സ്പെഷ്യല്‍
വിശന്നപ്പോള്‍ കദളിപ്പഴവും പാല്‍പ്പായസനും തന്നഭഗവാന്‍; അനുഭവം

ഗുരുവായൂരപ്പനെക്കുറിച്ചുള്ള അനുഭവം എഴുതിയത്- Umesh Ratnakaran

കൃഷ്ണാ……ഗുരുവായൂരപ്പാ…. ശരണം.

ഗുരുവായൂരപ്പന്റെ കാരുണ്യം ഒരുപാട് ഭക്തര്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്കുണ്ടായ ഭഗവാന്റെ കാരുണ്യം പങ്കുവെക്കണം എന്ന് തോന്നി. തെറ്റ് കുറ്റങ്ങളും പോരായ്മകളും ക്ഷമിക്കുമല്ലോ. കുറച്ചു നാള്‍ മുന്‍പ് ഞാന്‍ ഗുരുവായൂരില്‍ ഒരു ലോഡ്ജില്‍ ജോലി ചെയ്തിരുന്നു. ആ നാളുകളില്‍ ഗുരുവായൂര്‍ അമ്പലത്തിലെ പ്രസാദഊട്ട് ആയിരുന്നു മൂന്ന് നേരവും കഴിച്ചിരുന്നത്.

രാത്രി ഭക്ഷണം കൊടുക്കുന്നത് ക്ഷേത്രത്തില്‍ അത്താഴ പൂജയുടെ നിവേദ്യം ആകുന്ന സമയത്താണ് അതായത് 7.30ന് ശേഷം. ഒരു ദിവസം 6.30 ആയപ്പോള്‍ എനിക്ക് നല്ല വിശപ്പ് അപ്പോള്‍ ദീപാരാധന സമയം ആകുന്നതേയുള്ളു. ഭക്ഷണം കൊടുക്കുവാന്‍ ഇനിയും ഒരു മണിക്കൂര്‍ ബാക്കിയുണ്ട്. ആ സമയം ഞാന്‍ തെക്കേ നടയുടെ പരിസരത്തു നില്‍ക്കുകയായിരുന്നു. ഞാന്‍ മനസ്സില്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു ഭഗവാനെ ഇതെന്തുപറ്റി പതിവില്ലാതെ ഈ സമയത്തു ഒരു വിശപ്പ് ഇനിയും ഒരു മണിക്കൂര്‍ ബാക്കിയുണ്ടല്ലോ ഭഗവാന്റെ പ്രസാദം കിട്ടുവാന്‍ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് തെക്കേ നടപന്തലിലൂടെ ക്ഷേത്രത്തെ ലക്ഷ്യമാക്കി നടക്കുമ്പോള്‍ അവിടെ കദളിപഴവും താമരപ്പൂവും ഒക്കെ കച്ചവടം ചെയ്യുന്ന ഒരു ചേട്ടന്‍ എന്നെ വിളിച്ച് രണ്ട് കദളി പഴം തന്നിട്ട് കഴിച്ചോളൂവാന്‍ പറഞ്ഞു.

ഞാന്‍ ആ പഴങ്ങള്‍ കഴിച്ചു തീരുന്നതിനു മുന്‍പ് ക്ഷേത്രത്തില്‍ നിന്ന് അനൗണ്‍സ്മെന്റെ ചെയ്യുന്നു പാല്‍പായസം കൗണ്ടറില്‍ നിന്നും ഫ്രീ ആയി കൊടുക്കുന്നു എന്ന് (വൈകുന്നേരം ആകുമ്പോള്‍ പാല്‍പായസം കൂടുതല്‍ ബാക്കിയുണ്ടെങ്കില്‍ ഫ്രീയായി കൊടുക്കാറുണ്ട്) ഓടിപോയി ഒരു ലിറ്റര്‍ പാല്‍പായസവും വാങ്ങി കുടിച്ചു. വിശപ്പ് മാറി അത് ഭഗവാന്റെ കാരുണ്യം അല്ലാതെ മറ്റെന്താണ് എനിക്ക് വിശക്കുന്നു എന്ന് ഭാഗവാനോട് പ്രാര്‍ത്ഥിച്ചു തീരും മുന്‍പ് എനിക്ക് കദളി പഴവും, പാല്‍പായസവും തന്നത് എന്റെ കായാപൂ വര്‍ണ്ണന്‍ അല്ലാതെ വേറെ ആര്. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. സര്‍വ്വം കൃഷ്ണാര്‍പ്പണമസ്തു.

നിങ്ങളുടെ അനുഭവങ്ങള്‍ [email protected] ലേക്ക് അയയ്ക്കുക.

Related Posts