സ്പെഷ്യല്‍
ഗുരുവായൂരില്‍ നിര്‍മാല്യം തൊഴാന്‍ പോയപ്പോള്‍- അനുഭവം

അനുഭവം എഴുതിയത്- രോഹിണി അശോക് കുമാര്‍ പി

നിര്‍മ്മാല്യം തൊഴാന്‍ ഒരുപാട് വര്‍ഷം ആയി ആഗ്രഹിച്ചിരുന്നു. ഒരു ദിവസം ഞാന്‍ നിര്‍മ്മാല്യം ഇന്നെന്തായാലും ഞാന്‍ തൊഴുതിരിക്കും എന്ന് പറഞ്ഞു ഗുരുവായൂരില്‍ പോയി. രാത്രി 12മണി കഴിഞ്ഞ ഉടന്‍തന്നെ കുളിച്ചു മാറ്റി ഞാന്‍ ക്യു വില്‍ പോയി നിന്നു. ഞാന്‍ ആണ് മുന്നില്‍. അധികം ആളുകള്‍ ഒന്നും ഇല്ല.

ഞാന്‍ ഒന്ന് ഇരുന്നിടത്തു തന്നെ മയങ്ങിപ്പോയി. ഒരു 2മണി ആയിക്കാണും. ബഹളം കേട്ട് ഞാന്‍ നോക്കുമ്പോള്‍ കുറേ പേര് എങ്ങനെ യോ എന്നേക്കാള്‍ മുന്നില്‍ നില്‍ക്കുന്നു. മാത്രം അല്ല ശ്വാസം മുട്ടിയിട്ട് എനിക്ക് അവിടെ നില്‍ക്കാന്‍ പോലും പറ്റുന്നില്ല. ഞാന്‍ എങ്ങനെയോ ക്യുവില്‍ നിന്നും പുറത്തു കടന്നു. കൂടെ എന്റെ ഭര്‍ത്താവും. എനിക്ക് സങ്കടം സഹിക്കാന്‍ പറ്റിയില്ല. ഞാന്‍ തേങ്ങി കരയാന്‍ തുടങ്ങി. അപ്പോള്‍ ഇതുകണ്ടുകൊണ്ട് നില്‍ക്കുന്ന സെക്യൂരിറ്റി എന്നോട് വന്നു പറഞ്ഞു, നിങ്ങള്‍ കരയണ്ട നിങ്ങള്‍ കരുതിയപോലെ മുന്നില്‍ തന്നെ നിന്ന് നിങ്ങള്‍ക്ക് തൊഴാന്‍ ഞാന്‍ സഹായിക്കാം എന്ന്.

അപ്പോള്‍ ഏതോ ഒരു വലിയ വിഐപി മകന്റെ കുട്ടിക്ക് ചോറുകൊടുക്കാന്‍ വന്നിരുന്നു. അവരുടെ കൂടെ ഞങ്ങള്‍ രണ്ടുപേരെയും അവരുടെ കൂടെ ആദ്യം തന്നെ അമ്പലത്തിലേക്ക് കടക്കാന്‍ അനുവാദം തന്നു. നിര്‍മ്മാല്യത്തിന് നട തുറന്നപ്പോള്‍ മുന്നില്‍ നിന്ന ഞാന്‍ കണ്ണനെ ആദ്യം തന്നെ കാണുവാന്‍ ഒരോട്ടം തന്നെ ആയിരുന്നു. ഓടി കണ്ണന് മുന്നില്‍ എത്തി കണ്ണനെ കണ്ണ് നിറയെ ഞാന്‍ കണ്ടു. എനിക്ക് ഇന്നും ആ അനുഭവം മറക്കാനാവില്ല.

 

 

Related Posts