സ്പെഷ്യല്‍
ഗുരുവായൂരപ്പന്റെ അനുഗ്രഹം ലഭിച്ച ആ ”കണ്ണന്‍” ഇതാണ്

ഗുരുവായൂരമ്പല നടയില്‍ കസവുമുണ്ടുടുത്ത് ഓടിക്കളിച്ചുനടന്ന കുസൃതിക്കുരുന്നിന്റെ വീഡിയോ നാമെല്ലാവരും കണ്ടതാണല്ലോ. സോഷ്യല്‍മീഡിയ പേജുകളിലൂടെ ലക്ഷക്കണക്കിന് ആളുകളാണ് ആ വീഡിയോ കണ്ടത്. ആരാണ് ആ കുഞ്ഞെന്ന അന്വേഷണത്തിലായിരുന്നു ഭക്തര്‍. സംസാരശേഷിയില്ലാതിരുന്ന കണ്ണന്‍ എന്ന മൂന്നു വയസുകാരന് ഗുരുവായൂരപ്പന്റെ അനുഗ്രഹത്താല്‍ സംസാരശേഷി കിട്ടിയതിനെ തുടര്‍ന്ന് വഴിപാടായ കൃഷ്ണനാട്ടം നടത്തിയ ശേഷം ക്ഷേത്രനടയിലൂടെ കുസൃതികാട്ടി ഓടുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസം ലക്ഷക്കണക്കിന് ഭക്തരുടെ മനം കവര്‍ന്നത്.

പ്രസാദ കൗണ്ടറിനു സമീപത്ത് നിന്ന് കുട്ടിക്കുറുമ്പു കാട്ടി കസവുമുണ്ടുടുത്ത് ഓടിനടക്കുന്ന മൂന്നുവയസുകാരന്‍ വാഗ്മിന്‍ ജെബി ഇവ്യാവന്‍ എന്ന കണ്ണന്‍ കോഴിക്കോട് ചേമഞ്ചേരി സ്വദേശികളായ മാരമ്പത്ത് വീട്ടില്‍ ജ്യൂമിഷ്- ബ്യൂല ദമ്പതികളുടെ മകനാണ്്. ഇവര്‍ ദുബായിലാണ് താമസം.

സംസാരശേഷി ഇല്ലാതിരുന്ന കണ്ണനെ പല ഡോക്ടര്‍മാരെ കാണിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് രോഗശാന്തിക്കായി ഗുരുവായൂരപ്പന്റെ ഇഷ്ടവഴിപാടായ കൃഷ്ണനാട്ടം നടത്തുന്നത്. പത്തുമാസം മുമ്പാണ് വഴിപാട് ബുക്ക് ചെയ്യാന്‍ ആലോചിക്കുന്നത്. എന്നാല്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്ന് നാട്ടിലെത്തുമ്പോള്‍ കൃഷ്ണനാട്ടം വഴിപാട് നടത്താമെന്ന് ഭഗവാനോട് പ്രാര്‍ഥിച്ചു.

ഇതിനു ശേഷം മൂന്ന് ആഴ്ച കഴിഞ്ഞപ്പോള്‍ കണ്ണന്‍ ‘അമ്മേ’ എന്ന് വിളിച്ചുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഭഗവാനെ നേരില്‍ കണ്ട് നന്ദി പറയാന്‍ കഴിഞ്ഞ മാര്‍ച്ചിലാണ് കുടുംബം ഗുരുവായൂരില്‍ എത്തുന്നത്. കാളിയ മര്‍ദ്ദനം കളിയാണ് കൃഷ്ണനാട്ടത്തില്‍ വഴിപാടായി നടത്തിയത്. കളി കഴിഞ്ഞ ശേഷം പുലകര്‍ച്ചെ രണ്ടുമണിയാടെയാണ് ഗുരുവായൂരപ്പന്റെ മുന്നിലൂടെ കണ്ണന്‍ ഓടിക്കളിച്ചത്.

Related Posts