സ്പെഷ്യല്‍
ആ മോനെ ഗുരുവായൂരപ്പന്‍ പറഞ്ഞുവിട്ടതോ; അനുഭവം

ഗുരുവായൂരപ്പന്റെ അനുഭവ കഥകൾ. ഒരു ചേച്ചി അയച്ച അനുഭവമാണ്.

ഗുരുവായൂരപ്പനെ ദർശിക്കാൻ കിട്ടുന്ന ഒരു സന്ദർഭവും ഞാൻ പാഴാക്കാറില്ല. അതു കൊണ്ടു തന്നെ ഒരു പാട് നന്മകൾ നൽകി ഭഗവാൻ എന്നെ അനുഗ്രഹിച്ചിട്ടുമുണ്ട്. അങ്ങനെ കിട്ടിയ ഒരനുഗ്രഹമാണ് പറയുന്നത്..
ഇന്നേക്ക് ഏതാണ്ട് 15 വർഷങ്ങൾക്കുൻപ് ഞാൻ ആദ്യമായി വിദേശയാത്ര നടത്തുന്ന അവസരം. നെടുമ്പാശ്ശേരിയിൽ നിന്ന് ദു:ബായിലേക്കുള്ള യാത്രയിലെ അനുഭവം ‘ഞാൻ ഒറ്റയ്ക്ക് ആദ്യമായി വിമാനത്തിൽ കയറുന്ന സമയം. ഭയവും ഉത്ക്കണ്ഠയും വേണ്ടുവോളം മനസ്സിലുണ്ട്. മക്കളുടെ വരവും പോക്കുമൊക്കെ വളരെ കാര്യമായി ആഘോഷിച്ചിരുന്ന എനിക്ക് വിമാനത്താവളത്തിനകത്തുള്ള നടപ്പിനേക്കുറിച്ച് ഒരു തരത്തിലുള്ള അറിവും ഇല്ലായിരുന്നു എന്നതാണ് വാസ്തവം.

എമിഗ്രേഷൻ കസ്റ്റംസ് ക്ലിയറൻസ് ചെക്കിങ്ങ് ഇങ്ങനെയുള്ള വാക്കുകൾ മക്കൾ പറയുന്നത് കേട്ടിട്ടുണ്ട് എന്നല്ലാതെ ഇതൊക്കെ എവിടെയാണ് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് ഒരു ഗ്രാഹ്യവുമുണ്ടായിരുന്നില്ല. ഇങ്ങനെയൊക്കെയുള്ളവർ വിദേശത്തു പോകന്നുണ്ടെങ്കിലും എനിക്കുണ്ടായ ഒരു പ്രത്യേക അനുഭവം പറയണമെന്ന് തോന്നുന്നു. രാവിലെ 6.30 ന് വിമാനത്താവളത്തിൽ എത്തിച്ചേർന്നു..പാസ്പോർട്ടും ടിക്കറ്റും ലെഗ്ഗേജും ഒക്കെ എടുത്ത് അകത്തു കടന്നു. എല്ലാവരും ചെയ്യുന്നതു കണ്ട് ഞാനും ടിക്കറ്റുo പാസ്പോർട്ടും കാണിച്ച് ലഗേജ് അയച്ച ശേഷം ലോഞ്ചിൽ വിശ്രമിക്കുന്ന സമയത്ത് ഒരു ഫാമിലിയെ പരിചയപ്പെട്ടു. അവർ ദുബായിൽ ദേരയിൽ താമസിക്കുന്നു.

വിമാനത്തിൽ കയറുന്ന സമയം വരെയുളള എല്ലാ സഹായവും അവർ ചെയ്തു.യാത്രക്കള്ള സമയമായി എന്നറിയിപ്പു കിട്ടിയപ്പോൾ എല്ലാവരോടും ഒപ്പം ഞാനും plane ൽ കയറി നമശിവായയും ഗുരുവായൂരപ്പ നാമവും ഒക്കെ ജപിച്ച് കയറിയതിനാൽ ഭയം തോന്നിയില്ല. വിമാനം ഉയർന്നപ്പോഴും വലിയ ബുദ്ധിമുട്ടുണ്ടായില്ല. ദുബായ് സമയം 12.30ന് plane സുരക്ഷിതമായി ലാൻറ് ചെയ്തു. ഇനി യാണ് എന്നെ സംബന്ധിച്ച ഏറ്റവും അനുഗ്രഹo ലഭിച്ച നിമിഷം.
ലാൻ്റ് ചെയ്ത ശേഷം ഓരോരുത്തരായി അവരവരുടെ Hand Luggage-ഉം എടുത്ത് പുറത്തിറങ്ങിത്തുടങ്ങി ‘ഞാനും എൻ്റെ കയ്യിലെ ചെറിയ ബാഗും എടുത്ത് ഉള്ളിൽത്തന്നെ നില്ക്കുകയാണ്. എൻ്റെ കൂട്ടത്തിൽ കയറിയ ഫാമിലിയെ കാണുക എന്നതാണ് എൻ്റെ ഉദ്ദേശം. പക്ഷേ കുറേ സമയം അങ്ങനെ നിന്നിട്ടും അവരെ കാണാനായില്ല. എത്ര സമയം അവിടെ നിന്നു എന്നൊന്നും എനിക്കറിയില്ല.’ വിമാനത്തിന്നുള്ളിലെ മിക്കവാറും എല്ലാവരും പുറത്തിറങ്ങിക്കഴിഞ്ഞിരിക്കുന്നു.

ഏതു വഴിയിലൂടെ പോകണമെന്നോ എങ്ങോട്ടു നടക്കണമെന്നോ അറിയാതെ ഞാൻ അവിടെത്തന്നെ നില്ക്കുകയാണ്.’ അപ്പോൾ എൻ്റെ മോനെപ്പോലെ അതേ പ്രായം തോന്നിക്കുന്ന ഒരു മോൻ എൻ്റെ അടുത്തുവന്നു ചോദിക്കുന്നു. അമ്മ ഇറങ്ങിയില്ലേ.എല്ലാവരും ഇറങ്ങിയല്ലോ അമ്മയുടെ കൂടെ ആരും ഇല്ലേ.ഞാൻ പറഞ്ഞു എൻ്റെ കൂടെ കയറിയ ഒരു ഫാമിലി പുറകിൽ സീറ്റിലുണ്ട് അവർ വരാൻ നിന്നതാണ്. അയ്യോ അമ്മേ അവരെല്ലാം ഇറങ്ങിയല്ലോ ഇതിനുള്ളിൽ ഇപ്പോൾ ഞാനും അമ്മയും മാത്രമേ ഉള്ളു. Plane നെറെ എല്ലാ ഡോറും തുറന്നിട്ടുണ്ട് ഏതെങ്കിലും Doorലൂടെ അവർ ഇറങ്ങിയിരിക്കും. പുറത്തു ചെല്ലുമ്പോൾ കാണാമെന്നു കൂടി ആ മോൻ പറഞ്ഞപ്പോൾ ഒരു ചെറിയ ഭയം എനിക്കുണ്ടായി.
അമ്മ എൻ്റെ കൂട്ടത്തിൽ പോന്നോളൂ എന്നു പറഞ്ഞ് സമാധാനിപ്പിച്ചു. ഞാനും ആ മോനും കൂടി പുറത്തുവന്നു. വിമാനത്തിലേക്ക് കയറുന്നതിന് ഒരു Door മാത്രം തുറന്നിരിക്കുമെന്നും ഇറങ്ങാൻ ഒന്നിൽ കൂടുതൽ Door ഉണ്ടെന്നും ഞാൻ മനസ്സിലാക്കിയത് അപ്പോഴാണ്. പിന്നീട് നടന്ന തെല്ലാം ഗുരുവായൂരപ്പൻ്റെ അനുഗ്രഹം മാത്രമാത്രമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം:

ദുബായ് പോലുള്ള വലിയ വിമാനത്താവളത്തിൽ ഇറങ്ങി എസ്ക്കലേറ്റർ എന്ന പേടി സ്വപ്നത്തിൽ കയറാതെ കോണിപ്പ ടികൾ ചവിട്ടിക്കയറി ആ മോൻ്റെ ഒപ്പം നടന്നെത്തി. എൻ്റെ Luggage എടുക്കാനും വിസ ചെയ്ച് ചെയ്യാനും പുറത്തിറങ്ങാനുള്ള വഴി കാണിക്കാനും എല്ലാം ആ മോൻ സഹായിച്ചു. എനിക്ക് എവിടെക്കയറി യാ ണ് phone ചെയ്യേണ്ടത് എന്നു പോലും അറിയില്ലായിരുന്നു. എൻ്റെ മക്കളുടെ Phone നമ്പർ കൈവെള്ളയിൽ കുറിച്ചു വച്ചിരുന്നത് കാണിച്ചു കൊടുത്തതു നോക്കി ആ കുട്ടിയുടെ മൊബൈലിൽ നിന്ന് മക്കളെ വിളിച്ചു. അങ്ങനെ എന്നെ സുരക്ഷിതമായി എൻ്റെ മക്കളുടെ അടുത്ത് എത്തിച്ചു.

എന്നെ സഹായിച്ച ആ മോൻ ഗുരുവായൂർക്കാരനാണെന്ന് എന്നോട് പറഞ്ഞിരുന്നു..പേര് രമേശ്..നാട്ടിൽ വന്നിട്ട് തിരിച്ചുള്ള മടക്കയാത്രയാണ് ഇത് എടുത്തു പറയാൻ കാരണം ഗുരുവായൂരപ്പൻ സ്വന്തം നാട്ടുകാരനെ പറഞ്ഞയച്ച താണ് എന്നെ സഹായിക്കാനായി എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

ഭാഷയോ ദേശമോ വിമാനത്താവളത്തിൽക്കയറി അവിട്ടുത്തെ ചിട്ടവട്ടങ്ങളൊന്നും അറിയാത്ത എന്നെ ആരും സഹായിക്കാനില്ലാത്ത അവസരത്തിൽ ഇത്രയുo കാര്യമായി രക്ഷിച്ച ആ കുഞ്ഞ് ആരായിരിക്കും.
ആ മോൻ്റെ ഒരു ഫോൺ നമ്പർ പോലും അന്നു വാങ്ങിക്കാൻ തോന്നിയതുമില്ല. ഒന്നുകൂടി ആ മോനെക്കണ്ട് നന്ദി പറയണമെന്ന് ഇപ്പോഴും ആഗ്രഹമുണ്ട് ആദ്യത്തെ വിമാനയാത്ര ഇത്രയും അനുഗ്രഹിക്കപ്പെട്ടതാക്കിയ ഗുരുവായൂരപ്പന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഗുരുവായൂരപ്പൻ്റെ ലാളന നന്നായി അനുഭവിച്ച ഈ സന്ദർഭം എല്ലാവരെയും അറിയിക്കണമെന്നു തോന്നി…എഴുത്ത് ദീർഘമായിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.

ഭക്തവത്സലനായ ഗുരുവായൂരപ്പൻ എനിക്ക് നല്കിയ അനുഗ്രഹം ഒറ്റക്കായിപ്പോകുന്നവർക്കെല്ലാം ലഭിക്കട്ടെ..
ലോകാ സമസ്താ സുഖിനോ ഭവന്തു
ഗുരുവായൂരപ്പാ ശരണം

Related Posts