സ്പെഷ്യല്‍
ഗുരുവായൂരപ്പന് കാണിക്കയായി താളിയോലയിലെഴുതിയ കൃഷ്ണഗാഥയും മഹാഭാരതവും

ജ്യോതിഷ ആത്മീയ അറിവുകള്‍ക്കായി ജ്യോതിഷ വാര്‍ത്തയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ https://chat.whatsapp.com/FVIZqkJpLipBOE6Rgd0nEK

ശ്രീഗുരുവായൂരപ്പന് കാണിക്കയായി താളിയോലയില്‍ എഴുതിയ കൃഷ്ണഗാഥയും മഹാഭാരതവും അടങ്ങുന്ന താളിയോല ഗ്രന്ഥങ്ങള്‍. പഴയ മലയാളലിപിയില്‍ എഴുതിയ ഈ രണ്ടു ഗ്രന്ഥങ്ങളും ഗുരുവായൂരപ്പന് വഴിപാടായി സമര്‍പ്പിച്ചത് ഹൈദ്രാബാദ് സ്വദേശി ഹര്‍ഷ വിജയ് ഭാര്യ ലക്ഷ്മി സരസ്വതി എന്നിവരാണ്.

ഒന്നേകാല്‍ അടിയോളം നീളം വരും. നാലര ഇഞ്ച് കനവും. അമൂല്യങ്ങളായ ഈ താളിയോല ഗ്രന്ഥങ്ങള്‍ 2020ല്‍ ഒരു പുരാവസ്തുവില്‍പ്പനക്കാരനില്‍ നിന്ന് വാങ്ങിയതാണെന്ന് ഹര്‍ഷ വിജയ് പറഞ്ഞു. ഗുരുവായൂരപ്പന്റെ ഇഷ്ട ഭക്തനായിരുന്ന ചെറുശ്ശേരി നമ്പൂതിരിയാന്‍ രചിക്കപ്പെട്ട ഭക്തി കാവ്യമാണ് കൃഷ്ണഗാഥ. ശുദ്ധമായ മലയാള ഭാഷയുടെ സൗന്ദര്യവും ശക്തിയും വിളിച്ചോതുന്ന കൃഷ്ണഗാഥയുടെ 1828 ല്‍ എഴുതപ്പെട്ട പകര്‍പ്പാണിതെന്ന് കരുതുന്നു. മഹാഭാരതം പകര്‍പ്പ് 1889 ല്‍ എഴുതിയതാണെന് സൂചനയുണ്ട്.

കളമെഴുത്തു കലാകാരനായ മണികണ്ഠന്‍ കല്ലാറ്റ് കഴിഞ്ഞിടെ കളമെഴുത്തു പാട്ടുമായി ഹൈദ്രാബാദില്‍ ഹര്‍ഷ വിജയിയുടെ വീട്ടിലെത്തിയിരുന്നു. താന്‍ ഈ ഗ്രന്ഥങ്ങള്‍ വാങ്ങിയ കാര്യം അദ്ദേഹം മണികണ്ഠനോട് പറഞ്ഞു. തുടര്‍ന്ന് ഈ ഗ്രന്ഥങള്‍ ഗുരുവായൂരപ്പന് സമര്‍പ്പിക്കണമെന്ന ആഗ്രഹം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ ദാസിനോട് ഹര്‍ഷ വിജയ് പങ്കുവെച്ചു. അദ്ദേഹത്തിന്റെ അനുമതിയെ തുടര്‍ന്നായിരുന്നു ഹര്‍ഷ വിജയ് ഭാര്യ ലക്ഷ്മി സരസ്വതി മക്കളായ ഗഗന പ്രിയ, മേഘനസുധ, ശ്രീ ഗണേഷ്, ഭാനുമതി എന്നിവര്‍ ഗുരുവായൂരിലെത്തി ഗ്രന്ഥങ്ങള്‍ ഭഗവാന് സമര്‍പ്പിച്ചത്.

ചടങ്ങില്‍ ക്ഷേത്രം അസി.മാനേജര്‍ ഷാജു ശങ്കര്‍, പബ്ലിക്കേഷന്‍സ്അസി. മാനേജര്‍ കെ.ജി.സുരേഷ് കുമാര്‍. ദേവസ്വം ചുമര്‍ചിത്ര പ0ന കേന്ദ്രം പ്രിന്‍സിപ്പല്‍ കെ.യു.കൃഷ്ണകുമാര്‍, മണികണ്ഠന്‍ കല്ലാറ്റ് എന്നിവര്‍ സന്നിഹിതരായി.

Related Posts