സ്പെഷ്യല്‍
ഗുരുവായൂരില്‍ ദീപാരാധന തൊഴുതാല്‍

ജ്യോതിഷ ആത്മീയ അറിവുകള്‍ക്കായി ജ്യോതിഷ വാര്‍ത്തയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ. https://chat.whatsapp.com/LBtpfH3aErPEMifcA9S11Q

ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൂജകളിലൊന്നാണ് ദീപാരാധന. ശീവേലികഴിഞ്ഞ് അധികം വൈകാതെ ദീപാരാധന ആരംഭിക്കും. ദീപാരാധന സമയത്ത് നാലമ്പലത്തിനുള്ളിലും പുറത്തുമുള്ള ദീപങ്ങളെല്ലാം തെളിയിക്കും. ദിവസവും ദീപാരാധന തൊഴാന്‍ തദ്ദേശവാസികളും ദൂരെദിക്കുകളില്‍നിന്നായും നിരവധിപേരാണ് എത്തുന്നത്.

ദീപാരാധന സമയത്ത് ഭഗവാനില്‍ മനസര്‍പ്പിച്ച് –

ഓം നമോ ഭഗവതേ വാസുദേവായ,

‘ഹരേരാമ ഹരേരാമ രാമരാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേഹരേ.

എന്നീ മന്ത്രങ്ങളോ വിഷ്ണുസഹസ്രനാമമോ ജപിക്കുന്നത് ഉത്തമമാണ്.

ദീപാരാധന കഴിഞ്ഞ് വെള്ളിവിളക്കുകള്‍ കത്തിച്ചുകൊണ്ട് മേല്‍ശാന്തി നടതുറക്കും. ഈ സമയം ഭഗവാന്റെ രൂപം ദര്‍ശിക്കുകയെന്നത് അനര്‍വചനീയമായ അനുഭൂതിയാണ്. ഭഗവാന്റെ ദിവ്യരൂപം കണ്‍കുളിര്‍ക്കെ കണ്ടുകൊണ്ട് ഭഗവത് നാമങ്ങള്‍ ജപിക്കുന്നത് ഏറെ ശ്രേയസ്‌കരമായ കാര്യമാണ്. ഗുരുവായൂരില്‍ ദീപാരാധന നടതുറക്കുമ്പോള്‍ ഭഗവാന്റെ രൂപം ദര്‍ശിക്കാന്‍ സാധിക്കുന്നത് അസുലഭമായ ഭാഗ്യമായിട്ടാണ് ഭക്തര്‍ കരുതുന്നത്.

ഗോപുരത്തിനു വെളിയിലുള്ള ദീപസ്തഭത്തിനു സമീപത്തുനിന്നാലും ഭഗവാന്റെ വിഗ്രഹം ദര്‍ശിക്കാം.ഗുരുവായൂരിലെ ദീപാരാധന തൊഴാന്‍ ഭാഗ്യം സിദ്ധിക്കുന്നവര്‍ക്ക് തന്റെ പാപങ്ങള്‍ നീങ്ങുകയും ഐശ്വര്യം വന്നുചേരുമെന്നുമാണ് വിശ്വാസം. സാധാരണദിവസങ്ങളില്‍ വൈകുന്നേരം 6.15 നും 6.45നും ഇടയിലാണ് ദീപാരാധന സമയം. ഉദയാസ്തമയത്തിന് അനുസരിച്ച് സമയത്തിന് മാറ്റംവരാം.

Related Posts