സ്പെഷ്യല്‍
ഏപ്രില്‍ 8നു സര്‍വാര്‍ഥസിദ്ധി യോഗം; ഈ സമയം ഹനുമാന്‍ സ്വാമിയെ ഭജിച്ചാല്‍

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ വര്‍ഷവും ചൈത്ര മാസത്തിലെ പൗര്‍ണ്ണമിയിലാണ് ഹനുമാന്‍ ജയന്തി ആഘോഷിക്കുന്നത്.
ചൈത്ര പൂര്‍ണിമ ദിനത്തിലാണ് രാമഭക്തനായ ഹനുമാന്‍ സ്വാമി ജനിച്ചത്. ഈ വര്‍ഷം ഏപ്രില്‍ 8 ബുധനാഴ്ചയാണ് ഹനുമാന്‍ ജയന്തി. ശ്രീരാമ സ്വാമിയോടുള്ള ഭക്തിക്കും സേവനത്തിനുമായി ത്രേതയുഗത്തില്‍ ജനിച്ച ശിവന്റെ പതിനൊന്നാമത്തെ രുദ്ര അവതാരമാണ് ഹനുമാനെന്നും പറയപ്പെടുന്നു. സങ്കടങ്ങള്‍ ഇല്ലാതാക്കുന്ന ഹനുമാന്‍സ്വാമിയെ സങ്കടമോചനന്‍ എന്നും വിളിക്കുന്നു.

ചൈത്ര മാസത്തിലെ പൗര്‍ണ്ണമിയിലാണ് ഹനുമാന്‍ ജയന്തി ആഘോഷിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ഏപ്രില്‍ 07 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചൈത്ര പൂര്‍ണിമ തിഥിയുടെ ആരംഭം കുറിക്കുന്നു. പൂര്‍ണ്ണചന്ദ്രന്‍തീയതി ഏപ്രില്‍ 8, ബുധനാഴ്ച രാവിലെ 08:04 ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ ബുധനാഴ്ചയാണ് ഹുനാമന്‍ ജയന്തി ആഘോഷിക്കുന്നത്. ഏപ്രില്‍ 8നു രാവിലെ 06:03 നും 06:07 നും ഇടയില്‍ സര്‍വാര്‍ഥസിദ്ധി യോഗയുമുണ്ട്. ഈ സമയത്ത് ഹനുമാനെ ആരാധിക്കുന്നത് ഏറ്റവും ശ്രേയസ്‌ക്കരമാണ്.

ഹനുമദ് ജയന്തി ദിനത്തില്‍ ഭഗവാനെ പ്രാര്‍ഥിച്ച് ‘ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ’ എന്ന ഈ മന്ത്രം ജപിക്കുന്നത് അത്യുത്തമമാണ്. ഈ മന്ത്രം ഭക്തിയോടെ 108 തവണ ജപിക്കുന്നത് തൊഴില്‍ തടസ്സം നീങ്ങാന്‍ ഉത്തമമാണ്. കൂടാതെ നിത്യവും പ്രഭാതത്തില്‍ പതിനൊന്നു തവണ ഹനുമാന്‍സ്വാമിയെ മനസ്സില്‍ ധ്യാനിച്ചു ചൊല്ലുന്നതും ഉത്തമമാണ്.

Related Posts