സ്പെഷ്യല്‍
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു രാത്രി മുതല്‍ ദര്‍ശനത്തിന് ക്രമീകരണം

സംസ്ഥാനത്ത് രാത്രി കാല നിയന്ത്രണം പ്രാബല്യത്തിലാകുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഡിസംബര്‍ 30 രാത്രി മുതല്‍ ദര്‍ശന ക്രമീകരണം ഏര്‍പ്പെടുത്തി.കൃഷ്ണനാട്ടം കളിയുംമാറ്റി വെച്ചു. ഇന്നു മുതല്‍ (ഡിസംബര്‍ 30) ജനുവരി 2 വരെ രാത്രി പത്തു മണിക്ക് ക്ഷേത്രം അടയ്ക്കും.

നാളെ മുതല്‍ ഞായറാഴ്ച വരെഎല്ലാ ദിവസം രാവിലെ 5 മണി മുതല്‍ മാത്രമേ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കു. ഇന്നു മുതല്‍ ജനുവരി 2 വരെ കൃഷ്ണനാട്ടം കളി ഉണ്ടായിരിക്കില്ല.

ഈ ദിവസങ്ങളില്‍ ബുക്ക് ചെയ്തിരുന്നവര്‍ക്ക് സൗകര്യപ്രദമായ മറ്റു ദിവസങ്ങളില്‍ കൃഷ്ണനാട്ടം കളി നടത്താന്‍ അവസരം നല്‍കും. ഭക്തരുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളുമായി സഹകരിക്കണമെന്ന് ദേവസ്വം അറിയിച്ചു.

ഭക്തര്‍ക്ക് ഉപകാരപ്രദമായ  വീഡിയോകള്‍ പതിവായി ലഭിക്കാന്‍ ജ്യോതിഷവാര്‍ത്തയുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. പുതിയ വീഡിയോകള്‍ ലഭിക്കാന്‍ ബെല്‍ ഐക്കണ്‍ എനേബിള്‍ ചെയ്യുക. https://www.youtube.com/c/Jyothishavartha.

 

Related Posts