സ്പെഷ്യല്‍
ശിവഭഗവാന്റെ വിഗ്രഹം വീട്ടില്‍ വച്ചാല്‍

പരമശിവന്‍, പരമേശ്വരന്‍, മഹാദേവന്‍, മഹേശ്വരന്‍, സദാശിവന്‍, എന്നൊക്കെ കേള്‍ക്കുമ്പോള്‍ കഴുത്തില്‍ സര്‍പ്പ രാജാവായ വാസുകിയെയും, അരയില്‍ പുലിത്തോലുമായി, ദേഹം മുഴുവന്‍ രുദ്രാക്ഷവും ഭസ്മവും ധരിച്ച, ജടയും, തിങ്കള്‍ കലയും, ഗംഗയും ശിരസ്സില്‍ ചൂടിയ, ചന്ദ്രാര്‍ക്ക വൈശ്വാനരന്മാര്‍ മൂന്നു നയനങ്ങളായ, ഡമരുവും കൊമ്പും കുഴലും മാനും മഴുവും ത്രിശൂലവും കൈകളില്‍ ഏന്തി, നന്ദീ ഗൌരീ ഗണേശ സ്‌കന്ദ സമേതനായ കൈലാസ വാസിയായ ഒരു ഈശ്വര രൂപമാണ് എല്ലാവരുടെയും മനസ്സില്‍ തെളിയുക. ഈ രൂപത്തെ സദ്ബുദ്ധികള്‍ ആയ കോടാനുകോടി മനുഷ്യര്‍ ഈശ്വരന്‍ ആയി ആരാധിക്കുകയും ചെയ്യുന്നു.

പൂര്‍ണ മനസ്സോടെ ഒരാള്‍ ശിവലിംഗത്തില്‍ ഒരു ഗ്ലാസ് വെള്ളം അര്‍പ്പിച്ചാല്‍ പോലും പരമേശ്വരന്‍ പ്രസാദിക്കുമെന്നു പറയപ്പെടുന്നു. പരമേശ്വരന്റെ കടാക്ഷത്തിനായി ഏതൊര ഭക്തനും ചെയ്യാവുന്ന ഒന്നാണ് ശിവ പൂജ. നിങ്ങളുടെ വീട്ടില്‍ സമാധാനവും ഐശ്വര്യവും ഐക്യവും നിലനിര്‍ത്താന്‍ ശിവ പൂജ ചെയ്യുന്നത് ഉത്തമമാണ്.

വീട്ടില്‍ ഒരു പരമേശ്വര വിഗ്രഹം സ്ഥാപിക്കുന്നതിന് ചില നിയമങ്ങളുണ്ട്. വാസ്തു ശാസ്ത്രം അനുസരിച്ച്, വിഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യ സ്ഥാനം വീടിന്റെ വടക്കുകിഴക്കന്‍ മൂലയാണ്. ഇത് ഈശാന കോണ്‍ എന്നുമറിയപ്പെടുന്നു. പൂജാമുറി സജ്ജീകരിക്കുന്നതിനുള്ള മികച്ച സ്ഥലം കൂടിയാണിത്. ഒരു പീഠത്തിനു മുകളിലായി നിങ്ങള്‍ക്ക് ഒരു ശിവ വിഗ്രഹം സ്ഥാപിക്കാം. എന്നാല്‍ ഇതിനു സമീപം മറ്റു വസ്തുക്കളൊന്നും പാടില്ല.

ഗണപതിയില്‍ നിന്ന് വ്യത്യസ്തമായി ജോലി സ്ഥലത്ത് ഒരിക്കലും പരമേശ്വരന്റെ വിഗ്രഹം സ്ഥാപിക്കരുത്. കാരണം അദ്ദേഹത്തിന്റെ ഊര്‍ജ്ജം വളരെ ശക്തമാണ്.

 

വീഡിയോ മുഴുവന്‍ കാണാം

 

 

 

 

Related Posts