സ്പെഷ്യല്‍
ദേവഗണങ്ങള്‍ക്കൊപ്പം ഗുരുവായൂരപ്പന്‍; ഈ സമയം ഭഗവാനെ തൊഴുതാല്‍

ക്ഷേത്രോത്സവ ദിവസങ്ങളിലാണ് ഗുരുവായൂരപ്പന്‍ സ്വര്‍ണ പഴുക്കാമണ്ഡപത്തില്‍ എഴുന്നുള്ളുന്നത്. ഉത്സവം രണ്ടാംദിവസം മുതലാണ് സ്വര്‍ണപ്പഴുക്കാമണ്ഡപത്തില്‍ ഭഗവാനെ എഴുന്നള്ളിക്കുക.

ശ്രീഭൂതബലിക്ക് നാലമ്പലത്തിനകത്ത് സപ്തമാതൃക്കള്‍ക്ക് ബലിതൂകുന്ന സമയത്ത് ഭഗവാന്‍ സ്വര്‍ണപ്പഴുക്കാമണ്ഡപത്തില്‍ ഉപവിഷ്ടനായിരിക്കുമ്പോള്‍ ദേവഗണങ്ങള്‍ വണങ്ങാനെത്തുന്നുവെന്നാണ് സങ്കല്‍പ്പം. ഉത്സവദിവസങ്ങളില്‍ മുപ്പത്തിമുക്കോടി ദേവതകളും ഗുരുവായൂരിലുണ്ടാകുമെന്നാണ് വിശ്വാസം.

ശ്രീശങ്കരാചാര്യര്‍ സാഷ്ടാംഗം ഭഗവാനെ പ്രണമിച്ച പുണ്യസ്ഥാനത്താണ് രാത്രിയില്‍ എഴുന്നള്ളിച്ച് വയ്ക്കുന്നത്. ചുറ്റും കര്‍പ്പൂര ദീപം തെളിച്ച് അഷ്ടഗന്ധത്തിന്റെ ധൂമപ്രപഞ്ചത്തിലാണ് ഭഗവാന്റെ എഴുന്നള്ളത്ത്. മുന്നില്‍ നിലവിളക്കുകളും കുത്തുവിളക്കുകളും നിരത്തിവയ്ക്കും.

പഴുക്കാമണ്ഡപത്തിലെഴുന്നള്ളുന്ന ഭഗവാനെ തൊഴുന്നത് ഏറെ പുണ്യമാണെന്നാണ് വിശ്വാസം. ആയിരങ്ങളാണ് ഇന്നേരം കാണിക്കയര്‍പ്പിച്ച് ദര്‍ശന സായൂജ്യം നേടുന്നത്. ഭഗവാന്‍ തന്റെ ഭക്തരെ കാണാന്‍ പുറത്തേക്കുവരുന്നുവെന്ന സങ്കല്‍പ്പത്തിലാണ് പഴുക്കാമണ്ഡപത്തിലേക്ക് ഗുരുവായൂരപ്പനെ എഴുന്നള്ളിക്കുന്നത്.

Related Posts