സ്പെഷ്യല്‍
ഗുരുവായൂരപ്പന്റെ ഥാർ സ്വന്തമാക്കി പ്രവാസി ബിസിനസുകാരന്‍; വില 15.10 ലക്ഷം രൂപ

മഹീന്ദ്ര കമ്പനി ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച ഥാർ കാർ 15.10 ലക്ഷം രൂപയ്ക്കു പൊതു ലേലത്തിൽ ബഹ്റൈനിലുള്ള പ്രവാസി ബിസിനസ്സുകാരൻ അമൽ മുഹമ്മദ് അലി സ്വന്തമാക്കി.

ദേവസ്വം 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച കാറിന്റെ ലേലത്തിൽ ഒരാൾ മാത്രമാണു പങ്കെടുത്തത്. ജിഎസ്ടി അടക്കം 18 ലക്ഷം രൂപയോളം കാറിന്റെ വിലയായി ദേവസ്വത്തിൽ അടയ്ക്കേണ്ടി വരും.

മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂർ ക്ഷേത്രത്തിലേക്കു കാണിക്കയായി നൽ‌കിയതാണ് കാർ. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കാണു ലേലം നടന്നത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണു ക്ഷേത്രത്തിലേക്കു നൽകിയത്. ലേലം ഉറപ്പിക്കുന്നതു സംബന്ധിച്ച് 21ന് ചേരുന്ന ദേവസ്വം ഭരണസമിതി അന്തിമ തീരുമാനമെടുക്കും.

Related Posts