മന്ത്രങ്ങള്‍
ധന്വന്തരി സ്തോത്രം ദിവസവും ജപിച്ചാല്‍

പാലാഴിമഥനസമയത്ത് കൈയ്യില്‍ അമൃതകുംഭവുമായി ഉയര്‍ന്നുവന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് ഭഗവാന്‍ ധന്വന്തരിയെന്നാണ് വിശ്വാസം. വേദങ്ങളും പുരാണങ്ങളും അയുര്‍വേദത്തിന്റെ ദേവനായി വര്‍ണ്ണിക്കുന്നു. ചതുര്‍ബാഹു രൂപത്തിലാണ് പൂജിക്കുന്നത്. ചതുര്‍ബാഹു രൂപത്തിലാണ് ഭഗവാനെ പൂജിക്കുന്നത്.

ഭഗവാന്റെ നാല് കൈകളിലോരോന്നിലും ശംഖ്, ചക്രം, അട്ട, അമൃതകുംഭം എന്നിവയാണുള്ളത്. ആയുര്‍വേദചികിത്സ ആരംഭിക്കുന്നതിനു മുന്‍പ് ധന്വന്തരിയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്ന അനുഷ്ഠാനം  നിലവിലുണ്ട്.

പ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്‌തോപദേശം എന്നിവയെ അടിസ്ഥാനമാക്കി ആയുര്‍വേദത്തെ ഒരു ശാസ്ത്രമായി രൂപപ്പെടുത്തിയതും ആയുര്‍വേദത്തെ എട്ടുഭാഗങ്ങളായി (അഷ്ടാംഗങ്ങള്‍) വിഭജിച്ചതും ഭഗവാന്‍ ധന്വന്തരിയണെന്നു വിശ്വസിക്കപ്പെടുന്നു. ആയുര്‍വേദചികിത്സ ആരംഭിക്കുന്നതിനു മുന്‍പ് ധന്വന്തരിയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്ന അനുഷ്ഠാനം നിലവിലുണ്ട്.

ഭഗവാന്‍ ധന്വന്തരിയുടെ ഗായത്രി മന്ത്രവും ഒരു സ്‌തോത്രവും ചുവടെ ചേര്‍ക്കുന്നു. ഈ സ്‌തോത്രം കൊണ്ട് ഭഗവാന്‍ ധന്വന്തരിയെ നിത്യം പ്രാര്‍ഥിക്കുന്നതു രോഗശാന്തിക്ക് നല്ലതാണ്

ഗായത്രി മന്ത്രം

ഓം വാസുദേവായ വിദ്മഹേ
വൈദ്യരാജായ ധീമഹി
തന്നോ ധന്വന്തരി പ്രചോദയാതു

ശ്രീ ധന്വന്തരി സ്‌തോത്രം

ഓം ശംഖം ചക്രം ജലൌകം
ദധദമൃതഘടം ചാരുദോര്ഭി ശ്ചതുര്ഭി
സൂക്ഷ്മസ്വച്ച്ചാതി ഹൃദ്യാംശുക
പരിവില സന്മൌലിമംഭോജനേത്രം.
കാലാംഭോദോജ്ജ്വലാംഗം കടിതട
വിലസച്ചാരു പീതാംബരാഡ്യം
വന്ദേ ധന്വന്തരിം തം നിഖില
ഗദവന പ്രൌഡദാവാഗ്‌നിലീലം.

ധന്വന്തരിമന്ത്രജപം രോഗശാന്തിക്ക് അത്യുത്തമമാണ്. അതുപോലെ  നിത്യവും രാവിലെയും വൈകുന്നേരവും 21 പ്രാവശ്യത്തില്‍ കുറയാതെ ധന്വന്തരി സ്‌തോത്രം ഭക്തിപൂര്‍വം ജപിച്ചാല്‍ സര്‍വ്വരോഗങ്ങളും ശമിക്കുമെന്നാണ് വിശ്വാസം.

dhanvantari
importance of dhanvantari stotram
ധന്വന്തരി
രോഗശാന്തിക്ക്
Related Posts