സ്പെഷ്യല്‍
ഗുരുവായൂരപ്പന്‍ കൈപിടിച്ച് നടത്തിയപ്പോള്‍- അനുഭവം

അനുഭവം എഴുതിയത്- Sarala Nambiar

ഞാൻ 82 വയസ്സുള്ള ഒരു വൃദ്ധ. കൊച്ചുമോളുടെ വിവാഹത്തിൽ പങ്ക് കൊള്ള ന്നതിനു ഗുരുവായൂർ വന്നിരി യ്ക്കുകയായിരുന്നു.അമ്പലത്തിൽ പോകേണമെന്നും ഭാഗവാന്റെ രൂപം കാണേണമെന്നും സ്വാഭാവികമായും തൊണ്ണമെങ്കിലും എന്റെ chronic ഓസ്റ്റീആർത്രൈറ്റിസ് അതൊരു വ്യാമോഹമാണെന്ന് എന്നെ ഓർ മപ്പെടുത്തി.

വര്ഷങ്ങളായി കഷ്ടിച്ചു സഹാമില്ലാതെ നടക്കുന്ന ഞാൻ wheel chairum walkerum സന്തത സാഹചരികൾ ആയിട്ട് പത്തുവർഷത്തിലേറേയായി. പൗത്രിയുടെ വിവാഹകാരണം ഗുരുവായൂർ പോയത് തന്നെ ഒരു സാഹസമായാണ് പലരും കരുതിയത്.
കുടുംബ സുഹൃത്തായ അനിത യും ഞാനും ഒരു മുറിയിലായിരുന്നു ഹോട്ടലിൽ. അനിത വൃദ്ധരെ നോക്കി പരിചരിച്ചു മിടുക്കുള്ള ഒരു ഹോം nurse കൂടിയായിരുന്നു.
“അമ്മ അമ്പലത്തിൽ പോകാൻ നോക്കണ്ട ട്ടോ, നല്ല തിരക്കാണ് “. “ക്യൂ മഞ്ജുളാ ൽ വരെയുണ്ട്” തുടങ്ങിയ അഭിപ്രായങ്ങൾ പലരും പറഞ്ഞു.

പിറ്റേന്ന് കല്യാണം. തലേന്ന് ഞാനും അനിതയും കൂടി രാവിലെ കുളിച്ചു അമ്പലത്തിൽ പോകാൻ രഹസ്യ പദ്ധതിയിട്ടു. ആരോടും പറഞ്ഞതോ ചർച്ച ചെയ് ത തോ യില്ല. എല്ലാവരും നിരുത്സാഹപ്പെടുത്തുമെന്നുറപ്പായിരുന്നു. എന്റെ “ദുർനടപ്പ് ” സാമാന്യം കുപ്രസിദ്ധമായിരുന്നു 😂.
ബ്രാഹ്മ് ഹ്മുഹൂർത്ത്തിൽ എഴുന്നേറ്റു കുളിച്ചു. അനിത എന്നെ wheel ചെയറിൽ പടിഞ്ഞാറെ നട വഴി അമ്പലത്തിനകത്തു കയറ്റി. അതീവ സന്തുഷ്ടയായി ഞാൻ അമ്പലത്തിൽ ഇരിക്കെ, ചുറ്റുപാടുമുള്ള ജനങ്ങളിൽ നിന്നും പലരും ഓതി “നോക്കു, അമ്പലത്തിലെ വീൽ ചെയർ ഉപയോഗിച്ച് മാത്രമേ അകത്തു കടക്കാവു ട്ടൊ”,” പുറമെ നിന്നുള്ള വീൽ ചെയർ അകത്തു കടത്തരുത്.” തെല്ലൊരു വിഷമം തോന്നആ ത്തിരുന്നില്ല. ഇതാദ്യം അറിഞ്ഞിരുന്നെങ്കിലെന്നും തോന്നിപോയി. അപ്പോഴാണ് “അദ്ദേഹം” വന്നത് “ഞാൻ ക്ഷേത്രം വക വീൽ ചെയറിൽ കൊണ്ടുപോകാം ട്ടോ “.

ഇത് പറയലും അദ്ദേഹം എന്നേ വീൽ ചെയറിൽ കൊണ്ടുപോകലും ഒപ്പമായിരുന്നു. വിഗ്രഹം ഒന്നു കണ്ടാൽ മതിയെന്ന് കരുതിയ എനിക്ക് നാലമ്പലത്തിനകത്തു കയറി, (നടന്നു, വീൽ ചെയർ ഇല്ലാതെ )വളരെ അടുത്തുനിന്നും ഭഗവാനെ തൊഴാൻ പറ്റി.”vayaatha ആള് വരുന്നു, എല്ലാവരും ഒന്നു maarane”എന്നും പറഞ്ഞ് ഇദ്ദേഹം എന്നെ ആ തിരക്കിനിടയിൽ നടത്തി കൊണ്ടുപോയി. എങ്ങനെ ഞാൻ നടന്നവിടെ എത്തി എന്നെനിക്കിന്നും അതിശയമാണ്.”ഇതാ, വേണ്ടുവോളം thozhutholu ട്ടൊ “അജ്ഞാത സഹായി പറഞ്ഞു.

ഞാൻ ഒരു മയക്കത്തിലായിരുന്നു. ഐ was in a trance. ദൂരെനിന്നും തൊഴുകാനാഗ്രഹിച്ച എന്നെ തൊടാൻ paakathil അടുത്തെത്തിച്ച ആ ദിവ്യ ശക്തിയുടെ കാന്തിയിൽ മതിമറന്ന ഞാൻ അദ്ദേഹത്തോട് ചോദിച്ചു “താങ്കളുടെ പേര്?,””നാരായൺ, വീട് ചേർപ്പുള ശ്ശേരി.”
ശരിയാണ് എനിക്ക് താങ്കൾ സാക്ഷാൽ നാരായണനാണ്.. ഞാനെന്നും ഭരിക്കുന്ന, എന്നും എപ്പോഴും കാണാൻ ആഗ്രിഹിക്കുന്ന നാരായണൻ!വാതവും, ബിപി യും, ഷുഗറും, സ്ട്രോക്കും വന്നു പോയ എന്നെ തിരക്കിനുള്ളിലും സന്നിധിയിൽ നടന്നെത്തിച്ച നാരായണൻ. ഭക്തരെ കൈവിടാത്ത സാക്ഷാൽ സത്യസ്വരൂപൻ!!

നിങ്ങളുടെ അനുഭവങ്ങള്‍ [email protected] ലേക്ക് അയയ്ക്കുക.

Related Posts