സ്പെഷ്യല്‍
കൊടുത്തതില്‍ കൂടുതല്‍ തന്നുകൊണ്ടിരിക്കുന്ന കണ്ണന്‍; ഗുരുവായൂരപ്പന്‍ നല്‍കിക്കൊണ്ടിരിക്കുന്ന അനുഭവം

ഈ നീല കാര്‍വര്‍ണന്റെ മുന്നില്‍ ഞാന്‍ നിറ കണ്ണുകളുമായി തിരു നാമം മാത്രം ജപിച്ചു നില്‍ക്കുമ്പോള്‍ ഈ അന്‍പുജ നയനന്‍ അദൃശ്യനായി എന്‍ മുന്നില്‍ വന്നു പറഞ്ഞിരുന്ന ഓരോ സ്വാന്തനവും എന്റെ ഇന്നത്തെ ഈ സന്തോഷ ജീവിതത്തിനു ഹേതുവായി. ഈ ഉണ്ണി കണ്ണന്‍ മനസ്സറിഞ്ഞു നമ്മള്‍ വിളിച്ചാല്‍ കൂടെ വരുന്ന പ്രകൃതക്കാരനാ പ്രിയരേ …,.നിര്‍മ്മാല്യം തൊഴുതു പുറത്തു വന്നിരുന്നപ്പോള്‍ ഒരമ്മ കൂടെ ഒരു കുഞ്ഞു മോളും അച്ഛന്‍ ഇല്ലാത്ത കുഞ്ഞു വാവ. (വര്‍ഷങ്ങള്‍ മുന്നേ നടന്നതാ )അവര്‍ കുളിച്ചിട്ടില്ല കുളിക്കാന്‍ പോകുന്ന സമയത്താണ് എന്നെ കാണുന്നെ.

നടയില്‍ കിടന്ന അവരുടെ കൈ വശം ഉണ്ടായ പൈസ നഷ്ട്ടപ്പെട്ടു ഏതോ ആള് എടുത്തു കൊണ്ട് പോയി. തിരിച്ചു പോകാനോ ഒരു ചായ കുടിക്കാനോ പൈസ ഇല്ലാത്ത അവസ്ഥ. എന്നെ കാണുന്നത് ആ മോള്‍ അഴുക്കു ചാലിന്റെ സ്ലാബ് തട്ടി വീഴാന്‍ പോയപ്പോള്‍ ഞാന്‍ പിടിച്ചപ്പോള്‍ ആണ്… അപ്പോള്‍ ആണ് ഈ ദുഃഖഭാരം ആ അമ്മയും മോളും എന്നോട് പറയുന്നേ.. മോള്‍ക്ക് മുല്ല പൂ വേണം മോതിരം വേണം സ്ലേഡ് വേണം ഇതിനൊക്കെ വെച്ച പൈസ ആണ് ആരോ എടുത്തു പോയെ..

നിത്യ നിവര്‍ത്തിക്കായി മോളുടെ അമ്മ ഒരു വീട്ടില്‍ജോലി ചെയ്തു പോയി വരുകയാണ്… ആ അമ്മേടെയും മോളുടെയും വിയര്‍പ്പിന്റെ പൈസ യാ പോയെ. എടുത്ത ആള്‍ക്ക് അത് കാര്യത്തില്‍ കൊണ്ട് കാണില്ലല്ലോ…. അവരുടെ കാര്യങ്ങള്‍ മുഴുവന്‍ കേട്ട ഞാന്‍ അവര്‍ക്കു വേണ്ടതൊക്കെ വാങ്ങി കൊടുത്തു വീട്ടിലേക്കു കൊണ്ട് പോകാനായി ചിലതും മോളുടെ എല്ലാതും എല്ലാത്തിനും ഉപരി എന്റെ കണ്ണന്റെ പ്രസാദങ്ങളും കൊടുത്തു യാത്രയാക്കി…

ബസ് ചാര്‍ജ് കൂടാതെ അത്യാവശ്യ വീട്ടു സാധനങ്ങള്‍ ഭക്ഷണത്തിനുള്ളത് വാങ്ങാനും കൊടുക്കാന്‍ കഴിഞ്ഞു…… ഇവരുടെ കഥ കേട്ടപ്പോള്‍ ഞാന്‍ എന്റെ കുട്ടിക്കാലം ഓര്‍ത്തു. എന്റെ ജീവനായ അമ്മയെയും… കണ്ണന്റെ കരുണയാല്‍ ഞാന്‍ ഇന്ന് സന്തോഷജീവിതത്തില്‍ ആണ്… ഞാനീ ചെയ്ത കാര്യങ്ങള്‍ ചെയ്യാന്‍ കണ്ണന്‍ എന്നെ നിയോഗിക്കാന്‍ കാരണം എന്താ ഒരേ അനുഭവം… ഇവര്‍ക്കു ഞാന്‍ കൊടുത്ത സാമ്പത്തിക സഹായം ഞാന്‍ എത്ര കൊടുത്തോ അതില്‍ കൂടുതല്‍ എനിക്കന്നു കണ്ണനുണ്ണി തന്നു പ്രിയരേ.

ഒരു വണ്ടി കച്ചവടത്തിന്റെ പേരും പറഞ്ഞു ഒരാള്‍ ഉണ്ണി ഇത് ഉണ്ണിക്ക് എന്നും പറഞ്ഞു തന്നു… ഞാന്‍ ഇത് പോലെ ചെയ്തു. തിരിയുമ്പോളേക്കും കണ്ണന്‍ അതില്‍ കൂടുതല്‍ എനിക്ക് തരുന്നു തന്നു കൊണ്ടേ ഇരിക്കുന്നു… കോരുന്ന കിണറില്‍ ഉറവ കൂടും. താഴ്ന്ന നിലത്തേക്കേ നീര് ഓടും ഭക്തരെ…. ഞാന്‍ പറഞ്ഞു വന്ന ആ അദൃശ്യ കരം മനസ്സിലായോ കണ്ണന്റെ… ഈ പൊന്നുണ്ണി കണ്ണന്റെ മായ കരങ്ങളാല്‍ എന്നില്‍ ഉണ്ടാക്കിയ മായാലീലകള്‍ പലതാണ് പ്രിയരേ… എല്ലാം എന്റെ വേണു ഗോപാലന്റെ കൃപ …പ്രണമിക്കുന്നു ഞാനാ പിഞ്ചു പാദങ്ങളില്‍

കടപ്പാട്: വേണു, ഗുരുവായൂര്‍

Related Posts