സ്പെഷ്യല്‍
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്തിയാല്‍

കേരളത്തില്‍തന്നെ ഏറ്റവും കൂടുതല്‍ വിവാഹം നടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ഭൂലോക വൈകുണ്ഠത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണനു മുന്നില്‍ വിവാഹം നടത്തിയാല്‍ ദീര്‍ഘകാല ദാമ്പത്യം ലഭിക്കുമെന്നാണ് വിശ്വാസം.

കിഴക്കേ നടയിലെ മണ്ഡപത്തില്‍വച്ചാണ് വിവാഹം നടത്തുന്നത്. വിവാഹം കഴിഞ്ഞ് നവദമ്പതികള്‍ ക്ഷേത്രത്തിനുളളില്‍ പ്രവേശിക്കാന്‍പാടില്ലെന്നാണ്. നൂറുകണക്കിന് വിവാഹങ്ങളാണ് ചില ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ നടക്കുന്നത്.

ഗുരുവായൂര്‍ ഐതിഹ്യം

വാസുദേവനും ദേവകിയും ദ്വാരകയില്‍വച്ചു പൂജിച്ച കൃഷ്ണവിഗ്രഹം ഉദ്ധവരുടെ അപേക്ഷപ്രകാരം ഗുരുവായൂരില്‍ പ്രതിഷ്ഠിച്ചതായാണ് ഒരു ഐതിഹ്യം.

മറ്റൊന്ന് സന്താനഗോപാലം കഥ നടന്നകാലം മഹാവിഷ്ണു അര്‍ജ്ജുനനെ ഏല്‍പ്പിച്ച മൂന്നുവിഗ്രഹങ്ങളില്‍ ഒന്നായ ശ്രീകൃഷ്ണന്‍ വസുദേവര്‍ക്ക് കാരാഗൃഹത്തില്‍ ദര്‍ശനം നല്‍കിയ ബാലവിഷ്ണു സങ്കല്‍പ്പം ദേവഗുരുവായ ബൃഹസ്പതിയും വായുഭഗവാനും ചേര്‍ന്ന് പ്രതിഷ്ഠിച്ചതിനാലാണ് ഇവിടം ഗുരുവായൂര്‍ എന്ന പേരില്‍ അറിയപ്പെട്ടതെന്നും പറയപ്പെടുന്നു.

ഇവിടത്തെ പ്രധാന വഴിപാടുകള്‍ പാല്‍പ്പായസവും അപ്പവും വെണ്ണയും കദളിക്കുല സമര്‍പ്പണവുമാണ്.

Related Posts