്രീതിയുറപ്പ്!
ഗണപതി പ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റവും ശ്രേയസ്‌കരമാണ് ചതുര്‍ത്ഥി വ്രതം. ചതുര്‍ത്ഥി വ്രതം തന്നെ പലതരത്തിലുണ്ട്.
ചതുര്‍ത്ഥി : ശുക്ലപക്ഷത്തിലെ ചതുര്‍ത്ഥിയിലാണ് ഗണപതി പ്രീതിക്കായി ചതുര്‍ത്ഥി വ്രതം അനുഷ്ഠിക്കുന്നത്. ശുക്ലപക്ഷ ചതുര്‍ത്ഥി ദിനത്തിനാലാണ് ഗണപതി ഭഗവാന്റെ അവതാരമെന്നതിനാലാണ് ഈ ദിനം ചതുര്‍ത്ഥി വ്രതമായി ആചരിക്കുന്നത്. ഇത് വിഘ്‌നനാശകമാണ്. ഉദ്ദിഷ്ടവരസിദ്ധി നേടാന്‍ ഈ വ്രതം നമ്മെ സഹായിക്കുന്നതാണ്.
സങ്കടഹര ചതുര്‍ത്ഥി: ഈ വ്രതത്തിന് സങ്കടചതുര്‍ത്ഥി വ്രതം എന്നും പേരുണ്ട്. ഈ വ്രതം സങ്കടങ്ങള്‍ക്കു പരിഹാരമുണ്ടാക്കുമെന്നാണു വിശ്വാസം. പൗര്‍ണമിക്കുശേഷം കറുത്തപക്ഷത്തില്‍ വരുന്ന ചതുര്‍ത്ഥിയില്‍ ആണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. സങ്കടചതുര്‍ത്ഥിനാളില്‍ അവല്‍, മലര്‍, അപ്പം, കൊഴുക്കട്ട എന്നിവ നിവേദ്യമായി സമര്‍പ്പിക്കാം. ഗണപതിക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്. ഭഗവാനു കറുകമാല ചാര്‍ത്തിക്കുന്നത് അത്യുത്തമം.
മഹാസങ്കട ചതുര്‍ത്ഥി: ചിങ്ങമാസത്തിലെ ചതുര്‍ത്ഥി നാളിലാണ് ഗണപതി താണ്ഡവമാടിയത്. അന്നേദിവസം നടത്തുന്ന ചതുര്‍ത്ഥി വ്രതത്തിനെ മഹാസങ്കട ചതുര്‍ത്ഥിയെന്ന് പറയുന്നു. ഓരോ കൃഷ്ണപക്ഷ ചതുര്‍ത്ഥിയിലും ഗണപതി ധ്യാനം നടത്തി വ്രതം അനുഷ്ഠിച്ചാല്‍ മഹാസങ്കടങ്ങള്‍ വരെ വഴിമാറിപോകും. അതിനാണ് ഈ വ്രതത്തിന് മഹാസങ്കട ചതുര്‍ത്ഥി വ്രതമെന്ന് പറയുന്നത്.
വിനായക ചതുര്‍ത്ഥിവ്രതം ഗണേശപ്രീതിക്ക് ഉത്തമമായ മാര്‍ഗ്ഗമാണ്. ഇഷ്ടഭര്‍തൃലബ്ദിക്കും ദാമ്പത്യ ദുരിതമോചനത്തിനും ചതുര്‍ത്ഥിവ്രതം ശ്രേഷ്ഠമാണ്. മേടം, ധനു, ചിങ്ങം എന്നീ മാസങ്ങളിലെ പൂര്‍വ്വ പക്ഷങ്ങളിലെ ചതുര്‍ത്ഥിയെ വിനായകചതുര്‍ത്ഥിയായാണ് കണക്കാക്കുന്നത്. ഗണപതിയെ എല്ലാ ശുഭകാര്യങ്ങള്‍ക്കും മുമ്പ് സ്മരിക്കേണ്ടതുണ്ട്. വിനായക ചതുര്‍ത്ഥിയില്‍ വ്രതമെടുക്കുന്നത് കേതു ദോഷങ്ങള്‍ക്ക് പരിഹാരമാണ്.
മഹാഗണപതി ക്ഷേത്രങ്ങളില്‍ ഈ ദിവസം ഗണപതി പൂജ, ഗണപതി ഹോമം തുടങ്ങിയവ പ്രധാനമാണ്. ഗണപതിയുടെ 12 നാമങ്ങളുള്ള സങ്കടനാശനഗണേശസ്‌തോത്രം എല്ലാദിവസവും ജപിക്കുന്നത് വിഘ്‌നങ്ങള്‍ മാറാന്‍ നല്ലതാണ്.കാര്‍മ്മമേഖലയുടെ അധിപനായ ഗണപതിയെ എല്ലാ ശുഭകാര്യങ്ങള്‍ക്കും മുമ്പ് സ്മരിക്കേണ്ടതുണ്ട്.
വിനായക ചതുര്‍ത്ഥിയില്‍ വ്രതമെടുക്കുന്നത് കേതു ദോഷങ്ങള്‍ക്ക് പരിഹാരമാണ്.ഒരോ സങ്കല്‍പത്തിലുള്ള ഗണപതിരൂപങ്ങളാണ് ഓരോ ക്ഷേത്രങ്ങളിലും ഉള്ളത്. ഒരോ വിഗ്രഹദര്‍ശനത്തിനും പ്രത്യേക ഫലങ്ങളാണ് പറഞ്ഞിട്ടുള്ളത്. ബാലഗണപതിയെ ദര്‍ശിക്കുന്നത് അഭീഷ്ടസിദ്ധിക്കാണ്. വീരഗണപതി ശത്രുനാശം വരുത്തും.
കച്ചവടത്തിലെ വിജയത്തിന് ഉച്ഛിഷ്ടഗണപതി ദര്‍ശനം ഗുണം ചെയ്യും.ഐശ്വര്യവും സമ്പത്തും പ്രധാനം ചെയ്യുന്നതാണ് ലക്ഷ്മിഗണപതി ദര്‍ശനം. സര്‍വ്വാഭീഷ്ടസിദ്ധിയാണ് മഹാഗണപതി ദര്‍ശനഫലം. നല്ല സന്താനങ്ങളെ ലഭിക്കാന്‍ ഹരിദ്രാഗണപതിയെ ദര്‍ശിക്കണമെന്ന് പുരാണങ്ങളില്‍ പറയുന്നു.
ദു:ഖമോചനത്തിനു സങ്കടഹരഗണപതി ദര്‍ശനം നല്ലതാണ്. കടം മാറുന്നതിന് ഋണമോചനഗണപതി, ആഗ്രഹസാഫല്യത്തിന് സിദ്ധിഗണപതി, ഐശ്വര്യത്തിന് ക്ഷിപ്രഗണപതി, വിഘ്‌ന നിവാരണത്തിന് വിഘ്‌ന ഗണപതി, ലക്ഷ്യപ്രാപ്തിക്ക് വിജയഗണപതി ദര്‍ശനങ്ങള്‍ ഫലം ചെയ്യും