സ്പെഷ്യല്‍
പാര്‍വതി ദേവിയെ ഈ രൂപത്തില്‍ ഭജിച്ചാല്‍

ആഹാരത്തിന്റെ ദേവതയായ അന്നപൂര്‍ണ്ണേശ്വരിയെപ്പറ്റി കേട്ടിട്ടില്ലേ? പാര്‍വ്വതീ ദേവിയുടെ മറ്റൊരു രൂപമാണ് അന്നപൂര്‍ണ്ണേശ്വരി. അന്നപൂര്‍ണ്ണേശ്വരി ദേവീ ശ്ലോകം നിത്യവും അല്ലെങ്കില്‍ പൗര്‍ണ്ണമി നാളില്‍ ജപിച്ച് പ്രാര്‍ത്ഥിച്ചാല്‍ ദാരിദ്ര്യവും പട്ടിണിയും അകലുമെന്നാണു വിശ്വാസം.

അന്നപൂര്‍ണ്ണാം സദാപൂര്‍ണ്ണാം
പാര്‍വ്വതീര്‍ പര്‍വ്വ പൂജിതാം
മഹേശ്വരീരം ഋഷഭാരൂഢാം
വന്ദേ ത്വം പരേമശ്വരീം

അര്‍ത്ഥം: സമൃദ്ധമായി ആഹാരം നല്‍കുന്നവളേ, സുഖേഭാഗങ്ങളില്‍ വിരാജിക്കുന്നവളേ, പര്‍വ്വതരാജന്റെ മകളേ, പൗര്‍ണ്ണമിനാളില്‍ വണങ്ങുന്നവേള, മഹേശ്വരന്റെ പത്‌നിെയ, ഋഷഭവാഹനത്തില്‍ സഞ്ചരിക്കുന്നവളേ, ദേവാദിദേവന്മാര്‍ക്ക് നേതൃത്വമേകുന്നവേള, അമ്മേ അനുഗ്രഹിക്കണേ.

Related Posts