സ്പെഷ്യല്‍
ഗുരുവായൂരപ്പന്റെ കാരുണ്യം; ഈ കഥ പറയുന്നതിന് മുമ്പ് എനിക്ക് ഉറപ്പിക്കണമായിരുന്നു – അനുഭവം

ഹൃദയ കെ.ടി.

എന്റെ കണ്ണൻ…..
സെപ്റ്റംബർ 10 എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസമാണ്.2012 സെപ്റ്റംബർ 10 നാണു എനിക്ക് ജോലി കിട്ടിയത്.

അതുകൊണ്ട് തന്നെ 2022 സെപ്റ്റംബർ 10 നു 10th work anniversary ആയിരുന്നു. അന്ന് ഗുരുവായൂർ പോവണം എന്ന ആഗ്രഹം ഉണ്ടായി. പല നിമിത്തങ്ങളും ഒത്തു വന്നതിനാൽ ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് അവിടെ എത്തിച്ചേരാനായി.

അന്ന് എന്തുകൊണ്ടോ പതിവിലും തിരക്കുണ്ടായിരുന്നു.3.45 AM നു ക്യൂ നിന്ന ഞങ്ങള്ക്ക് ഉച്ചയ്ക്ക് 12 മണിക്കാണ് ദർശനം കിട്ടിയത്. അപ്പോളേക്കും മോൾ കരഞ്ഞു വാശി പിടിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കൂടെ വന്ന അമ്മമാർക്കും ക്ഷീണമായി തുടങ്ങിയിരുന്നു. ഞാൻ എന്റെ ഭർത്താവിനോട് ചോദിച്ചു, “അമലേട്ടാ പുറത്തു നിന്നും തൊഴുതു മടങ്ങി പോയാലോ ” അമലേട്ടൻ സമ്മതിച്ചില്ല. എന്നാലും കണ്ണൻ ഇങ്ങനെ ചെയ്തല്ലോ! വല്ലാത്ത സങ്കടം തോന്നി. അവിടെ എത്താനും, എത്തിയാലും ആ ഉണ്ണിയെ കാണാനും കണ്ണൻ തന്നെ വിചാരിക്കണം എന്നറിയാത്തവർ ആരുണ്ട്?
തിരക്കുള്ളതിനാൽ ഒരു നിമിഷമേ കണ്ണനെ കാണാനാവു, അതു കൊണ്ട് കണ്ണനോട് പറയാനുള്ളത് ഞാൻ മനഃപാഠമാക്കുന്നുണ്ടാരുന്നു .

പെട്ടന്ന് തിരിച്ചു പോരേണ്ടത് കൊണ്ട് മമ്മിയൂർ പോലും തൊഴാനായില്ല. ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയി.4 മാസങ്ങൾ മുൻപ് എന്റെ കാലിനു ഒരു പരിക്ക് പറ്റിയിരുന്നു.

അന്ന് കുറെ ഉഴിച്ചിലും കെട്ടിക്കലും ഒക്കെ നടത്തി. ഭേദമാവാതെ വന്നപ്പോൾ ഹോസ്പിറ്റൽ കാണിച്ചു. MRI എടുത്തു.Ligament issue ആണെന്നും ചിലപ്പോ സർജറി വേണ്ടി വരുമെന്നും, rest എടുക്കാനും പറഞ്ഞു. ഞാൻ താല്പര്യത്തോടെ ചെയ്‌തിരുന്ന ചെറിയ ചെറിയ പല ഇഷ്ടങ്ങളും ഇത് കാരണം എനിക്ക് മാറ്റി വെക്കേണ്ടി വന്നു.

9 മണിക്കൂർ ക്യൂ നിന്നതുകൊണ്ട് അന്ന് ഉറങ്ങാനാവാത്ത വേദന ഉണ്ടാവുമെന്ന് എനിക്കുറപ്പായിരുന്നു. പക്ഷേ അന്ന് ക്ഷീണം കൊണ്ട് ഞാൻ ഉറങ്ങി പോയി. പിറ്റേന്നും അതിന്റെ പിറ്റേന്നും ഞാൻ ശ്രെദ്ധിച്ചു.. വേദന ഇല്ല  ഞാൻ stair ഓടിക്കേറി നോക്കി, excercise ചെയ്തു, അതെ വേദന ഇല്ല…

ഈ കഥ നിങ്ങളോട് പറയുന്നതിന് മുൻപ് എനിക്ക് ഉറപ്പിക്കണമായിരുന്നു. അതു കൊണ്ടാണ് ഈ കഥ പറയാൻ ഒരു മാസം വൈകിയത്. കഴിഞ്ഞ ഒരു മാസം ഞാൻ ഈ വേദന അറിഞ്ഞതേ ഇല്ല
പറയാനുള്ളത് പറയാതെ മടങ്ങിയ കുചേലനോട് ഭഗവാൻ കാണിച്ച സ്നേഹം ഞാൻ ഓർത്തു പോകുന്നു…

ഇത് എന്റെ അനുഭവം ആണ്. ഇതിലെ ഓരോ അക്ഷരവും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും വരുന്നതാണ്.. ഭക്തിയിൽ കോർത്തെടുത്തതാണ്..നമ്മൾ കാര്യമറിയാതെ പരിഭവിക്കുമ്പോളും, പിണങ്ങി മാറിപ്പോവാനൊരുങ്ങുമ്പോളും അതേ കള്ള ചിരിയോടെ ഇത്രെയും ആഴത്തിൽ നമ്മളെ സ്നേഹിക്കാൻ മാറ്റാർക്കാണ് കഴിയുക.
എല്ലാവരുടെയും ജീവിതത്തിൽ കണ്ണൻ അത്ഭുതങ്ങൾ കാണിക്കട്ടെ, അതു തിരിച്ചറിയാനുള്ള ഉൾക്കണ്ണ് നൽകട്ടെ….
കൃഷ്ണ..💚 ഗുരുവായൂരപ്പാ….. 💚

Related Posts