സ്പെഷ്യല്‍
ഗുരുവായൂരപ്പനുള്ള മാലകളുടെ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍; 75 വര്‍ഷം മുമ്പ് നടന്ന സംഭവം

ഹൈന്ദവ ആധ്യാത്മിക അറിവുകള്‍ക്കായി Subscribe Nowhttps://www.youtube.com/Jyothishavartha?sub_confirmation=1

ഗുരുവായൂരപ്പന് ദേവസ്വം വകയായി ‘വനമാല’ യും,ഭക്തജനങ്ങള്‍ക്ക് വഴിപാടായി ശീട്ടാക്കാവുന്ന തെച്ചി ഉണ്ടമാലയും,തിരുമുടി മാലയും,നിറമാലയും പ്രധാനവഴിപാടുകളാണ്. ഭക്തഹൃദയം പ്രാര്‍ത്ഥനയോടെ ഗുരുവായൂരപ്പന് നിത്യവും വഴിപാടായി സമര്‍പ്പിക്കുന്ന, ഉണ്ടമാലയും,തിരുമുടി മാലയും രശീതിപ്രകാരം ഭക്തജനങ്ങള്‍ക്ക് ഗുരുവായൂരപ്പന്റെ പ്രസാദമായി ലഭിക്കും. എന്നാല്‍ നിറമാല ക്ഷേത്രത്തില്‍ നമസ്‌കാര മണ്ഡപത്തില്‍ അലങ്കരിക്കാനുള്ളതും,വലിയനിറമാല വഴിപാട് നാലമ്പലത്തിനകത്ത് അലങ്കരിക്കാനുള്ളതുമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൗരാണിക കാലം മുതല്‍ പാരമ്പര്യ കഴകം പ്രവര്‍ത്തിനടത്തിവരുന്ന നമ്പീശന്‍,വാരിയര്‍,പിഷാരടി കുടുംബങ്ങളിലെ അംഗങ്ങള്‍ വ്രതനിഷ്ഠയോടെയാണ് ഗുരുവായൂരപ്പനുള്ള മേല്‍പ്രകാരം മാലകള്‍ ഊഴപ്രകാരം ദര്‍ഭപുല്ലില്‍ കെട്ടി സമര്‍പ്പിക്കുന്നത്.

75 വര്‍ഷം മുമ്പ് ഗുരുവായൂരപ്പന് ചാര്‍ത്താനുള്ള മാല വഴിവാട് 5 തരത്തില്‍ ഉള്ളതായിരുന്നു. തെച്ചി ഉണ്ടമാല,തുളസിഉണ്ടമാല,തെച്ചി പിരിച്ചമാല,തുളസി മാല,നിറമാല എന്നിങ്ങനെ ഭക്തജനങ്ങള്‍ക്ക് ശീട്ടാക്കാന്‍ സൗകര്യവും ദേവസ്വം ഏര്‍പ്പെടുത്തി. 1947 ല്‍ ഇപ്രകാരമുള്ള മാലവഴിവാടിന് നിരക്ക് വര്‍ദ്ധിപ്പിക്കുവാന്‍ അന്നത്തെ ദേവസ്വം മാനേജര്‍ സാമൂതിരി കോവിലകം ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് ചെയ്തു. ആയതിനെ തുടര്‍ന്ന് ഉണ്ടായ ഉത്തരവിങ്ങനെ. ഗുരുവായൂര്‍ ദേവസ്വം മാനേജര കണ്ടുകാര്യമാവിത…’

ക്ഷേത്രത്തില്‍ മാല വഴിപാടിന് നിരക്ക് ജാസ്തിയാക്കേണ്ടതിനെപ്പറ്റി മാനേജര്‍ 4.7.47 ന് 228/45നമ്പ്രായി ബോധിപ്പിച്ച റിപ്പോര്‍ട്ട് വായിച്ചു. റിപ്പോര്‍ട്ടിലെ താല്‍പര്യമനുസരിച്ച് ഈ മകരം 1 മുതല്‍ ഒരു കൊല്ലത്തേക്ക്താഴെ ചേര്‍ത്തപ്രകാരം മാലക്ക് വില കണക്കാക്കി വഴിപാടുകാരോട് വസൂല്‍ചെയ്ത് വഴിപാട് നടത്തുവാനും ദേവസ്വം കൂറ് (ഒരണക്ക് ഒരുപൈ) ഇപ്പോഴത്തെ തോതില്‍ ദേവസ്വം കണക്കില്‍ വരവുപിടിപ്പാനും അനുവദിച്ചു. എന്നാല്‍ ഒരു കൊല്ലത്തിനിടക്ക് സാധനങ്ങള്‍ക്ക് വില ചുരുങ്ങുന്നപക്ഷം വഴിപാട് നിരക്ക് ഭേദഗതി ചെയ്യേണ്ടതിന് മാനേജര്‍ തല്‍ക്ഷണം റിപ്പോര്‍ട്ടാക്കണം.

തെച്ചി ഉണ്ടമാല1 ക്ക് _9 ണ
തുളസിഉണ്ടമാല1ക്ക്_6ണ
തെച്ചിപിരിച്ചമാല1ക്ക 3ണ
തുളസി മാല 1ക്ക്1ണ 6 പ.
നിറമാല 1ക്ക് 7ക4.ണ 8 പ.

എന്നാല്‍കൊല്ലം1122 കുംഭം 2 ന് . സാമൂതിരി രാജ പിന്നീട് ആറ് വര്‍ഷത്തിന് ശേഷം
1954 ല്‍ ഗുരുവായൂരപ്പന് തിരുമുടി മാല വഴിപാടും പുതിയതായി ആരംഭിച്ചു.ഗുരുവായൂര്‍ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി യാണ് കോഴിക്കോട് സാമൂതിരി കോവിലകം ആസ്ഥാനത്ത് നിന്നും ഉണ്ടായ തിട്ടൂരത്തിലെ പരാമര്‍ശം ഇങ്ങനെ. ക്ഷേത്രത്തില്‍ ഭഗവാന് തിരുമുടി മാല വഴിവാട് ശീട്ടുപ്രകാരം നടത്തിക്കേണ്ടതു സംബന്ധിച്ച് മാനേജര്‍ 18.11.54 ന് റഫ.2847/54 നമ്പ്രായി ബോധിപ്പിച്ച റിപ്പോര്‍ട്ട് വായിച്ചു.

റിപ്പോര്‍ട്ടില്‍ പ്രസ്താവിച്ച പ്രകാരം തിരുമുടി മാല വഴിപാട് ശീട്ടുപ്രകാരം നടത്തിപ്പാനനുവദിച്ചു. ഒരു മാലക്ക് 4 ണ നിരക്ക് നിശ്ചയിച്ച് ഒരണ ദേവസ്വത്തിലേക്ക് കൂറായി വരവു പിടിക്കാവുന്നതും ബാക്കി 3 ണ. മാല കെട്ടുന്ന തിന് കഴകക്കാര്‍ക്ക് കൊടുക്കാവുന്നതുമാണ്.
പുതിയ വഴിപാടും മറ്റു മാലകളെപ്പോലെ ഊഴ പ്രകാരം കെട്ടിച്ച് വഴിപാട് നടത്തുന്നതിനും അനുവദിച്ചു.കടലാസ്സുകള്‍ മടങ്ങി അയച്ചിരിക്കുന്നു.
എന്ന് 1130 വൃശ്ചികം 18 ന് സാമൂതിരി രാജ.

ലേഖകന്‍: രാമയ്യര്‍ പരമേശ്വരന്‍,
റിട്ട. മാനേജര്‍,
ഗുരുവായൂര്‍ ദേവസ്വം

കടപ്പാട് ഭക്തപ്രിയ

 

Related Posts