സ്പെഷ്യല്‍
ഭഗവാന്റെ കാല്‍ക്കല്‍ പതിനൊന്നു രൂപ വച്ച് ആ കാലില്‍ തൊട്ട് നന്ദി പറഞ്ഞു; അനുഭവം

ഗുരുവായൂര്‍ കണ്ണന്റെ ഒരു ഭക്ത അയച്ചു തന്നത്. ഒരുപാട് സന്തോഷത്തോടെ ഒരു അനുഭവം പറയട്ടെ.

ഇന്നലെ രാവിലെ (ബാംഗ്ലൂരില്‍) എന്റെ ഭര്‍ത്താവ് ജോലിക്ക് പോയത് ഒരു ഓട്ടോയിലായിരുന്നു. ഇവിടെ തിരക്കേറിയ സിറ്റിയില്‍ ആര്‍ക്കും ആരേയും പരിചയമില്ല, സൗഹൃദമില്ല , ഒന്നും ഇല്ല. ഓട്ടോ ഇറങ്ങി , പഴ്‌സും ഫോണും ഒരുമിച്ച് പാന്റിന്റെ പോക്കറ്റില്‍ നിന്നും എടുത്തു… ചില്ലറ എടുക്കാനായി ഫോണ്‍ ഓട്ടോയുടെ സീറ്റില്‍ വച്ചു. ഡ്രൈവര്‍ കണ്ടില്ല അത്. ഓട്ടോ ചാര്‍ജ്ജ് കൊടുത്തു വെപ്രാളത്തില്‍ ഭര്‍ത്താവ് പെയ്ന്റിംഗ് ജോലി ചെയ്യുന്ന ബില്‍ഡിംഗിലേക്ക് കയറി പോയി….
ഏകദേശം 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഫോണിന്റെ ഓര്‍മ്മ വന്നതത്രേ. എവിടെ പോയി അന്വേഷിക്കും… ഒന്നും അറിയില്ല … 1200ലധികം നമ്പറുകള്‍… ഫോണ്‍ പേ ഗൂഗിള്‍ പേ… ഒന്നും ലോക്കും ചെയ്തിട്ടില്ല…. പിന്‍ നമ്പര്‍ പോലും ഫോണില്‍ ഉണ്ട്…. 12.30ആയപ്പോഴേക്കും വലിയ വിഷമത്തോടെ വീട്ടില്‍ വന്നു.. ഫോണ്‍ പോയി, തിരിച്ചു കിട്ടില്ല എന്ന് പറഞ്ഞു മിണ്ടാതെ ഇരുന്നു… അദ്ദേഹത്തിന്റെ സര്‍വ്വ ജോലിക്കാര്യങ്ങളും ആ ഫോണിലൂടെ ആണ് നടന്നിരുന്നത്… അത് കൊണ്ട് തന്നെ അതെത്ര മാത്രം വിലപ്പെട്ടതണെന്ന് എനിക്കറിയാം. ഞാന്‍ പറഞ്ഞു വിഷമിക്കേണ്ട തിരിച്ചു കിട്ടും.

പിന്നേ, ഒരു പരിചയമില്ലാത്ത, ഏതോ ഒരു ഡ്രൈവര്‍, അയാള്‍ കണ്ടിട്ടും കൂടിണ്ടാവില്ല, എത്ര യാത്രക്കാര്‍ കയറുന്ന ഓട്ടോ ആണ്… ഇനി എല്ലാം ഭഗവാന്‍ തന്നെ ആശ്രയം. കൃഷ്ണാ ഗുരുവായൂരപ്പാ ആ ഫോണ്‍ തിരിച്ചു കിട്ടണേ എന്ന് മാത്രം പ്രാര്‍ത്ഥിച്ചു ഭഗവാന്റെ വിഗ്രഹത്തില്‍ കാല് പിടിച്ച് രണ്ടു മിനിറ്റ് നിന്നു ഞാന്‍. കുറച്ചു കഴിഞ്ഞപ്പോള്‍ ഇരിക്കപ്പൊറുതി ഇല്ലാതെ അദ്ദേഹം ഓട്ടോ ഇറങ്ങിയ അതേ സ്ഥലത്ത് പോയി എന്നോട് പറയാതെ.. ഞാനാണെങ്കിലോ ഫോണ്‍ പോയപ്പോള്‍ തൊട്ടു അതിലേക്ക് വിളിക്കുന്നു. റിങ് ആവുന്നുണ്ടായിരുന്നു. പക്ഷേ ആരും എടുക്കുന്നില്ല.

കുറച്ചു കഴിഞ്ഞപ്പോള്‍ സ്വിച്ച്ഡ് ഓഫ് എന്ന് വന്നു. കൃഷ്ണാ…. വീണ്ടും പ്രാര്‍ത്ഥിച്ചു…. അദ്ദേഹം പോയി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എനിക്ക് ആ ഫോണില്‍ നിന്നും ഒരു കോള്‍, ഞാന്‍ ഓടി വന്നു എന്റെ ഫോണ്‍ എടുത്തു. മറുതലയ്ക്കല്‍ എന്റെ ഭര്‍ത്താവ്… ഫോണ്‍ കിട്ടി… തിരിച്ചു വന്ന് ഇറങ്ങിയ അതേ സ്ഥലത്ത് തന്നെ കുറച്ചു നേരം നില്‍ക്കുകയായിരുന്നു അപ്പോ ഉണ്ട് അതേ ഓട്ടോക്കാരന്‍ … അദ്ദേഹത്തെ അന്വേഷിച്ചു വന്നതാണത്രേ ആ ഓട്ടോക്കാരന്‍…. ഫോണ്‍ അടുത്തുള്ള ഒരു കടയില്‍ ചാര്‍ജ് ചെയ്തശേഷമാണ് എന്നെ വിളിച്ചത്…

ഭഗവാന്റെ കാല്‍ക്കല്‍ പതിനൊന്നു രൂപ വച്ച് ആ കാലില്‍ തൊട്ട് നന്ദി പറഞ്ഞു…. കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു…. എല്ലാം അവിശ്വസനീയം…. തിരക്കേറിയ ഈ നഗരത്തില്‍ നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടുക എന്നത് വളരെ അത്ഭുതകരമായ ഒരു കാര്യമാണ്….
ഭഗവാന്റെ അനുഗ്രഹം എന്ന് വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്…. ആ വെണ്ണ തേച്ച് എന്റെ തലവേദന അകറ്റി തന്ന പോലെ….
കൃഷ്ണാ ഗുരുവായൂരപ്പാ.

Related Posts