സ്പെഷ്യല്‍
എന്റെ കീര്‍ത്തനാലാപനംകേട്ട് ഗുരുവായൂരപ്പന്‍ ശ്രീലകത്തുനിന്ന് ഇറങ്ങിവന്നപ്പോള്‍- അനുഭവം

Rajasree Narayanan

ഇത്തവണത്തെ ഗുരുവായൂര്‍ ഏകാദശി ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു
ജീവിതത്തില്‍ ഒരിക്കല്‍പോലും ഗുരുവായൂര്‍ ഏകാദശിക്ക് ഗുരുവായൂര്‍ പോകാന്‍ സാധിച്ചിട്ടില്ല എനിക്ക്.
ഇത്തവണ എന്തായാലും പോകണം എന്ന് കണക്കു കൂട്ടി.

കോവിഡ് മാനദണ്ഡങ്ങള്‍ liberal ആക്കിയുള്ള ആദ്യത്തെ ഗുരുവായൂര്‍ ഏകാദശി.
നാരായണീയദിനം, ഗീതാ ദിനം ഗുരുവായൂര്‍ പ്രതിഷ്ഠാദിനം അങ്ങനെ അങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുള്ള ഗുരുവായൂര്‍ ഏകാദശിയുടെ അന്ന് ഗുരുവായൂരപ്പന്റെ തിരുമുന്‍പില്‍ മൂന്നുനാല് നാരായണീയം ശ്ലോകങ്ങള്‍ ഉറക്കെ പാടണമെന്ന് അതിയായ ആഗ്രഹം തോന്നി .
അതും നാലമ്പലത്തിനകത്ത്.

മോഹം ചില്ലറയൊന്നുമല്ല എന്ന് എനിക്ക് അറിയാമായിരുന്നു.
മീറ്ററുകളോളം നീളത്തിലുള്ള ക്യൂവില്‍ 5മണിക്കൂറോളം നിന്ന ശേഷം നാലമ്പല ത്തിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞു.

ആ നിമിഷം എനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല ഗുരുവായൂരപ്പാ ??
2020 ല്‍ കോവിഡ് കാലം മുതല്‍ പ്രവേശനം ഉണ്ടാകാതിരുന്ന നാലമ്പലത്തില്‍ കൃഷ്ണാ ഗുരുവായൂരപ്പാ
എനിക്ക് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല.
കൃഷ്ണാ ഗുരുവായൂരപ്പാ എന്നുള്ള ഭക്തിസാന്ദ്രമായ വിളികള്‍ ചുറ്റോടു ചുറ്റും.
ചെമ്പൈ സംഗീതോത്സവ കീര്‍ത്തനാലാപനങ്ങള്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം മറ്റൊരു ദ്വാരക ആക്കി.
ശ്രവ്യ മധുരം

നാലമ്പലത്തില്‍ കയറിയ എനിക്ക് ദിവ്യദര്‍ശനം തന്നെ കിട്ടി.
വിശ്വസിക്കാന്‍ പ്രയാസം.
ഏകദേശം മൂന്നു മിനിറ്റു നേരം കണ്ണന് നേരെ നിന്ന് തൊഴാന്‍ സാധിച്ചു.
ഭഗവാനെ കണ്ട സായൂജ്യ ത്തില്‍ കണ്ണുനിറഞ്ഞു
കണ്ണടച്ചു പോയി കണ്ണാ..

‘എന്തുകൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ….’
കണ്ണുനീരണിഞ്ഞത് പക്ഷേ ഞാന്‍ ആയിരുന്നു എന്നു മാത്രം..
മഹാഗണപതിയെ വലംവയ്ക്കും മുന്‍പേ രണ്ടും കല്‍പ്പിച്ച് അഗ്രേപശ്യാമി ചൊല്ലിത്തുടങ്ങി..
നമസ്‌കരിച്ചു.

സൂചികുത്താന്‍ ഇടമില്ലാത്ത നേരം ആണ്. ആരും അധികനേരം നാലമ്പലത്തില്‍ നില്‍ക്കരുത് ഇങ്ങനെയൊക്ക കേള്‍ക്കേണ്ടിവരും ഇന്ന് പ്രതീക്ഷിച്ചിരുന്ന എന്നെ അത്ഭുതപ്പെടുത്തികൊണ്ട് തൊഴുതു നിന്ന ഭക്തരും എന്റെ ഈ ഗാന സമര്‍പ്പണം (നിര്‍ഝരി.. അതിശയോക്തി) കേട്ടുകൊണ്ട് കൂടെ കൈകൂപ്പി നിന്നു.
അത്ഭുതമെന്നു പറയാതിരിക്കാന്‍ നിവൃത്തിയില്ല

ഒരു മൂളിപ്പാട്ട് പോലും പാടാനറിയാത്ത ഞാന്‍ യോഗീന്ദ്രാണാം ത്വദങ്‌ഗേഷ്വ ധിക സുമധുരം..തുടങ്ങി..
അജ്ഞാത്വാ തേ മഹത്വം… ഒറ്റ ശ്വാസത്തില്‍ചൊല്ലി ആയുരാരോഗ്യസൗഖ്യം നല്‍കി അനുഗ്രഹിക്കാന്‍ പാടി കഴിഞ്ഞതും എനിക്കുചുറ്റും ഭക്തജനങ്ങള്‍.

നാലമ്പലത്തിനകത്ത് ചുവര്‍ ചിത്രങ്ങളില്‍ നോക്കി കണ്ണടച്ചു തൊഴുന്ന കാഴ്ച
ഇനിയൊന്നും ജീവിതത്തില്‍ ആഗ്രഹം ഇല്ലാത്തവരെ പോലെ ആള്‍ക്കൂട്ടം
വൈകുണ്ഠ വാസന്‍ ആ സമയം ശ്രീലകത്ത് നിന്ന് ഇറങ്ങി വന്നിട്ട് ഉണ്ടാവണം തീര്‍ച്ച
അങ്ങനെ കരുതാനാണ് എനിക്കിഷ്ടം
കൃഷ്ണാ ഗുരുവായൂരപ്പാ

 

 

Related Posts