സ്പെഷ്യല്‍
കടബാധ്യത തീരാന്‍

പണം അപ്രതീക്ഷിതമായി ചെലവാകുകയും കടം വന്നുചേരുകയും ചെയ്യുമ്പോള്‍ പലപ്പോഴും നിരാശരായിപോകാറുണ്ട്. സാമ്പത്തിക സ്ഥിതി ഏതുനിലയിലായാലും കടംവന്നുചേരാന്‍ അധിക സമയമൊന്നുവേണ്ടതില്ല. ചിലപ്പോള്‍ ജീവിത പ്രാരാപ്തങ്ങള്‍മാറുമെന്ന് വിചാരിച്ചിരിക്കുമ്പോഴാകും കടം വന്നുചേരുന്നത്.

ജാതകവശാല്‍ രണ്ടാംഭാവത്തിന്റെയും പതിനൊന്നാംഭാവത്തിന്റെയും ദോഷഅപഹാരം, അനിഷ്ടസ്ഥാനം എന്നിവയാണ് കടം പെരുകാന്‍കാരണം. കുജന്‍ മുതലായ ഗ്രഹങ്ങളുടെ ദോഷശാന്തികര്‍മ്മങ്ങള്‍ ചെയ്യുകവഴി ഇതില്‍നിന്നും മോചനം നേടാന്‍കഴിയുമെന്നാണ് വിശ്വാസം. ഇതോടൊപ്പം പൊതുവായി ചില കര്‍മ്മങ്ങള്‍കൂടി ചെയ്യാം. ഗണപതിഭഗവാനെ ഋണമോചനഗണപതി ഭാവത്തില്‍ സങ്കല്‍പ്പിച്ചുകൊണ്ട് പൂജകള്‍ ചെയ്യുന്നതും തുടര്‍ന്ന് ഋണകാരകനായ കുജപ്രതീകര്‍മ്മങ്ങള്‍ ചെയ്യുന്നതും കടത്തില്‍നിന്നും മോചനം ലഭിക്കാന്‍ സഹായകരമാണെന്നാണ് വിശ്വാസം.

സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക, ദേവന് ചുവന്ന പട്ട് സമര്‍പ്പിക്കുക, ഷഷ്ഠിവ്രതം അനുഷ്ടിക്കുക തുടങ്ങിയവ ഇതിനു പരിഹാരമാണ്.

രാമായണം സുന്ദരകാണ്ഡത്തില്‍ ഒന്നുമുതല്‍ആറുവരെ സര്‍ഗങ്ങള്‍ 64 ദിവസം കൊണ്ട് 32 തവണ വായിക്കുന്നതും ഉത്തമമാണ്. സന്ധ്യാനാമം ജപിച്ച ശേഷം സൗന്ദര്യലഹരി 28-ാം ശ്ലോകം ചൊല്ലി ലളിതാംബികയെ പ്രാര്‍ഥിക്കുന്നതും ഋണമോചന യന്ത്രം വിധിപ്രകാരം ധരിക്കുന്നതും കടമോചനത്തിന് ഉത്തമമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

Related Posts