സ്പെഷ്യല്‍
ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം; സുപ്രധാന തീരുമാനവുമായി ഭരണസമിതി

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ വേണമെന്ന നിബന്ധന ഒഴിവാക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനം. ചുമതലയേറ്റശേഷം ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്,ചെങ്ങറ സുരേന്ദ്രൻ, അഡ്വ. കെ.വി.മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി

Related Posts