നക്ഷത്രവിചാരം
മെയ്മാസം നിങ്ങള്‍ക്കെങ്ങനെ?; സമ്പൂര്‍ണഫലം

സൂര്യരാശിയനുസരിച്ചുള്ള മെയ് മാസത്തെ ഫലം

ഏരീസ് (മാര്‍ച്ച് 20 – ഏപ്രില്‍ 19)

ഈ മാസം പൊതുവേ സാമ്പത്തിക പ്രതിസന്ധിക്കു യോഗം കാണുന്നു. കലാമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധ്യതയുണ്ട്. മാസാവസാനത്തില്‍ യാത്ര ചെയ്യാനും പുതിയ ആളുകളെ കണ്ടുമുട്ടാനും അവസരമുണ്ടാകും. സൗന്ദര്യം, ഐക്യം, സ്നേഹം എന്നിവയോട് പതിവിലധികം ആകര്‍ഷിക്കപ്പെടും.

ടോറസ് (ഏപ്രില്‍ 19 – മേയ് 21)

ജീവിതദിശയില്‍ മാറ്റങ്ങളുണ്ടാകും. പൊതുവേ സമയം അത്രനന്നല്ല. ജാഗ്രത പാലിക്കേണ്ട അവസ്ഥയാണുള്ളത്. മാസപ്പകുതിക്കുശേഷം ചെലവുകളില്‍ ശ്രദ്ധിക്കുക. പിന്തുണയും പ്രോത്സാഹനവും വര്‍ധിക്കും. ചിലരില്‍നിന്നു നേട്ടമുണ്ടാകും. ബിസിനസ് കാര്യങ്ങള്‍ പൊതുവേ അനുകൂലാവസ്ഥയിലാകാന്‍ യോഗം കാണുന്നു.

ജമിനി (മേയ് 22 – ജൂണ്‍ 21)

ബന്ധങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പങ്കാളിയുമായി ചില അസ്വാരസ്യങ്ങള്‍ക്കു യോഗം കാണുന്നു. മാസാവസാനം പുതിയ ആളുകളെ കണ്ടുമുട്ടും. പുതിയ വസ്ത്രങ്ങള്‍ വാങ്ങും. ആരോഗ്യത്തില്‍ ശ്രദ്ധവേണം. മനോഹരമായ അനുഭവങ്ങള്‍ തേടിവരും. നിങ്ങളുടെ ആശയങ്ങളോടു മറ്റുള്ളവര്‍ യോജിച്ചേക്കാം.

കാന്‍സര്‍ (ജൂണ്‍ 21 – ജൂലൈ 23)

തന്ത്രപരമായി മുന്നോട്ടുപോകണം. മനസിലുള്ളതു തുറന്നു പറഞ്ഞതിന്റെ പേരില്‍ ബന്ധങ്ങളില്‍ വിള്ളലുണ്ടാകും. മുന്നോട്ടുള്ള വഴികളില്‍ വ്യക്തതയുണ്ടാകില്ല. എല്ലാ വഴികളും തുറന്നിടുക. വിജയം നിങ്ങളെ തേടിയെത്തും. അമിത ആത്മാഭിമാനം പ്രശ്നങ്ങളുണ്ടാക്കും. മാസവസാനം നല്ലതാണ്. അപ്രതീക്ഷിത കരുത്ത് ലഭിക്കും. മുന്‍കാലത്തെ ഒരു സങ്കീര്‍ണ പ്രശ്നത്തിന് പരിഹാരമുണ്ടാകും. ജീവിതത്തില്‍ മാറ്റമുമുണ്ടാകും. ബുദ്ധിമുട്ടുകള്‍ പ്രതീക്ഷിക്കുക. പക്ഷേ അവ പിന്നീട് പ്രയോജനം ചെയ്യും.

ലിയോ (ജൂലൈ 24 – ഓഗസ്റ്റ് 23)

മുന്‍കൂട്ടി ആസൂത്രണം ചെയ്ത ലക്ഷ്യങ്ങള്‍ കൈവരിക്കും. നിയന്ത്രണം പാലിക്കുക. വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തിനായി കഠിനമായി പരിശ്രമിക്കും. നേട്ടമുണ്ടാകും. നിരാശ പിന്നലെ വരും. നയതന്ത്രം പാലിക്കുന്നതു നല്ലതാണ്. കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അപ്രതീക്ഷിതമായി വിശ്വാസവഞ്ചനയ്ക്ക് സാധ്യത. ശ്രദ്ധാപൂര്‍വ്വം ചിന്തിച്ചതിനുശേഷം കരിയറില്‍ മാറ്റങ്ങള്‍ വരുത്തുക. ഇപ്പോള്‍ മനസിലുള്ളവ നന്നായി നടക്കും.

വിര്‍ഗോ (ഓഗസ്റ്റ് 24 – സെപ്റ്റംബര്‍ 23)

ശരിയായ മനോഭാവം ഗുണം ചെയ്യും. ശരിയായ കാര്യം ചെയ്താല്‍ അംഗീകാരവും അഭിനന്ദനവും ലഭിക്കും. പുതിയ പഠനമേഖല ആരംഭിക്കും. മറ്റൊരു പശ്ചാത്തലത്തിലുള്ള ആള്‍ക്കൊപ്പം യാത്ര ചെയ്യും. അവര്‍ക്കൊപ്പം സമയം ചെലവഴിക്കും. ചിന്തകള്‍ അറിവ് വര്‍ധിപ്പിക്കും. ചക്രവാളങ്ങള്‍ വികസിപ്പിക്കുക. പുതിയ കാര്യങ്ങള്‍ അറിയാന്‍ മടികാട്ടരുത്. മാസാവസാനം ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കുന്നതായി തോന്നും. പരിചയക്കാര്‍ക്കൊപ്പം ഒത്തുചേരലിനു സാധ്യത. ദീര്‍ഘകാല നേട്ടങ്ങള്‍ കൈവരില്ല.

ലിബ്ര (സെപ്റ്റംബര്‍ 24 – ഒക്ടോബര്‍ 23)

ജീവിതത്തിലെ പ്രധാനപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിക്കും. സാമ്പത്തിക കാര്യങ്ങളില്‍ സത്യസന്ധത വേണം. വിശാലമായ വീക്ഷണങ്ങള്‍ പഠിക്കാന്‍ ശ്രമിക്കും. ദീര്‍ഘദൂര ആശയവിനിമയത്തിനും യാത്രയ്ക്കും ഉയര്‍ന്ന പ്രതിഫലത്തിനും സാധ്യത.
കൂടുതല്‍ മനസ് തുറക്കും. സംസാരം, എഴുത്ത്, ഫൈന്‍ ആര്‍ട്സ് എന്നിവയിലൂടെ സങ്കീര്‍ണമായ ആശയങ്ങള്‍ വിശദീകരിക്കും. വിശ്വാസങ്ങളെയും ആദര്‍ശങ്ങളെയും പ്രതിരോധിക്കണം. അഭിപ്രായങ്ങള്‍ മറ്റുള്ളവരെമേല്‍ അടിച്ചേല്‍പ്പിക്കരുത്. സംഘര്‍ഷം ഒഴിവാക്കുക.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 24 – നവംബര്‍ 22)

ബന്ധങ്ങള്‍ സങ്കീര്‍ണമാകും. പരസ്പരമുള്ള ആവശ്യപ്പെടലുകളില്‍ നിയന്ത്രണം വേണം. മറ്റുള്ളവരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇടവരും. സഹിഷ്ണുതയും ക്ഷമയും പഠിക്കും. ആഴമേറിയ വിഷയങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ശ്രദ്ധിക്കുക. പദ്ധതികളില്‍ കൃത്യമായ ആസൂത്രണം വേണം. അഞ്ചോ പത്തോ വര്‍ഷത്തേക്കുള്ള കാര്യങ്ങള്‍ ചിന്തിക്കുക. വലിയ ലക്ഷ്യങ്ങളെ ചെറിയ കാര്യങ്ങളായി വിഭജിക്കുക.

സാജിറ്റേറിയസ് (നവംബര്‍ 23 – ഡിസംബര്‍ 22)

സ്ഥിരശീലങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക. മടിയനാകാന്‍ സാധ്യത. വീട്ടിലും ജോലിസ്ഥലത്തും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള മാസം. മറ്റുള്ളവരെ നിങ്ങളുടെ ഭാഗത്തേക്ക് അടുപ്പിക്കും. പ്രായോഗികമായി കാര്യങ്ങള്‍ ചെയ്യും. കാര്യക്ഷമത കൈവരിക്കും. മാനസികമായി മൂര്‍ച്ചയും വ്യക്തതയും ലഭിക്കും. ജോലിയില്‍ സംതൃപ്തി ലഭിക്കും. കലഹങ്ങള്‍ ഒഴിവാക്കുക. എതിരാളിയോടു വിട്ടുവീഴ്ച ചെയ്യണം.

കാപ്രിക്കോണ്‍സ് (ഡിസംബര്‍ 23 – ജനുവരി 20)

സാമ്പത്തിക ഞെരുക്കം പ്രതീക്ഷിക്കാം. ആശയക്കുഴപ്പമുണ്ടാകും. അക്ഷമ കാട്ടും. വലിയ മാറ്റങ്ങള്‍ക്കുമുമ്പ് ശ്രദ്ധ വേണം. അപ്രതീക്ഷിത തടസങ്ങളുണ്ടാകും. എന്നാല്‍, പിന്തിരിയരുത്. ഭാഗ്യ പരീക്ഷണത്തിനു പ്രലോഭനമുണ്ടാകും. അപകടസാധ്യതയുണ്ടെങ്കില്‍ ഒഴിവാക്കുക. കഠിനാധ്വാനവും അച്ചടക്കവും നല്ല പ്രതിഫലം നല്‍കും.

അക്വേറിയസ് (ജനുവരി 21 – ഫെബ്രുവരി 19)

അടിത്തറ ഉറപ്പിക്കാന്‍ ശ്രമിക്കും. വീടും കുടുംബവും കേന്ദ്രീകരിച്ചാവും ഇഷ്ടങ്ങള്‍. അസഹിഷ്ണുത കാട്ടരുത്. ന്യായബോധമുണ്ടോയെന്നു സ്വയം ചോദിക്കുക. ശുഭാപ്തിവിശ്വാസമുണ്ടാകും. നിര്‍ത്തിവച്ചിരിക്കുന്ന ചില പ്രോജക്റ്റുകള്‍ പുനരാരംഭിക്കും. അനാവശ്യ വിയോജിപ്പുകള്‍ പാടില്ല. നിശബ്ദത പാലിക്കുന്നത് ഉചിതം. നിങ്ങളുടെ തുടക്കത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുക.

പീസ്‌കസ് (ഫെബ്രുവരി 20 – മാര്‍ച്ച് 21)

കുടുംബബന്ധങ്ങള്‍ മെച്ചപ്പെടും. ജീവിതരീതിയില്‍ വിലയിരുത്തല്‍ നടത്തുക. ദൈനംദിന ജീവിതം കൂടുതല്‍ സംതൃപ്തമാക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യും. കലാപരമായ താത്പര്യങ്ങള്‍ പ്രകടിപ്പിക്കും.

Related Posts