സ്പെഷ്യല്‍
ഭാഗ്യം തരും ദീപാവലി- സൂര്യരാശി അനുസരിച്ച് ചെയ്യേണ്ടത്

ദീപാവലിയാഘോഷങ്ങള്‍ അടുത്തു കഴിഞ്ഞു. ദീപാവലി എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഓര്‍മ്മ വരുന്നത് നിരവധികാര്യങ്ങളാണ്. പുതിയ വസ്തുക്കള്‍ വാങ്ങുവാനുള്ള ഷോപ്പിംഗ്, മധുരപലഹാരങ്ങള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വിതരണം ചെയ്യുകയും, ലഭിക്കുകയും ചെയ്യുന്നതെല്ലാം ദീപാവലിയോടനുബന്ധിച്ചുള്ള കാര്യങ്ങളാണ്. ചിലര്‍ വീട് മോടി പിടിപ്പിക്കുകയും മറ്റും ഈ ആഘോഷത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്. ഈ ദീപാവലി സീസണില്‍ നിങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷവും സമാധാനവും എത്തുവാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാം. നിങ്ങളുടെ ജീവിതത്തില്‍ എന്താണ് നടക്കുവാന്‍ പോകുന്നതെന്ന് സോഡിയാക് സൈനുകളിലൂടെ നമുക്ക് കണ്ടെത്താം.

1.ഏരീസ്

ഒരു വെള്ളത്തുണിയില്‍ ചന്ദനമോ, കുങ്കുമമോ പുരട്ടി പൊതിഞ്ഞ് ദീപാവലി ദിനത്തില്‍ ലോക്കറില്‍ സൂക്ഷിക്കുക. ഇത് നിങ്ങള്‍ക്ക് ഭാഗ്യവും സമൃദ്ധിയും കൊണ്ട് വരുമെന്നാണ് വിശ്വാസം.

2. ടോറസ്

പശുവിന്‍ നെയ് ഒഴിച്ച് രണ്ട് വിളക്കുകള്‍ ചേര്‍ത്ത് വെച്ച് ദീപാവലി ദിനത്തില്‍ കത്തിക്കുക. അവയെ മറ്റുള്ളവയില്‍ നിന്നും വേര്‍തിരിച്ച് വെക്കുക. അവ കൊളുത്തുന്നതിന് മുന്‍പ് എന്തെങ്കിലും ഒരു ആഗ്രഹം മനസ്സില്‍ വിചാരിക്കുക.

3. ജെനിനി

ദീപാവലി ദിനം ലക്ഷ്മി ദേവിയുടെ പ്രാര്‍ത്ഥനകള്‍ ഉരുവിടുക. ഒരു തേങ്ങയില്‍ കയര്‍ കൊണ്ട് കെട്ടിയ ശേഷം മനസ്സില്‍ ഒരു ആഗ്രഹം വിചാരിക്കുക. അതിന് ശേഷം തേങ്ങയെ ഒരു ചുവന്ന തുണിയില്‍ പൊതിഞ്ഞ് വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിക്കുക. നിങ്ങളുടെ ആഗ്രഹം ഫലപ്രാപ്തിയിലെത്തുമ്പോള്‍ തേങ്ങ അടുത്തുള്ള ലക്ഷ്മീദേവി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുക.

4. ലിയോ

ദീപാവലി ദിനത്തില്‍ നെയ്യൊഴിച്ച് ദിയ കത്തിച്ച ശേഷം വീടിന്റെ പൂമുഖത്ത് വെയ്ക്കുക. സൂര്യോദയം വരെ ദിയ കത്തി ഇരിക്കുവാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ സമൃദ്ധിയും സമ്പത്തും കൊണ്ട് വരുമെന്നാണ് വിശ്വാസം.

5. വിര്‍ഗോ

പണം ലാഭിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ ആപ്പിള്‍ ഒരു ചുവന്ന തുണിയില്‍ പൊതിഞ്ഞ് ദീപാവലി ദിനത്തില്‍ ലോക്കറില്‍ സൂക്ഷിക്കുക.

6. ലിബ്ര

സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ താമരയുടെ സീഡ് കൊണ്ട് നിര്‍മ്മിച്ച മാല ദീപാവലി ദിനത്തില്‍ ലക്ഷ്മി ദേവിക്ക് സമര്‍പ്പിക്കുക. പിന്നീട് ഇത് ചുവന്ന തുണിയില്‍ പൊതിഞ്ഞ്, നിങ്ങള്‍ പണം സൂക്ഷിക്കുന്നതെവിടെയോ അവിടെ  സൂക്ഷിക്കുക.

7. സ്‌കോര്‍പ്പിയോ

ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയില്‍ നിങ്ങള്‍ അസംതൃപ്തരാണെങ്കില്‍ രണ്ട് വാഴ ക്ഷേത്രത്തിനടുത്ത് നട്ട് നോക്കി വളര്‍ത്തുക. ഇത് ഫലം തൃരുമ്പോള്‍ ക്ഷേത്ര നടയില്‍ സമര്‍പ്പിക്കുക.

8. കാന്‍സര്‍

ത്രികോണാകൃതിയിലുള്ള മഞ്ഞപ്പട്ട് പതാക വിഷ്ണു ക്ഷേത്രത്തില്‍ സമര്‍പ്പിക്കുക. ദീപാവലി ദിനത്തില്‍ സമര്‍പ്പിക്കുന്ന ഈ പതാക ഒരു വര്‍ഷം മുഴുവനും അവിടെ സൂക്ഷിക്കുക.

9. സഗിറ്റേറിയസ്

വെറ്റിലയില്‍ സിന്ദൂരം കൊണ്ട് മന്ത്രം എഴുതി, സൂക്ഷിക്കുക. ദീപാവലിക്ക് ശേഷം ഈ ഇല പശുവിനോ മറ്റ് മൃഗങ്ങള്‍ക്കോ ഭക്ഷിക്കാന്‍ നല്‍കുക.

10. കാപ്രികോണ്‍

ഒരു തേങ്ങ ചുവന്ന തുണിയില്‍ പൊതിഞ്ഞ് ലോക്കറില്‍ സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് ധാരാളം പണം നേടാന്‍ സാധിക്കും.

11. ആക്വറിയസ്

ദീപാവലി ദിനത്തില്‍ തേങ്ങയുടെ ചിരട്ടയില്‍ നെയ്യൊഴിച്ച് കത്തിക്കുക. ഇത് ധാരാളം പണം നേടാന്‍ നിങ്ങളെ സഹായിക്കും.

12. പിസിസ്

ലക്ഷ്മി ക്ഷേത്രത്തില്‍ ദീപാവലി ദിനത്തില്‍ അഗര്‍ബത്തി കത്തിക്കുക. അടുത്തവര്‍ഷം ദീപാവലി വരെ ഇത് തുടര്‍ന്നാല്‍ സമ്പത്തും ഐശ്വര്യവും നമ്മെ തേടി എത്തുമെന്നാണ് വിശ്വാസം.

Related Posts